Friday, 21 August 2020

Day-6 Aug 14th 2017

എല്ലാവരും പൂജ്യത്തോട് അടുത്ത തണുപ്പൊന്നും വകവെയ്ക്കാതെ രാവിലെ തന്നെ എഴുന്നേറ്റ് റെഡി ആയി കോഫി കുടിച്ചുകൊണ്ട് TV യില്‍ വാര്‍ത്ത കാണുകയാണ്, പെട്ടന്നതാ പേടിപ്പെടുത്തുന്ന ഒരു വാര്‍ത്ത. Manali - Mandi റോഡില്‍ ഭയങ്കരമായ ഒരു Land Slide ഉണ്ടായി ഒരു Bus മുഴുവന്‍ യാത്രക്കാരുമായി ഒലിച്ചു പോയി. കൂടാതെ അനവധി പേര്‍ക്ക് ജീവഹാനിയും ഗുരുതരമായ പരിക്കുകളും. അടുത്ത കുറെ ദിവസങ്ങളിലേയ്ക്ക് അത് വഴി ഗതാഗതം സാധ്യമല്ലത്രേ. എല്ലാവരും കൂടി വിജീഷ് അണ്ണനെ വിളി തുടങ്ങി, കിട്ടുന്നില്ല തുടരെ തുടരെ ശ്രമിച്ചുകൊണ്ടിരിയ്ക്കെ ആരോ പറഞ്ഞ് ആയണ്ണന്റെ വീട്ടില്‍ വിളിച്ച് നോക്കി. ഹൊ, ഭാഗ്യം വിജീഷ് അണ്ണന്‍ Rajadhani Express ല്‍ ആണ്. ഇപ്പോഴാ ഞങ്ങള്‍ക്കെല്ലാം ശ്വാസം നേരെ വീണത്‌. പക്ഷെ ഇനിയാണ് യഥാര്‍ത്ഥ പ്രശ്നം, ഞങ്ങള്‍ എങ്ങനെ തിരികെ പോകും ? അത് പറയാം.

അടുത്ത TV വാര്‍ത്ത Indigo Airline ന്റെ Fleet ലെ Air Bus 320 Neo വിമാങ്ങളുടെ Engine തകരാര്‍ മൂലം വരും ദിവസങ്ങളില്‍ Cancel ചെയ്യപ്പെട്ട Flight കളെ പറ്റിയാണ്. 84 ഓളം Flight കളാണ്  വരും ദിവസങ്ങളില്‍ Cancel ആക്കപ്പെട്ടിട്ടുള്ളത്. അരുണ്‍, ഹോട്ടല്‍ ലെ WiFi ഉപയോഗിച്ച് Indigo Airline ന് Email ഒക്കെ ചെയ്തിട്ടുണ്ട്. ഞങ്ങളുടെ Ticket Confirm ആയാല്‍ തന്നെ എങ്ങനെ Delhi വരെ എത്തും, ഇത്തരം ആശങ്കകള്‍ക്കൊക്കെ ഇടയില്‍ ഞങ്ങള്‍ ലോകത്തിലെ തന്നെ സഞ്ചാര യോഗ്യമായ ഏറ്റവും ഉയരരത്തിലുള്ള റോഡിലൂടെ ഇന്ന് ഡ്രൈവ് ചെയ്യുക എന്ന ലക്ഷ്യത്തോടെ Hotel ലില്‍ നിന്നും ഇറങ്ങി. Khardung La Pass എന്നാണ് അത് അറിയപ്പെടുന്നത്. Leh ല്‍ നിന്നും Khardungla വരെ ഏതാണ്ട് 40 Km ആണ് ഉള്ളത്. 09:00am മുതല്‍ 01:00pm വരെയെ അങ്ങോട്ടേയ്ക്ക് വാഹങ്ങള്‍ കടത്തി വിടുകയുള്ളു. ഇന്ത്യയെ സംബന്ധിച്ച് വളരെ തന്ത്ര പ്രാധാന്യമുള്ള Siachin Glacier എന്ന അതിര്‍ത്തി പ്രദേശത്തെയ്ക്കുള്ള റോഡ്‌ ആണിത്. കൂടാതെ Nubra Valley എന്ന മനോഹരമായ താഴ്വരയിലേയ്ക്കുള്ള ഏക വഴിയും ഇത് തന്നെയാണ്. 1988 ല്‍ Boarder Roads Organization അഥവാ BRO ഈ റോഡ്‌ പണി തീര്‍ത്തു ഗതാഗതത്തിനായി തുറന്ന് കൊടുത്തത്. ഇതുപോലെയുള്ള തന്ത്രപ്രധാനമായ അതിര്‍ത്തി പ്രദേശങ്ങളിലെ റോഡ്‌ നിര്‍മാണവും പരിപാലനവും ആണെല്ലോ അവരുടെ ചുമതല. Leh ല്‍ നിന്നും Nubra Valley വരെയുള്ള Road നെ അറിയപ്പെടുന്നത്  BEACON HIGHWAY എന്നാണ്, ഈ റോഡും May മുതല്‍ October വരെ മാത്രമേ സഞ്ചാരികള്‍ക്കായി തുറന്ന് കൊടുക്കുകയുള്ളൂ.

സമുദ്രനിരപ്പില്‍ നിന്നും 18380 Feet ഉയരത്തില്‍ ആണ് Khardung La Pass. എല്ലായിപ്പോഴും പൂജ്യത്തില്‍ നിന്നും വളരെ താഴെ താപ നില. Leh Town നിന്നും 40Km ദൂരമേ ഉള്ളു എങ്കിലും അവിടെ വരെ എത്താന്‍ കുറഞ്ഞത്‌ 2 മണിയ്ക്കൂര്‍ സമയം എങ്കിലും വേണ്ടി വരും. നഗരം പിന്നിട്ടു കുറച്ചു കഴിഞ്ഞപ്പോള്‍ തന്നെ റോഡ്‌ വീണ്ടും ശോകമായി തുടങ്ങി. ഇപ്പൊ അവിടവിടെയായി ഇരുവശവും മഞ്ഞിന്റെ മതിലുകള്‍ ഉണ്ട്. ചില ഇടങ്ങളില്‍ ഇന്നലെ രാത്രിയുണ്ടായ ശക്തമായ ഹിമപാതത്തില്‍ ഉറഞ്ഞ മഞ്ഞ് തള്ളി നീക്കുന്ന ഭീമന്‍ Dozer കള്‍ ഇടയ്ക്കിടെ വഴി തടയുന്നുണ്ട്‌. അങ്ങോട്ടേയ്ക്കുള്ള റോഡ്‌ മുഴുവന്‍ വഴുക്കലും ചെളിയും മഞ്ഞും കൂടികലര്‍ന്ന് ഒരു മാതിരി വഴുക്കലോടെയാണ് ഉള്ളത്. വളരെയധികം സൂക്ഷ്മതയോടെ ഡ്രൈവ് ചെയ്തില്ലെങ്കില്‍ താഴെ എവിടെ വരെ പോയി പതിയ്ക്കും എന്ന നിശ്ചയം ഇല്ലാത്ത അത്ര ആഴമാണ് വശങ്ങളിലെ കൊക്കകള്‍ക്ക്. South Pullu എന്ന സ്ഥലത്താണ് ആദ്യത്തെ Military Check Post ഉള്ളത്, Inner Line Permit ഉള്ളവരെ മാത്രമാണ് അവിടെ കടന്നു പോകാന്‍ അനുവദിയ്ക്കുക. അതിനു ശേഷം North Pullu ലും ഇത്തരത്തില്‍ ഒരു Check Post ഉം പരിശോധനയും ഉണ്ട്. ഞങ്ങള്‍ ചെല്ലുമ്പോള്‍ Khardungla Top കാണാന്‍ ആവാത്ത വിധം മഞ്ഞു മൂടി കിടക്കുകയായിരുന്നു, കൂടാതെ നല്ല രീതിയില്‍ മഞ്ഞു വീഴ്ചയും ഉണ്ടായിരുന്നു. വണ്ടിയില്‍ നിന്ന് താഴെ ഇറങ്ങിമ്പോള്‍ അന്തരീക്ഷത്തിനു ഘനം തോന്നും എങ്കിലും ശ്വസിക്കാന്‍ നല്ല ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട് ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും.


Way to Khardung La


Way to Khardungla


Way to Khardung La


Way to Khardung La


Khardung La Pass - Board ന്റെ കൂടെ നിന്ന് ഫോട്ടോ എടുക്കാന്‍ ശെരിയ്ക്കും കാത്തുനില്‍ക്കണം അതിനെ ഒന്ന് ഒറ്റയ്ക്ക് കിട്ടാന്‍ എന്ന അവസ്ഥ. ഫോട്ടോ എടുക്കുന്നത് വരെ എല്ലാവര്‍ക്കും ഭയങ്കര ആവേശം ഒക്കെ ആയിരുന്നു. കൈപ്പത്തി പോലും കോട്ടിന്റെ പോക്കെറ്റിന്നു വെളിയില്‍ ഇടാന്‍ പറ്റാത്ത അത്ര തണുപ്പാണ്. അര മണിയ്ക്കൂറില്‍ കൂടുതല്‍ യാത്രികര്‍ അവിടെ വെളിയില്‍ ചിലവഴിയ്ക്കാന്‍ സെക്യൂരിറ്റി ചുമതലയുള്ള  പട്ടാളക്കാര്‍ അനുവദിയ്ക്കില്ല. അതി കഠിനമായ തണുപ്പിനെ പ്രതിരോധിയ്ക്കുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ഇല്ലെങ്ങില്‍ രക്തം വേഗം കട്ട പിടിയ്ക്കാന്‍ തുടങ്ങും, മാത്രമല്ല കുറഞ്ഞ അന്തരീക്ഷ മര്‍ദം, ശ്വസന വായുവിന്റെ സാന്നിധ്യ കുറവ് എല്ലാം കൊണ്ടും ആള്‍ക്കാരുടെ കാര്യം കട്ടപ്പുക. ഫോട്ടോ പിടുത്തം ഒക്കെ കഴിഞ്ഞ് നേരെ CAFE യിലേയ്ക്ക്. ഇന്ത്യന്‍ ആര്‍മി തന്നെ നടത്തുന്ന CAFE ആണ്. അതിന്റെ പ്രത്യേകത അവിടെ ചുവരില്‍ തന്നെ എഴുതി വെച്ചിട്ടുണ്ട്. Highest CAFE In The World. ഉള്ളില്‍ കയറിയതും ആഹാ എന്തൊരു ആശ്വാസം, അവിടെ ഹീറ്റെര്‍ പ്രവര്‍ത്തിയ്ക്കുന്നുണ്ട്. നല്ല ചൂട് തോന്നി ആദ്യം അകത്തേയ്ക്ക് കയറിയപ്പോള്‍. ഉയരം കൂടും തോറും ചായയ്ക്കും കോഫിയ്ക്കും ഒക്കെ എങ്ങനെയാണ് സ്വാദ് കൂടുന്നത് എന്ന് ഇപ്പൊ മനസ്സിലായി. അങ്ങനെ ലോകത്തെ ഏറ്റവും ഉയരത്തിലുള്ള കാപ്പി കടയില്‍ നിന്നും കോഫി കുടിച്ച ശേഷം നേരെ വണ്ടിയിലേയ്ക്ക്. ഇനി Nubra Valley ആണ് ലക്ഷ്യം.

 Khardung La 18380 Feet


 From the Left Rajeev, Vishnu, Biju, Vishakh, Arun and Me



 Khardung La Temple


 Khardung La Military Post


 Highest Cafe in The World

പട്ടാളക്കാരുടെ നിര്‍ദേശം അനുസരിച്ച് അരമണിയ്ക്കൂറില്‍ കുറച്ച് മാത്രം അവിടെ ചിലവഴിച്ച് ഞങ്ങള്‍ വീണ്ടും വണ്ടിയിലേയ്ക്ക്. സത്യത്തില്‍ വണ്ടിയില്‍ കയറി കഴിഞ്ഞപ്പോഴാണ് ശ്വാസം നേരെ ആയതു എന്ന് പറയാം. ഇതുവരെ കടന്ന് വന്ന ഇടങ്ങളെക്കാള്‍ ഒക്കെ Oxygen സാന്നിദ്ധ്യം ഇവിടെ വളരെ കുറവാണ്, എന്നിട്ടും ഇപ്പൊ ഞങ്ങള്‍ക്കാര്‍ക്കും പ്രശ്നങ്ങള്‍ ഇല്ല. ഒരു പക്ഷെ ഞങ്ങളുടെ ഒക്കെ ശരീരം അത് ഉള്‍ക്കൊള്ളാന്‍ ശീലമാക്കിയിട്ടുണ്ടാവാം. മറ്റ് ബാഗ്‌കള്‍ ഒക്കെ Room ല്‍ ആണെങ്കിലും അത്യാവശ്യ മരുന്നുകളും ഉം ഒക്കെ അടങ്ങുന്ന Important Utility സാധനങ്ങളുടെ ആ ബാഗ്‌ ഞങ്ങളുടെ കയ്യില്‍ തന്നെ ഉണ്ട്. Khardung La Pass കടന്നാല്‍ പിന്നെ, റോഡ്‌ കുറച്ച് ദൂരം താഴേയ്ക്കാണ് ഉള്ളത്. അങ്ങനെ ഇറങ്ങി വരുമ്പോള്‍ മഞ്ഞ് കുറച്ചൊന്നു കുറവുള്ളതും എന്നാല്‍ അത്ര അധികം അഴുക്കില്ലാത്ത മഞ്ഞ് ഉള്ളതുമായ ഒരിടത്ത് ഞങ്ങള്‍ വണ്ടി നിര്‍ത്തി. ഉദ്ദേശം അത് തന്നെ, മഞ്ഞില്‍ കിടന്നുരുളുക, മഞ്ഞു പാവയെ ഉണ്ടാക്കുക്ക എന്നതൊക്കെ. പക്ഷെ തണുപ്പ് കാരണം ആദ്യത്തെ സംഗതി മാത്രമേ നടന്നുള്ളൂ. കുറച്ചൊക്കെ പരസ്പരം വാരി എറിഞ്ഞു അത്ര തന്നെ. കയ്യുറ ഒന്നുമില്ലാതെ മരവിച്ചു പോകുന്നു കൈ.

















Ladakh ന്റെ Khalsar എന്ന പ്രവിശ്യ ആണ് ഇനി കാണാന്‍ നമ്മള്‍ പോകുന്നത്, Khardung La ല്‍ 76Km നിന്നും ആണ് ദൂരം. അവിടെ നിന്നും വഴി രണ്ടായി പിരിയുകയാണ്. Nubra, Shyok എന്നീ രണ്ട് നദികളാല്‍ പോഷക സമ്രിദ്ധമാക്കപ്പെട്ട മണ്ണാണ് ഈ സ്ഥലങ്ങളിലെത്. ആയതിനാല്‍ തന്നെ വളരെ കുറച്ച് ജനങ്ങളെ താമസം ഉള്ളു എങ്കിലും അവരെല്ലാം നല്ല കാലാവസ്ഥയുടെ സമയത്ത് കൃഷിയെ ആശ്രയിച്ചു ഉപജീവന മാര്‍ഗം നടത്തുന്നവരാണ്. Khalsar ല്‍ നിന്നും വലത്തേയ്ക്ക് ലോകത്തിലെ ഏറ്റവും ഉയര്‍ന്ന യുദ്ധ ഭൂമി എന്ന വിശേഷണം കൂടിയുള്ള Siachin ലേയ്ക്കുള്ള വഴിയാണ്. Khalsar നിന്നും മുന്നിലെയ്ക്കുള്ള ഉള്ള സ്ഥലങ്ങളെ Nubra നദിയുടെ തീരത്തെ താഴ്വാരം എന്ന നിലയില്‍ Nubra Valley എന്ന് അറിയപ്പെടുന്നു. പര്‍വ്വതങ്ങള്‍ക്കിടയിലൂടെ ഒഴുകുന്ന നദിയും അതിന്‍റെ താഴ്വാരങ്ങളും അതിമനോഹര കാഴ്ച്ചയാണ് സഞ്ചാരികള്‍ക്കായി ഒരുക്കി വെച്ചിരിയ്ക്കുന്നത്. ഞങ്ങള്‍ Khalsar ല്‍ നിന്നും ഇടത്തേയ്ക്ക് തിരിഞ്ഞു Diskit, Hunder Dunes, കൂടാതെ പാകിസ്ഥാന്‍ ചൈന എന്നീ രാജ്യങ്ങളോട് ഒരേ സമയം അതിര്‍ത്തി പങ്കിടുന്ന Turthuk ഗ്രാമം ഇവയൊക്കെ കാണുക എന്ന ലെക്ഷ്യത്തോടെ ആണ് യാത്ര. അതിനായി Khalsar ല്‍ നിന്നും ഇടത്തേയ്ക്ക് തിരിഞ്ഞു.

At Khalasar 


At Khalasar

 Nubra River


Nubra River


 Way to Nubra Valley


  Way to Nubra Valley


  Way to Nubra Valley


 Way to Nubra Valley


 Way to Nubra Valley


 Way to Nubra Valley


Western Asian രാജ്യങ്ങളെ East Asia പ്രദേശങ്ങളുമായി ബന്ധിപ്പിയ്ക്കുന്നതും വളരെ പണ്ട് കാലത്ത് വാണിജ്യ ആവശ്യങ്ങള്‍ക്കായി നിലനിന്നിരുന്നതുമായ SILK ROUTE എന്ന അതി പ്രശസ്തമായ പൗരാണിക പാത Nubra Valley ലൂടെയാണ് കടന്ന് പോയിരുന്നത്. ഞങ്ങള്‍ ആദ്യം Nubra Valley യിലെ Hunder Sand Dunes കാണാനാണ് പോയത്. KARAKORAM - SIACHIN എന്നീ പര്‍വ്വതനിരകളെ വേര്‍തിരിക്കുന്ന താഴ്വാരമാണ് NUBRA VALLEY. ഈ താഴ്‌വാരം തൊട്ടടുത്തു China അതിര്‍ത്തി കടന്ന്  Xinjiang എന്ന ഗ്രാമം വരെ നീണ്ടു കിടക്കുന്നു, ഇന്ത്യയിലെ Panamik എന്ന ഗ്രാമമാണ് China അതിര്‍ത്തിയില്‍ Nubra Valley പങ്കിടുന്നത്. ലടാഖി ഭാഷയില്‍ Nubra Valley എന്ന വാക്കിന്റെ അര്‍ത്ഥം "പൂക്കളുടെ താഴ്വര എന്നാണ്". ശെരിയാണ് വഴിയരികിലെ പേരറിയാ മരങ്ങളിലും ചെടികളിലും ഒക്കെ പോലും എന്തെല്ലാം തരാം പൂക്കളാണ്. ഞങ്ങള്‍ എത്തി നില്‍ക്കുന്ന ഈ Nubra പ്രദേശത്തെ HUNDER SAND DUNES എന്നാണ് അറിയപ്പെടുന്നത്. നദിയും പര്‍വതങ്ങളും മരുഭൂമിയും ഒരേ ഭൂപ്രദേശത്ത്. ശെരിയ്ക്കും കണ്ണെത്താ ദൂരത്തെ മരുഭൂമി അതും സമുദ്ര നിരപ്പില്‍ നിന്നും ഇത്ര ഉയരത്തില്‍. ഈ താഴ്വരയുടെ മറ്റൊരു പ്രത്യേകത ചൂട് നീരുറവകള്‍ ആണ് Hot - Streams. അവയില്‍ പലതിലും Sulphar ന്റെ സാന്നിധ്യമുള്ളവയാണ്‌. അത്തരമൊരു നീരുറവ ഞങ്ങള്‍ നില്‍ക്കുന്ന ഈ പ്രദേശത്തും ഉണ്ട്.

BC 200 കാലഘട്ടത്തില്‍ മദ്ധ്യേഷ്യയില്‍ നിലനിന്നിരുന്ന Graeco - Bactrian  മഹാ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു Nubra. ആ കാലഘട്ടത്തിന്റെ ഓര്‍മയ്ക്ക് എന്നത് പോലെ മുതുകില്‍ Double-Humped ആയിട്ടുള്ള Bactrian ഒട്ടകങ്ങള്‍ ഇപ്പോഴും ഉണ്ടിവിടെ. Bactrian കാലഘട്ടത്തില്‍ Mangoliya ല്‍ നിന്നും മറ്റും Silk Route വഴി മദ്ധ്യ ഏഷ്യയിലേയ്ക്ക് കച്ചവടത്തിന് വന്നവര്‍ ഉപേക്ഷിയ്ക്കപ്പെട്ടവയാണ് ഈ ഒട്ടകങ്ങള്‍ എന്നതാണ് ഇവയുടെ ചരിത്രം പറയുന്നത്. ഒരു പക്ഷെ ഇന്ത്യയില്‍ ഇവിടെ മാത്രമാണ് അവയെ കാണപ്പെടുന്നത് എന്ന് തോന്നുന്നു. അവ പെറ്റ് പെരുകി എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചപ്പോള്‍ ഈ നാട്ടുകാര്‍ മഞ്ഞുകാലത്ത് അവര്‍ക്ക് ഉപകരിയ്ക്കും വിധം മെരുക്കി വളര്‍ത്താനും Tourist കള്‍ക്ക് Camel Safari യ്ക്കും മറ്റും ഉപയോഗിയ്ക്കാനും തുടങ്ങി. കാലു പുതയുന്ന മഞ്ഞിലൂടെ ഭാരവും പേറി സഞ്ചരിയ്ക്കാനും അതികഠിനമായ തണുപ്പിനെ അതിജീവിയ്ക്കാനും ഇവയ്ക്ക് കഴിയും. ഞങ്ങള്‍ തിരികെ വരും വഴി ഈ രാത്രി Nubra Valley ല്‍ തന്നെ രാത്രി താമസിയ്ക്കുന്നതിനായി ഇവിടുത്തെ തദ്ദേശീയര്‍ ഒരുക്കിയിട്ടുള്ള Home Stay കളിലേയ്ക്കു ക്ഷണിയ്ക്കുന്നതിനായി ഒരു പാട് പേര്‍ റോഡ്‌ അരികില്‍ നിന്നു കൈ കാണിയ്ക്കുന്നുണ്ടായിരുന്നു.

Sand Dune at Nubra Valley



Me and Vishakh in a Temp Bridge Across a Spring at Nubra Valley


Some sort of Berry found at Nubra Valley


Berry Tree and Bridge on a single frame


Karakoram Ghat on Left Siachin on the Right 


View of  Barren Mountains from Valley



Double-humped Bactrian Camel


Selfie with Bactrian Camel


The Boarder


Boarder of Valley


 Boy on the way side, inviting to Home Stay


Nubra പ്രദേശത്തിന്റെ Administrative Capital എന്നത് Diskit ആണെന്ന് പറയാം. ഇനി ഞങ്ങള്‍ അവിടെയ്ക്ക് ആണ് പോകുന്നത്. 14th Century ല്‍ സ്ഥാപിയ്ക്കപ്പെട്ട Diskit Monastry യാണ് അവിടെ പ്രധാനമായി സഞ്ചാരികളെ ആകര്‍ഷിയ്ക്കുന്നത്. സൂര്യോദയം മുതല്‍ മന്ദ്രോചാടനങ്ങള്‍ നിറഞ്ഞ ഒരു Live Monastry ആണത്. നൂറോളം ബുദ്ധ സന്ന്യാസികളാണ് അവിടെ താമസം. വളരെ പ്രായമുള്ള ഒരു Lama യാണ് ആ Monastry യുടെ ചുമതലയില്‍ ഉള്ളത്. Diskit Monastry യെ  Diskit Gompa എന്ന പേരിലാണ് അറിയപ്പെടുന്നത്. കര്‍ശനമായ Tibetan ആരാധനക്രമമാണ് ഇവിടെ പിന്‍തുടരുന്നത്. ഈ പ്രദേശം മുഴുവന്‍ മഞ്ഞ് മൂടിക്കിടക്കുന്ന February മാസത്തിലാണ് Diskit Monastry ലെ പ്രത്യേക ആരാധനായായ Diskit Gompa Festival നടക്കുന്നത്. ആ സമയത്ത് പുറംലോകത്ത് നിന്നും ആരെങ്കിലും ഇവിടേയ്ക്ക് എത്തിപ്പെടുന്ന കാര്യം ചിന്ദിയ്ക്കുകയെ വേണ്ട. പ്രധാന Monastry യുടെ താഴെയായി Shyok നദിയുടെ തീരത്ത്‌ സ്ഥിതി ചെയ്യുന്ന 32 മീറ്റര്‍ ഉയരമുള്ള MAITREYA BUDDHA പ്രതിമയാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത. Tibetan ബുദ്ധമത പരമോന്നത ആചാര്യന്‍ ആയ ദലയില്‍ ലാമ 2010 ല്‍ ആണ് അത് സ്ഥാപിച്ചത്. ആയ പ്രതിമ പാകിസ്ഥാന്‍ഭാഗത്തേയ്ക്ക് നോക്കി നിക്കുന്ന രീതിയില്‍ ആണ് സ്ഥാപിച്ചുട്ടിള്ളത്.


 Distant view of Diskit Gompa 


Distant view of Diskit Gompa


Entrance - Diskit Gompa

Monks of Diskit Gompa


 Tibaten Prayer Wheel


 Me, Vishakh, Vishnu and Biju


Diskit Gompa Prayer Hall


 Stairs to Prayer Hall


 Mral Painitng

32Metre High Statue of Maitreya Buddha

 Way to Roof

 Dinig Hall and Museum with Tibetan Antiques


 Lama of Diskit Monastry


Outer View 

സഞ്ചാരികള്‍ വളരെ കുറഞ്ഞ അവസരത്തില്‍ ആയതിനാല്‍ അവിടെ വലിയ തിരക്ക് ഉണ്ടായിരുന്നില്ല. ഒരു സന്ന്യാസീ ഞങ്ങളോടൊപ്പം നടന്നു ചിലതെല്ലാം വിവരിച്ചു തരികയും പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാന്‍ ക്ഷണിയ്ക്കുകയും ചെയ്തു. പ്രാര്‍ത്ഥന കഴിഞ്ഞു Tibetan Museum കാണാനായി പോയ ഞങ്ങള്‍ക്ക് അവിടെ ചായയും പേട പോലെ ഒക്കെ രുചിയില്‍ തോന്നുന്ന ഒരു പലഹാരവും ഒരുക്കിയിരുന്നു. അവിടുത്തെ സന്യാസികളുടെ മുഖ്യ LAMA ഞങ്ങളോട് സംസാരിയ്ക്കുകയും കേരളത്തില്‍ നിന്നുള്ള സഞ്ചാരികളാണ് എന്നറിഞ്ഞ് സന്തോഷത്തോടെ അശിര്‍വദിയ്ക്കുകയും ചെയ്തു.  സമയം ഇപ്പൊ തന്നെ 05:00pm ആയി കഴിഞ്ഞു ഇനിയും താമസിച്ചാല്‍ തിരികെ Khardung La Pass കടന്ന് തിരികെ Leh ലെ Hotel ല്‍ എത്താന്‍ കഴിയാതെ വന്നേക്കാം. ഞങ്ങള്‍ എത്രയും വേഗം അവരോടു യാത്ര പറഞ്ഞ് മടക്ക യാത്ര ആരംഭിച്ചു. തിരികെ വരുന്ന വഴിയ്ക്ക്  SIACHIN STALLIONS എന്ന Army Base Camp കാണാന്‍ ഇടയായി. Siachin Glacier അതിര്‍ത്തിയിലെയ്ക്ക് തിരഞ്ഞെടുക്കപ്പെടുന്ന പട്ടാളക്കാര്‍ക്ക് അവിടുത്തെ പ്രത്യേക സാഹചര്യങ്ങളെ അതിജീവിയ്ക്കാനും പൂജ്യത്തിനു താഴെ Minus 50 ഡിഗ്രി യോളം വരുന്ന തണുപ്പിനെ പ്രതിരോധിയ്ക്കാനും ഒക്കെ വേണ്ടിയുള്ള പരിശീലനം നല്‍കുന്ന Base Camp ആണ് ഇത്.


 View of Karakoram Mountains


 Way back to Leh


Way Back to Leh


 Siachin Stallions


Way side views


Distant view of Khardung La

ഞങ്ങള്‍ പ്രതീക്ഷിച്ചത് പോലെ അത്ര ഭയങ്കര തടസങ്ങളോ ബുദ്ധിമുട്ടുകളോ ഒന്നും കൂടാതെ Khardung La Pass കടന്ന് ഏതാണ്ട് 08:00pm ഓട് കൂടി Leh ലെ Hotel ല്‍ എത്തി. ഇനി നാളെ ലോകത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന ധാതു ജല തടാകമായ TSO PANGONG LAKE ലേയ്ക്കാണ് യാത്ര. അതിരാവിലെ യാത്ര തിരിച്ചാലേ അതീവ ദുര്‍ഘടമായ Chang La Pass താണ്ടി Pangong ല്‍ എത്തി ഇരുട്ടും മുന്നേ തിരികെ എത്താന്‍ കഴിയു.

No comments:

Post a Comment

Day-9 Aug 17th 2017

കഴിഞ്ഞ ദിവസത്തെ നീണ്ട യാത്രയും Zojila Pass എന്ന ഭീകര രാത്രിയും Sonamarg ലെ കിടിലന്‍ തണുപ്പും എല്ലാം കൂടി ആയപ്പോ ഞങ്ങളുടെ ഉറക്കം 8 മണിവരെ ഒക്...