Friday, 28 August 2020

Day-7 Aug 15th 2017

ഇന്ന് ആഗസ്റ്റ് 15 - നമ്മുടെ രാജ്യം അതിന്റെ 80ആം സ്വാതന്ത്ര്യ ദിനം ആഘോഷിയ്ക്കുന്ന ഇന്ന് Ladakh പോലെ ഒരു തന്ത്ര പ്രധാനമായ അതിര്‍ത്തി പ്രദേശത്തെ സുരക്ഷ എത്രത്തോളം കൂടുതല്‍ ആയിരിയ്ക്കും എന്ന് പറയേണ്ടതില്ലെല്ലോ. നമ്മളുടെ സംരക്ഷണത്തിനു വേണ്ടി രാപ്പകല്‍ ഇല്ലാതെ തണുപ്പും മഞ്ഞും ഒന്നും വക വെയ്ക്കാതെ പ്രവര്‍ത്തിയ്ക്കുന്ന ARMY, CRPF, ITBP സേനാ പ്രവ്വര്‍ത്തകര്‍ക്കായി നമുക്ക് ചെയ്യാനുള്ള ചില കാര്യങ്ങള്‍ ഉണ്ട്. ഓരോ പരിശോധനകള്‍ക്കായി എത്ര തന്നെ താമസം വേണ്ടി വന്നാലും ക്ഷമയോടെ സന്തോഷത്തോടെ അഭിമാനത്തോടെ അവര്‍ക്കായി കാത്തിരിക്കുക, Check Post കളില്‍  ആവശ്യപ്പെടുന്ന Inner Line Permit ഉള്‍പ്പടെയുള്ള എല്ലാ രേഖകളും ഒരു മടിയും കൂടാതെ പരിശോധനയ്ക്കായി യഥാസമയം സമര്‍പ്പിയ്ക്കുക, ഒട്ടും മുഷിപ്പിയ്ക്കാതെ ചോദ്യങ്ങള്‍ക്ക് സത്യസന്ധമായ ഉത്തരം നല്‍കുക എന്നതൊക്കെ മാത്രമാണ് അവരുടെ ജോലി സുഗമമായി നിര്‍വഹിയ്ക്കാന്‍ രാഷ്ട്രത്തോട് ഉത്തരവാദിത്വം ഉള്ള പൌരന്‍ എന്ന നിലയില്‍ നമുക്ക് ആകെ ചെയ്യാന്‍ ഉള്ളത്.

ഇന്ന് ഞങ്ങളുടെ യാത്ര ഇന്ത്യ China അതിര്‍ത്തിയിലെ TSO Pangong എന്നറിയപ്പെടുന്ന Lake കാണാനാണ്. 10:00am ഓടെ ആണ് Break Fast ഒക്കെ കഴിഞ്ഞ് ഇന്ന് യാത്ര തുടങ്ങിയത്. Leh നഗരത്തില്‍ നിന്നും 150Km ദൂരമാണ് അവിടെയ്ക്കുള്ളത്. അതിനിടയില്‍ സമുദ്രനിരപ്പില്‍ നിന്നും 17590 Feet ഉയരത്തിലുള്ള Chang La Pass കടന്ന് വേണം Panagong ലേയ്ക്ക് എത്തിപ്പെടാന്‍. Chang എന്ന Tibetan വാക്കിന്റെ അര്‍ത്ഥം "വടക്ക്" എന്നാണ്. വളരെ കുത്തനെയുള്ള കയറ്റിറക്കങ്ങളും ഒരുപാട് Hair Pin വളവുകളും തുടര്‍ച്ചയായുള്ള ഈ വഴിയിലൂടെ Pangong Lake വരെ എത്താന്‍ ഏറ്റവും കുറഞ്ഞത്‌ 4 മണിയ്ക്കൂര്‍ എങ്കിലും ഡ്രൈവ് വേണ്ടി വരും. അതില്‍ തന്നെ Chang La Pass ന്റെ ഇരുവശവും 15 km ഓളം ദൂരം റോഡ്‌ ഇല്ലെന്നു തന്നെ പറയാം. Kharu, Sakti എന്നീ രണ്ടു ഗ്രാമങ്ങള്‍ പിന്നിട്ട് Chang La Pass ഉള്‍പ്പെടുന്ന മലനിരകളുടെ ഓരത്തുകൂടി കുത്തനെയുള്ള ഇറക്കത്തില്‍ താഴേയ്ക്ക് സഞ്ചരിയ്ക്കുമ്പോള്‍ Tangste എന്ന ഒരു ഗ്രാമം ഉണ്ട്. മലമുകളില്‍ നിന്നും കാണുന്ന പച്ച പുതച്ച Tangste ഗ്രാമത്തിന്റെ കാഴ്ച്ച അതിമനോഹരമാണ്.

ലോകത്തിലെ തന്നെ ഏറ്റവും ഉയരത്തില്‍ സ്ഥിതിചെയ്യുന്ന Research Center ഇവിടെ Chang La യില്‍ ആണ് പ്രവര്‍ത്തിയ്ക്കുന്നത്. DRDO യുടെ ചുമതലയിലുള്ള ആ Research Center സമുദ്ര നിരപ്പില്‍ നിന്നും 17664 Feet ഉയരത്തിലാണ്. ഞങ്ങള്‍ Chang La Pass ല്‍ എത്തുമ്പോള്‍ കണ്ട ഒരു കാഴ്ച്ച ഭയങ്കര അതിശയം ഉണ്ടാക്കുന്ന ഒന്നായിരുന്നു, മറ്റൊന്നുമല്ല KL-02 & Kl-61 നമ്പരുകള്‍ ഉള്ള രണ്ട് ബുള്ളെറ്റ് Bike കള്‍. ശൂരനാട് നിന്നും കൊല്ലത്ത് നിന്നും വന്ന രണ്ടു സഞ്ചാരികള്‍ അവരെ പരിചയപ്പെടുകയും ഒപ്പം ഫോട്ടോ ഒക്കെ എടുക്കുകയും ചെയ്തു. ഞങ്ങള്‍ പരസ്പരം തണുപ്പിനെ കുറിച്ച് ഒക്കെ സംസാരിച്ചു, ഓ ഇവിടൊക്കെ എന്ത് വെറും മൈനസ് നാലോ അഞ്ചോ. അവരും Khardung La ഒക്കെ പോയ കഥകള്‍ പറഞ്ഞു. അവര്‍ ഞങ്ങളോട് തിരികെ പോകുന്ന വഴിയെ പറ്റി ചോദിച്ചു, Manali വഴി പോകാനാവത്തതിനാല്‍ അവര്‍ Karkoram High Way വഴി Kargil, Drass, Sreenagar, Jammu ചുറ്റിക്കറങ്ങി പോകാന്‍ ആണ് പ്ലാന്‍ ചെയ്യുന്നത് എന്ന്. അത്തരത്തില്‍ പോകുമ്പോള്‍ കുറഞ്ഞത്‌ ഒരു ദിവസം കൂടി അധികം വന്നേക്കാം. ഞങ്ങള്‍ ശെരിയ്ക്കും അതെ പറ്റി ഇതുവരെ തീരുമാനം എടുത്തിട്ടില്ല. ഇന്ന് തിരികെ Hotel ല്‍ എത്തി Indigo Airline ല്‍ നിന്നുള്ള മറുപടി Email പരിശോദിച്ച് വേണം അക്കാര്യത്തില്‍ തീരുമാനം എടുക്കാന്‍.

 
 Zig Zag Road Near Chang La Pass


At Chang La Pass 17688 Feet


 From Left - Vishnu, Biju, Vishakh, AL Arun, Rajeev and Me


 Chang La Baba Temple


Army Check Point Chang La


Arun with Mallu Biker Boys


 Me Behind the Wheel


View of Tangte Village from Chang La Pass


 A Valley on the way to TSO Pangong


 Way to TSO Pangong


Way to TSO Pangong


ഞങ്ങള്‍ 03:00pm ഒക്കെ ആയപ്പോള്‍ ആ മനോഹരമായ തടാകക്കരയില്‍ എത്തി. അവിടെയ്ക്ക് എത്തുന്നതിന് വളരെ ദൂരെ നിന്ന് തന്നെ തടാകം കാണാന്‍ കഴിയുന്നുണ്ടായിരുന്നു, പക്ഷെ അത്ര ദൂരത്തിലാണ് ആ കാഴ്ച്ച എന്ന് അറിയാത്ത കൊണ്ട് ഓടിയിട്ടും ഓടിയിട്ടും വണ്ടി അതിനടുത്തെയ്ക്ക് എത്തുന്നില്ല എന്ന് തോന്നിപ്പോയി. തടാക കരയില്‍ ചെന്നിറങ്ങി ആദ്യം അടുത്തുകണ്ട ചെറിയ കടയില്‍ എന്തെങ്കിലും കഴിയ്ക്കുവാനായി പോയി. വളരെ ചെറിയ കട ആണെങ്കിലും അവിടുത്തെ സാധനങ്ങള്‍ എല്ലാം നല്ല ഭംഗിയായി അടുക്കി വെച്ചിരിയ്ക്കുന്നു. കഴിയ്ക്കാന്‍ Noodles, Rotti, Soup, Bread Toast, Egg Omlet ഒക്കെയാണ് ഉള്ളത്. ഞങ്ങള്‍ എല്ലാവരും വിശന്നു വലഞ്ഞു ഒരു പരുവമായി. കിട്ടിയതൊക്കെ കഴിച്ചു ക്ഷീണം മാറ്റി എന്നു പറയാം. അവസാനം കുടിച്ച Horlicks YAK ന്റെ പാല്‍ ആയിരുന്നു എന്നൊക്കെ എല്ലാരും പറയുന്നകേട്ടു, YAK എന്നല്ല ഒട്ടക പാലുവരെ കുടിയ്ക്കാന്‍ തയ്യാറായിരുന്നു ആ അവസ്ഥയില്‍ എന്ന് പറയുന്നതാവും ശെരി.

TSO Pangong എന്നത് ചുറ്റും പര്‍വ്വതങ്ങളാല്‍ ചുറ്റപ്പെട്ട ഒരു ലവണ തടാകമാണ്. Himalya പര്‍വ്വതനിരയിലെ Tibaten Palteau ല്‍ ഉള്‍പ്പെട്ട ഭാഗമാണ് ഇവിടം. Pangong Lake നു നിലവില്‍ മറ്റൊരു നദികളുമായും ബന്ധങ്ങള്‍ ഇല്ല. പക്ഷെ വളരെ പണ്ട് Sindhu നദിയുടെ പോഷക നദിയായ Shyok നദിയുമായി ഉണ്ടായിരുന്ന നീര്‍ച്ചാല്‍ ബന്ധം പ്രകൃത്യാല്‍ തന്നെ ഇല്ലാതായി എന്നാണ് അറിയാന്‍ കഴിഞ്ഞത്. അതി തീവ്രലവണാംശം ഉണ്ടായിട്ടു പോലും തണുപ്പ് കാലത്ത് തണുത്തുറഞ്ഞു Ice ആയി മാറും Pangong Lake. Pangong എന്ന Tibetan വാക്കിന്റെ അര്‍ത്ഥം "High Grass Land" എന്നാണ്. THREE IDIOTS എന്ന Hindi Movie യുടെ പ്രസക്തമായ ചില ഭാഗങ്ങള്‍ ഇവിടെ വച്ച് ചിത്രീകരിയ്ക്കപ്പെടുകയും, ആ Movie ജനപ്രിയമായതിനൊപ്പം Pangong Lake ന്റെ മനോഹാരിത ജനങ്ങളില്‍ എത്തുകയും ചെയ്തതോടെയാണ് അന്നുവരെ ഉണ്ടായിരുന്നതിനേക്കാള്‍ സഞ്ചാരികള്‍ ഇവിടെയ്ക്ക് എത്താന്‍ തുടങ്ങിയത്.

സമുദ്ര നിരപ്പില്‍ നിന്നും 13852 feet ഉയരത്തില്‍ 604 ചതുരശ്ര കിലോ മീറ്റര്‍ ചുറ്റളവില്‍ കിടക്കുന്ന Pangong Lake ന്റെ 60% ഭാഗം China യിലും ബാക്കി 40% India യിലും ആണ്. തടാകത്തോട് ചേര്‍ന്ന് കിടക്കുന്ന Spangmik എന്ന ഗ്രാമം കഴിഞ്ഞാല്‍ പിന്നെ Aksai Chin എന്ന China അതിര്‍ത്തി പ്രദേശം ആണ്. TSO Pangong ന്റെ കിഴക്കന്‍ മേഖലയിലൂടെയാണ് China യുടെ National Highway 219 കടന്നുപോകുന്നത്. അതായത് ഇവിടെ നിന്നും നല്ല കാലാവസ്ഥയില്‍ നോക്കിയാല്‍ കാണാവുന്ന ദൂരമേ China യിലേയ്ക്കു ഉള്ളു. ഇന്ത്യന്‍ ഭാഗത്ത് നിന്നും പ്രധാനമായും രണ്ട് നീരുറവകളാണ് തടാകത്തിലെയ്ക്കുള്ളത്. TSO Pangong ഒരു ലവണ ജല തടാകമായത്കൊണ്ട് തന്നെ മത്സ്യങ്ങളോ മറ്റു ജല ജീവികളോ ഇതില്‍ വസിയ്ക്കുന്നില്ല. എന്നാല്‍ താരതമ്യേന ലവണാംശം കുറഞ്ഞ China ഭാഗത്ത് ചിലതരം ശുദ്ധ ജല മത്സ്യങ്ങള്‍ ഉണ്ടത്രേ. ജല ജീവികള്‍ ഇല്ലെങ്കിലും ഒരുപാട് തരത്തില്‍ പെട്ട ദേശാടന പക്ഷികളുടെ ആവാസ കേന്ദ്രമാണ് ഈ തടാകം. പ്രധാനമായും Bar Headed Goose, ഓറന്‍ജ്  നിറത്തിലുള്ള Brahmini Ducks എന്നിവയാണ്. 


View of TSO Pangong on the way


TSO Pangong Welcome Board


Me and AL Arun


View of Three Idiots Point


Chethak Flour Mill from the Movie Three Idots 


Three Idots Movie Scene


ഹിമാലയ പര്‍വ്വത നിരയുടെ Tibetan Plateau ഭാഗത്ത് ഉള്‍പ്പെടുന്ന ഈ പ്രദേശം തണുപ്പുകാലത്ത് മുഴുവനായി മഞ്ഞില്‍ മൂടികിടക്കുന്ന പുല്‍മേടുകളും പര്‍വതങ്ങളും നിറഞ്ഞതാണ്. Tibetan ആചാരങ്ങള്‍ അതേപടി പിന്തുടരുന്ന ഇവിടെത്തെ ജനങ്ങളുടെ ആഘോഷങ്ങളും Tibetan വിശ്വാസങ്ങളുമായി ബന്ധപ്പെട്ടുള്ളവയാണ്. വര്‍ഷത്തില്‍ പാതി മാത്രം ലഭിയ്ക്കുന്ന അനുയോജ്യമായ കാലവസ്ഥയില്‍ അവരുടെ ഭക്ഷണ ആവശ്യങ്ങള്‍ക്കായി കൃഷി ചെയ്യുന്നു. പാലിനും മാംസത്തിനും കമ്പിളി വസ്ത്രങ്ങള്‍ നിര്‍മിയ്ക്കുന്നതിനുള്ള നൂലിനും വേണ്ടി YAK എന്ന മൃഗത്തെ വളര്‍ത്തുന്നു അവര്‍. YAK കള്‍ തന്നെ Wild YAK കളും Domestic YAK കളും ഉണ്ട്. Pangong നിന്നും തിരികെ പോകുമ്പോള്‍ വശങ്ങളിലെ മിക്ക താഴ്വരകളിലും അത്തരത്തിലെ Wild YAK മൃഗങ്ങള്‍ മേഞ്ഞു നടക്കുന്നത് കാണാമായിരുന്നു. നമ്മുടെ കാടുകളിലെ കാട്ടുപോത്തിന്റെ വലിപ്പമുള്ളവയാണ്‌ YAK കള്‍. രോമാവൃതമായ ശരീരവും തലയും, പ്രത്യേക തരത്തില്‍ വളഞ്ഞ കൊമ്പുകള്‍, വെളുത്ത കാലുറ ധരിച്ച പോലെ കാലുകള്‍.


KIANG എന്നറിയപ്പെടുന്ന Himalayan കഴുതകളുടെ സ്വാഭാവിക ആവാസ കേന്ദ്രമാണ് ഈ തടാകത്തിനു ചുറ്റുമുള്ള പുല്‍മേടുകള്‍. കൂടാതെ ഭൂമിയില്‍ വംശ നാശ ഭീഷണി നേരിടുന്ന അണ്ണാന്‍ വര്‍ഗത്തില്‍ പെട്ട Marmot എന്ന ജീവികളെ ഇന്ത്യയില്‍ കാണപ്പെടുന്നത് Tibetan Plateau മേഖലയില്‍ പെടുന്ന ഇവിടുത്തെ താഴ് വാരങ്ങളില്‍ മാത്രമാണ്. ഇവിടെയും Tibet ലും അല്ലാതെ North America യുടെ ചില ഭാഗങ്ങളിലും Siberia യിലും മാത്രമേ ഇന്ന് ഭൂമിയില്‍ Marmot എന്ന ജന്തു വിഭാഗം ജീവിച്ചിരിക്കുന്നുള്ളൂ. ചൂടുകാലത്ത് മാത്രം പുറത്തിറങ്ങുന്ന ഇവ ശൈത്യകാലം മുഴുവനും തന്റെ മാളത്തിനുള്ളില്‍ കഴിയുമത്രേ. Pangong ല്‍ നിന്നും തിരികെ പോരും വഴി പുല്ലുകള്‍ നിറഞ്ഞ ഒരു താഴ്വാരത്തില്‍ ഞങ്ങള്‍ക്കു Marmot നെ കാണാനുള്ള ഭാഗ്യം ലഭിച്ചു എങ്കിലും Photo എടുക്കും മുന്നേ അത് മറഞ്ഞു കളഞ്ഞു. കാണാന്‍ ഒരു വലിയ അണ്ണാന്‍ പോലെ ഒക്കെ, പിന്‍കാലുകളില്‍ എഴുന്നേറ്റ് നില്‍ക്കാന്‍ അവയ്ക്ക് കഴിയും.


Wild Yak


Wild Yak


Himalayan Marmoth
(Photo Courtesy - MadhuSudhanan Sir, State Photography Award Winner)


ഏകദേശം 05:00pm ഓക്കെ ആയപ്പോഴാണ് Leh ലേയ്ക്ക് മടക്ക യാത്ര തുടങ്ങിയത്. ഞങ്ങള്‍ Pangong ല്‍ എത്തി കുറച്ചു സമയത്തിനകം തന്നെ നീണ്ട Siren കളും കിഴക്ക് ദിശയിലേയ്ക്ക് വളരെ വേഗം നീങ്ങുന്ന ചില Army വാഹങ്ങള്‍ ഒക്കെ കണ്ടിരുന്നു. അതിര്‍ത്തി പ്രദേശമല്ലേ കൂടാതെ Independence Day യും ഏതെങ്കിലും ഉയര്‍ന്ന ARMY ഉദ്ധ്യോഗസ്ത്രരോ മന്ത്രിമാരോ വരുന്നതാവും എന്നാണ് കരുതിയത്‌. മടക്ക യാത്ര തുടങ്ങി ഏറെ കഴിയും മുന്നേ ഒന്ന് രണ്ടു Army Ambulance കള്‍ നമ്മളെ മറികടന്ന് വേഗത്തില്‍ പോയി. തിരികെ ഏറെ ദൂരം പിന്നിടും മുന്നേ തന്നെ Military Truck കളുടെ Convoy തന്നെ എതിരെ വരുന്നു.  എന്താ കാര്യം എന്ന് ആര്‍ക്കും ഒരു ഊഹവും ഇല്ല. അവിടങ്ങളിലെ ഡ്രൈവിംഗ് മര്യാദ എന്ന നിലയില്‍ വീതി കുറഞ്ഞ Road ല്‍ Military വാഹനങ്ങള്‍ എതിരെ വരുമ്പോള്‍ നമ്മള്‍ വണ്ടി ഒതുക്കി കാത്തിരിക്കുക ആയിരുന്നു. അത്തരത്തില്‍ ഒരു തവണ തന്നെ പത്തു പതിനഞ്ചു വാഹനങ്ങള്‍ എന്ന നിലയില്‍ പല ഭാഗങ്ങളില്‍ വെച്ച് ഒരു പാട് Military Convoy കള്‍ ഞങ്ങളുടെ എതിര്‍ ദിശയില്‍ കടന്ന് പോയി. ഒരു പാട് സമയം അങ്ങനെ അവിടങ്ങളില്‍ പോയി എങ്കിലും കാലാവസ്ഥ പ്രതികൂലം ആവും മുന്നേ ഞങ്ങള്‍ Chang La Pass കടന്ന് Leh മെയിന്‍ റോഡില്‍ എത്തി. അവിടെയുള്ള Army Camp ന്റെ മുന്നിലും ഭയങ്കര വെട്ടവും വെളിച്ചവും എന്തൊക്കെയോ ഒരുക്കങ്ങളും, നിരനിരയായി Army Truck കള്‍ നിരത്തി ഇട്ടിരിക്കുന്നതും കണ്ടു.

സമയം വൈകിയത്കൊണ്ട് മാത്രം ഞങ്ങള്‍ Miss ചെയ്ത ഒരു പ്രധാനപ്പെട്ട ഇടമാണ് Hermis Monastry എന്ന ബുദ്ധവിഹാരം. Inner Line Permit ന്‍റെ കൂടെ ലഭിച്ച Ladakh മാപ്പില്‍ രേഖപ്പെടുത്തിയ സന്ദര്‍ശകര്‍ കണ്ടിരിയ്ക്കേണ്ട ഇടങ്ങളെ പറ്റി വായിച്ചപ്പോഴേ Hermis Monastry കാണേണ്ട ഒന്നാണെന്ന് ഞങ്ങള്‍ ഉറപ്പിച്ചതാണ്. നമ്മുടെ പദ്മാനഭ സ്വാമി ക്ഷേത്രം പോലെ സ്വര്‍ണ പ്രതിമകളും, പൂജ വസ്തുക്കളും, പുരാതന വിഗ്രഹങ്ങളും, പ്രശസ്താരായ ചില Buddha പണ്ഡിതന്‍ മാരുടെ അപൂര്‍വ രചനകളും ഒക്കെ അടങ്ങിയ Ladakh ലെ തന്നെ ഏറ്റവും സമ്പന്നമായ Monastry ആണത്. ലഡാക്ക് രാജ വംശവുമായി ബന്ധപ്പെട്ടു കിടക്കുന്ന Hermis Monastry, Wikipedia പറയുന്നത് അനുസരിച്ച് പതിനൊന്നാം നൂറ്റാണ്ടിനും മുന്നേ സ്ഥാപിയ്ക്കപെട്ടതാണ്. Hermis Monastry ല്‍ ആ കാലത്തിനും മുന്നേ നിലന്നിന്ന ഭാരതത്തിലെ നളന്ദ സര്‍വകാലാശാലയുടെ അധിപന്‍ Naropa അവിടെ മടാധിപതി ആയിരുന്നതായി പറയുന്നതൊപ്പം Naropa യുടെ ചില അമൂല്യ ഗ്രന്ഥങ്ങളും ജീവചരിത്രമുള്‍പ്പടെയുള്ള ഗ്രന്ഥങ്ങളും Hermis Monastry ല്‍ നിന്നാണ് കണ്ടെടുത്തത് എന്നും പറയുന്നു.

Hotel ല്‍ എത്തി TV വാര്‍ത്ത കാണുമ്പോഴാണ് പേടിപ്പെടുത്തുന്ന ആ വസ്തുത മനസിലാക്കുന്നത്‌, ഞങ്ങള്‍ നിന്നിരുന്ന ഇടത്തില്‍ നിന്നും കേവലം പതിനഞ്ചു കിലോ മീറ്റര്‍ മാത്രം അകലത്തില്‍ India - China അതിര്‍ത്തിയില്‍ Aksai Chin മേഖലയിലെ Galwan താഴ്വരയില്‍ ഇരുവിഭാഗം സൈനികരും തമ്മില്‍  ഒരു സങ്കര്‍ഷം ഉണ്ടായി. പരസ്പരം ആയുധങ്ങള്‍ ഉപയോഗിയ്ക്കാതെ സംയമനം പാലിച്ചു എങ്കിലും, സങ്കര്‍ഷം മൂത്ത് കല്ലേറില്‍ അവസാനിയ്ക്കുകയും നിരവധി സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത്രേ. ആദ്യം ഞങ്ങള്‍ വീടുകളില്‍ വിളിച്ചു, Pangong ല്‍ നിന്നും സുരക്ഷിതമായി തിരികെ Hotel ല്‍  എത്തി എന്നറിയിച്ചു. പിന്നീട് Hotel WiFi ഉപയോഗിച്ച്  Email പരിശോദിച്ചു എങ്കിലും Indigo Airlines ല്‍ നിന്നും Flight Reschedule ചെയ്ത ഒരു അറിയിപ്പും ലഭിച്ചിട്ടില്ല. എന്തായാലും ഇത്തരമൊരു സങ്കര്‍ഷ സാദ്ധ്യത നില നില്‍ക്കുമ്പോള്‍ ഇവിടെ ഇനിയും തങ്ങുന്നത് സുരക്ഷിതമല്ല എന്ന തീരുമാനത്തില്‍ എത്തുകയും Manali വഴി തിരികെ പോകാന്‍ ദുരന്തത്തില്‍ പെട്ട് ഒഴുകി പോയ Road പുനസ്ഥാപിയ്ക്കപ്പെട്ടിട്ടില്ല എന്നതും പരിഗണിച്ച് അല്‍പ്പം Risk എടുക്കുക തന്നെ. Leh ല്‍ നിന്നും Karakkoram High Way വഴി Kargil, Drass, Sonamarg വഴി Sreenagar എത്തി ഒന്നാം ദിവസം Stay ചെയ്യുക അടുത്ത ദിവസം Delhi എത്താന്‍ ശ്രെമിയ്ക്കുക എന്നതാണ് ലക്ഷ്യം. LEH ല്‍ ഇന്ന്, ഞങ്ങളുടെ ഈ അവസരത്തിലെ അവസാന രാത്രിയാണ്, ഈ രാത്രി China കാര്‍ക്ക് നല്ല ബുദ്ധി തോന്നിയ്ക്കണേ മറ്റു പ്രശ്നങ്ങള്‍ ഒന്നും ഉണ്ടാകരുതേ എന്ന പ്രാര്‍ഥനയോടെ പുതപ്പിനടിയിലേയ്ക്ക്.

Friday, 21 August 2020

Day-6 Aug 14th 2017

എല്ലാവരും പൂജ്യത്തോട് അടുത്ത തണുപ്പൊന്നും വകവെയ്ക്കാതെ രാവിലെ തന്നെ എഴുന്നേറ്റ് റെഡി ആയി കോഫി കുടിച്ചുകൊണ്ട് TV യില്‍ വാര്‍ത്ത കാണുകയാണ്, പെട്ടന്നതാ പേടിപ്പെടുത്തുന്ന ഒരു വാര്‍ത്ത. Manali - Mandi റോഡില്‍ ഭയങ്കരമായ ഒരു Land Slide ഉണ്ടായി ഒരു Bus മുഴുവന്‍ യാത്രക്കാരുമായി ഒലിച്ചു പോയി. കൂടാതെ അനവധി പേര്‍ക്ക് ജീവഹാനിയും ഗുരുതരമായ പരിക്കുകളും. അടുത്ത കുറെ ദിവസങ്ങളിലേയ്ക്ക് അത് വഴി ഗതാഗതം സാധ്യമല്ലത്രേ. എല്ലാവരും കൂടി വിജീഷ് അണ്ണനെ വിളി തുടങ്ങി, കിട്ടുന്നില്ല തുടരെ തുടരെ ശ്രമിച്ചുകൊണ്ടിരിയ്ക്കെ ആരോ പറഞ്ഞ് ആയണ്ണന്റെ വീട്ടില്‍ വിളിച്ച് നോക്കി. ഹൊ, ഭാഗ്യം വിജീഷ് അണ്ണന്‍ Rajadhani Express ല്‍ ആണ്. ഇപ്പോഴാ ഞങ്ങള്‍ക്കെല്ലാം ശ്വാസം നേരെ വീണത്‌. പക്ഷെ ഇനിയാണ് യഥാര്‍ത്ഥ പ്രശ്നം, ഞങ്ങള്‍ എങ്ങനെ തിരികെ പോകും ? അത് പറയാം.

അടുത്ത TV വാര്‍ത്ത Indigo Airline ന്റെ Fleet ലെ Air Bus 320 Neo വിമാങ്ങളുടെ Engine തകരാര്‍ മൂലം വരും ദിവസങ്ങളില്‍ Cancel ചെയ്യപ്പെട്ട Flight കളെ പറ്റിയാണ്. 84 ഓളം Flight കളാണ്  വരും ദിവസങ്ങളില്‍ Cancel ആക്കപ്പെട്ടിട്ടുള്ളത്. അരുണ്‍, ഹോട്ടല്‍ ലെ WiFi ഉപയോഗിച്ച് Indigo Airline ന് Email ഒക്കെ ചെയ്തിട്ടുണ്ട്. ഞങ്ങളുടെ Ticket Confirm ആയാല്‍ തന്നെ എങ്ങനെ Delhi വരെ എത്തും, ഇത്തരം ആശങ്കകള്‍ക്കൊക്കെ ഇടയില്‍ ഞങ്ങള്‍ ലോകത്തിലെ തന്നെ സഞ്ചാര യോഗ്യമായ ഏറ്റവും ഉയരരത്തിലുള്ള റോഡിലൂടെ ഇന്ന് ഡ്രൈവ് ചെയ്യുക എന്ന ലക്ഷ്യത്തോടെ Hotel ലില്‍ നിന്നും ഇറങ്ങി. Khardung La Pass എന്നാണ് അത് അറിയപ്പെടുന്നത്. Leh ല്‍ നിന്നും Khardungla വരെ ഏതാണ്ട് 40 Km ആണ് ഉള്ളത്. 09:00am മുതല്‍ 01:00pm വരെയെ അങ്ങോട്ടേയ്ക്ക് വാഹങ്ങള്‍ കടത്തി വിടുകയുള്ളു. ഇന്ത്യയെ സംബന്ധിച്ച് വളരെ തന്ത്ര പ്രാധാന്യമുള്ള Siachin Glacier എന്ന അതിര്‍ത്തി പ്രദേശത്തെയ്ക്കുള്ള റോഡ്‌ ആണിത്. കൂടാതെ Nubra Valley എന്ന മനോഹരമായ താഴ്വരയിലേയ്ക്കുള്ള ഏക വഴിയും ഇത് തന്നെയാണ്. 1988 ല്‍ Boarder Roads Organization അഥവാ BRO ഈ റോഡ്‌ പണി തീര്‍ത്തു ഗതാഗതത്തിനായി തുറന്ന് കൊടുത്തത്. ഇതുപോലെയുള്ള തന്ത്രപ്രധാനമായ അതിര്‍ത്തി പ്രദേശങ്ങളിലെ റോഡ്‌ നിര്‍മാണവും പരിപാലനവും ആണെല്ലോ അവരുടെ ചുമതല. Leh ല്‍ നിന്നും Nubra Valley വരെയുള്ള Road നെ അറിയപ്പെടുന്നത്  BEACON HIGHWAY എന്നാണ്, ഈ റോഡും May മുതല്‍ October വരെ മാത്രമേ സഞ്ചാരികള്‍ക്കായി തുറന്ന് കൊടുക്കുകയുള്ളൂ.

സമുദ്രനിരപ്പില്‍ നിന്നും 18380 Feet ഉയരത്തില്‍ ആണ് Khardung La Pass. എല്ലായിപ്പോഴും പൂജ്യത്തില്‍ നിന്നും വളരെ താഴെ താപ നില. Leh Town നിന്നും 40Km ദൂരമേ ഉള്ളു എങ്കിലും അവിടെ വരെ എത്താന്‍ കുറഞ്ഞത്‌ 2 മണിയ്ക്കൂര്‍ സമയം എങ്കിലും വേണ്ടി വരും. നഗരം പിന്നിട്ടു കുറച്ചു കഴിഞ്ഞപ്പോള്‍ തന്നെ റോഡ്‌ വീണ്ടും ശോകമായി തുടങ്ങി. ഇപ്പൊ അവിടവിടെയായി ഇരുവശവും മഞ്ഞിന്റെ മതിലുകള്‍ ഉണ്ട്. ചില ഇടങ്ങളില്‍ ഇന്നലെ രാത്രിയുണ്ടായ ശക്തമായ ഹിമപാതത്തില്‍ ഉറഞ്ഞ മഞ്ഞ് തള്ളി നീക്കുന്ന ഭീമന്‍ Dozer കള്‍ ഇടയ്ക്കിടെ വഴി തടയുന്നുണ്ട്‌. അങ്ങോട്ടേയ്ക്കുള്ള റോഡ്‌ മുഴുവന്‍ വഴുക്കലും ചെളിയും മഞ്ഞും കൂടികലര്‍ന്ന് ഒരു മാതിരി വഴുക്കലോടെയാണ് ഉള്ളത്. വളരെയധികം സൂക്ഷ്മതയോടെ ഡ്രൈവ് ചെയ്തില്ലെങ്കില്‍ താഴെ എവിടെ വരെ പോയി പതിയ്ക്കും എന്ന നിശ്ചയം ഇല്ലാത്ത അത്ര ആഴമാണ് വശങ്ങളിലെ കൊക്കകള്‍ക്ക്. South Pullu എന്ന സ്ഥലത്താണ് ആദ്യത്തെ Military Check Post ഉള്ളത്, Inner Line Permit ഉള്ളവരെ മാത്രമാണ് അവിടെ കടന്നു പോകാന്‍ അനുവദിയ്ക്കുക. അതിനു ശേഷം North Pullu ലും ഇത്തരത്തില്‍ ഒരു Check Post ഉം പരിശോധനയും ഉണ്ട്. ഞങ്ങള്‍ ചെല്ലുമ്പോള്‍ Khardungla Top കാണാന്‍ ആവാത്ത വിധം മഞ്ഞു മൂടി കിടക്കുകയായിരുന്നു, കൂടാതെ നല്ല രീതിയില്‍ മഞ്ഞു വീഴ്ചയും ഉണ്ടായിരുന്നു. വണ്ടിയില്‍ നിന്ന് താഴെ ഇറങ്ങിമ്പോള്‍ അന്തരീക്ഷത്തിനു ഘനം തോന്നും എങ്കിലും ശ്വസിക്കാന്‍ നല്ല ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട് ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും.


Way to Khardung La


Way to Khardungla


Way to Khardung La


Way to Khardung La


Khardung La Pass - Board ന്റെ കൂടെ നിന്ന് ഫോട്ടോ എടുക്കാന്‍ ശെരിയ്ക്കും കാത്തുനില്‍ക്കണം അതിനെ ഒന്ന് ഒറ്റയ്ക്ക് കിട്ടാന്‍ എന്ന അവസ്ഥ. ഫോട്ടോ എടുക്കുന്നത് വരെ എല്ലാവര്‍ക്കും ഭയങ്കര ആവേശം ഒക്കെ ആയിരുന്നു. കൈപ്പത്തി പോലും കോട്ടിന്റെ പോക്കെറ്റിന്നു വെളിയില്‍ ഇടാന്‍ പറ്റാത്ത അത്ര തണുപ്പാണ്. അര മണിയ്ക്കൂറില്‍ കൂടുതല്‍ യാത്രികര്‍ അവിടെ വെളിയില്‍ ചിലവഴിയ്ക്കാന്‍ സെക്യൂരിറ്റി ചുമതലയുള്ള  പട്ടാളക്കാര്‍ അനുവദിയ്ക്കില്ല. അതി കഠിനമായ തണുപ്പിനെ പ്രതിരോധിയ്ക്കുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ ഇല്ലെങ്ങില്‍ രക്തം വേഗം കട്ട പിടിയ്ക്കാന്‍ തുടങ്ങും, മാത്രമല്ല കുറഞ്ഞ അന്തരീക്ഷ മര്‍ദം, ശ്വസന വായുവിന്റെ സാന്നിധ്യ കുറവ് എല്ലാം കൊണ്ടും ആള്‍ക്കാരുടെ കാര്യം കട്ടപ്പുക. ഫോട്ടോ പിടുത്തം ഒക്കെ കഴിഞ്ഞ് നേരെ CAFE യിലേയ്ക്ക്. ഇന്ത്യന്‍ ആര്‍മി തന്നെ നടത്തുന്ന CAFE ആണ്. അതിന്റെ പ്രത്യേകത അവിടെ ചുവരില്‍ തന്നെ എഴുതി വെച്ചിട്ടുണ്ട്. Highest CAFE In The World. ഉള്ളില്‍ കയറിയതും ആഹാ എന്തൊരു ആശ്വാസം, അവിടെ ഹീറ്റെര്‍ പ്രവര്‍ത്തിയ്ക്കുന്നുണ്ട്. നല്ല ചൂട് തോന്നി ആദ്യം അകത്തേയ്ക്ക് കയറിയപ്പോള്‍. ഉയരം കൂടും തോറും ചായയ്ക്കും കോഫിയ്ക്കും ഒക്കെ എങ്ങനെയാണ് സ്വാദ് കൂടുന്നത് എന്ന് ഇപ്പൊ മനസ്സിലായി. അങ്ങനെ ലോകത്തെ ഏറ്റവും ഉയരത്തിലുള്ള കാപ്പി കടയില്‍ നിന്നും കോഫി കുടിച്ച ശേഷം നേരെ വണ്ടിയിലേയ്ക്ക്. ഇനി Nubra Valley ആണ് ലക്ഷ്യം.

 Khardung La 18380 Feet


 From the Left Rajeev, Vishnu, Biju, Vishakh, Arun and Me



 Khardung La Temple


 Khardung La Military Post


 Highest Cafe in The World

പട്ടാളക്കാരുടെ നിര്‍ദേശം അനുസരിച്ച് അരമണിയ്ക്കൂറില്‍ കുറച്ച് മാത്രം അവിടെ ചിലവഴിച്ച് ഞങ്ങള്‍ വീണ്ടും വണ്ടിയിലേയ്ക്ക്. സത്യത്തില്‍ വണ്ടിയില്‍ കയറി കഴിഞ്ഞപ്പോഴാണ് ശ്വാസം നേരെ ആയതു എന്ന് പറയാം. ഇതുവരെ കടന്ന് വന്ന ഇടങ്ങളെക്കാള്‍ ഒക്കെ Oxygen സാന്നിദ്ധ്യം ഇവിടെ വളരെ കുറവാണ്, എന്നിട്ടും ഇപ്പൊ ഞങ്ങള്‍ക്കാര്‍ക്കും പ്രശ്നങ്ങള്‍ ഇല്ല. ഒരു പക്ഷെ ഞങ്ങളുടെ ഒക്കെ ശരീരം അത് ഉള്‍ക്കൊള്ളാന്‍ ശീലമാക്കിയിട്ടുണ്ടാവാം. മറ്റ് ബാഗ്‌കള്‍ ഒക്കെ Room ല്‍ ആണെങ്കിലും അത്യാവശ്യ മരുന്നുകളും ഉം ഒക്കെ അടങ്ങുന്ന Important Utility സാധനങ്ങളുടെ ആ ബാഗ്‌ ഞങ്ങളുടെ കയ്യില്‍ തന്നെ ഉണ്ട്. Khardung La Pass കടന്നാല്‍ പിന്നെ, റോഡ്‌ കുറച്ച് ദൂരം താഴേയ്ക്കാണ് ഉള്ളത്. അങ്ങനെ ഇറങ്ങി വരുമ്പോള്‍ മഞ്ഞ് കുറച്ചൊന്നു കുറവുള്ളതും എന്നാല്‍ അത്ര അധികം അഴുക്കില്ലാത്ത മഞ്ഞ് ഉള്ളതുമായ ഒരിടത്ത് ഞങ്ങള്‍ വണ്ടി നിര്‍ത്തി. ഉദ്ദേശം അത് തന്നെ, മഞ്ഞില്‍ കിടന്നുരുളുക, മഞ്ഞു പാവയെ ഉണ്ടാക്കുക്ക എന്നതൊക്കെ. പക്ഷെ തണുപ്പ് കാരണം ആദ്യത്തെ സംഗതി മാത്രമേ നടന്നുള്ളൂ. കുറച്ചൊക്കെ പരസ്പരം വാരി എറിഞ്ഞു അത്ര തന്നെ. കയ്യുറ ഒന്നുമില്ലാതെ മരവിച്ചു പോകുന്നു കൈ.

















Ladakh ന്റെ Khalsar എന്ന പ്രവിശ്യ ആണ് ഇനി കാണാന്‍ നമ്മള്‍ പോകുന്നത്, Khardung La ല്‍ 76Km നിന്നും ആണ് ദൂരം. അവിടെ നിന്നും വഴി രണ്ടായി പിരിയുകയാണ്. Nubra, Shyok എന്നീ രണ്ട് നദികളാല്‍ പോഷക സമ്രിദ്ധമാക്കപ്പെട്ട മണ്ണാണ് ഈ സ്ഥലങ്ങളിലെത്. ആയതിനാല്‍ തന്നെ വളരെ കുറച്ച് ജനങ്ങളെ താമസം ഉള്ളു എങ്കിലും അവരെല്ലാം നല്ല കാലാവസ്ഥയുടെ സമയത്ത് കൃഷിയെ ആശ്രയിച്ചു ഉപജീവന മാര്‍ഗം നടത്തുന്നവരാണ്. Khalsar ല്‍ നിന്നും വലത്തേയ്ക്ക് ലോകത്തിലെ ഏറ്റവും ഉയര്‍ന്ന യുദ്ധ ഭൂമി എന്ന വിശേഷണം കൂടിയുള്ള Siachin ലേയ്ക്കുള്ള വഴിയാണ്. Khalsar നിന്നും മുന്നിലെയ്ക്കുള്ള ഉള്ള സ്ഥലങ്ങളെ Nubra നദിയുടെ തീരത്തെ താഴ്വാരം എന്ന നിലയില്‍ Nubra Valley എന്ന് അറിയപ്പെടുന്നു. പര്‍വ്വതങ്ങള്‍ക്കിടയിലൂടെ ഒഴുകുന്ന നദിയും അതിന്‍റെ താഴ്വാരങ്ങളും അതിമനോഹര കാഴ്ച്ചയാണ് സഞ്ചാരികള്‍ക്കായി ഒരുക്കി വെച്ചിരിയ്ക്കുന്നത്. ഞങ്ങള്‍ Khalsar ല്‍ നിന്നും ഇടത്തേയ്ക്ക് തിരിഞ്ഞു Diskit, Hunder Dunes, കൂടാതെ പാകിസ്ഥാന്‍ ചൈന എന്നീ രാജ്യങ്ങളോട് ഒരേ സമയം അതിര്‍ത്തി പങ്കിടുന്ന Turthuk ഗ്രാമം ഇവയൊക്കെ കാണുക എന്ന ലെക്ഷ്യത്തോടെ ആണ് യാത്ര. അതിനായി Khalsar ല്‍ നിന്നും ഇടത്തേയ്ക്ക് തിരിഞ്ഞു.

At Khalasar 


At Khalasar

 Nubra River


Nubra River


 Way to Nubra Valley


  Way to Nubra Valley


  Way to Nubra Valley


 Way to Nubra Valley


 Way to Nubra Valley


 Way to Nubra Valley


Western Asian രാജ്യങ്ങളെ East Asia പ്രദേശങ്ങളുമായി ബന്ധിപ്പിയ്ക്കുന്നതും വളരെ പണ്ട് കാലത്ത് വാണിജ്യ ആവശ്യങ്ങള്‍ക്കായി നിലനിന്നിരുന്നതുമായ SILK ROUTE എന്ന അതി പ്രശസ്തമായ പൗരാണിക പാത Nubra Valley ലൂടെയാണ് കടന്ന് പോയിരുന്നത്. ഞങ്ങള്‍ ആദ്യം Nubra Valley യിലെ Hunder Sand Dunes കാണാനാണ് പോയത്. KARAKORAM - SIACHIN എന്നീ പര്‍വ്വതനിരകളെ വേര്‍തിരിക്കുന്ന താഴ്വാരമാണ് NUBRA VALLEY. ഈ താഴ്‌വാരം തൊട്ടടുത്തു China അതിര്‍ത്തി കടന്ന്  Xinjiang എന്ന ഗ്രാമം വരെ നീണ്ടു കിടക്കുന്നു, ഇന്ത്യയിലെ Panamik എന്ന ഗ്രാമമാണ് China അതിര്‍ത്തിയില്‍ Nubra Valley പങ്കിടുന്നത്. ലടാഖി ഭാഷയില്‍ Nubra Valley എന്ന വാക്കിന്റെ അര്‍ത്ഥം "പൂക്കളുടെ താഴ്വര എന്നാണ്". ശെരിയാണ് വഴിയരികിലെ പേരറിയാ മരങ്ങളിലും ചെടികളിലും ഒക്കെ പോലും എന്തെല്ലാം തരാം പൂക്കളാണ്. ഞങ്ങള്‍ എത്തി നില്‍ക്കുന്ന ഈ Nubra പ്രദേശത്തെ HUNDER SAND DUNES എന്നാണ് അറിയപ്പെടുന്നത്. നദിയും പര്‍വതങ്ങളും മരുഭൂമിയും ഒരേ ഭൂപ്രദേശത്ത്. ശെരിയ്ക്കും കണ്ണെത്താ ദൂരത്തെ മരുഭൂമി അതും സമുദ്ര നിരപ്പില്‍ നിന്നും ഇത്ര ഉയരത്തില്‍. ഈ താഴ്വരയുടെ മറ്റൊരു പ്രത്യേകത ചൂട് നീരുറവകള്‍ ആണ് Hot - Streams. അവയില്‍ പലതിലും Sulphar ന്റെ സാന്നിധ്യമുള്ളവയാണ്‌. അത്തരമൊരു നീരുറവ ഞങ്ങള്‍ നില്‍ക്കുന്ന ഈ പ്രദേശത്തും ഉണ്ട്.

BC 200 കാലഘട്ടത്തില്‍ മദ്ധ്യേഷ്യയില്‍ നിലനിന്നിരുന്ന Graeco - Bactrian  മഹാ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്നു Nubra. ആ കാലഘട്ടത്തിന്റെ ഓര്‍മയ്ക്ക് എന്നത് പോലെ മുതുകില്‍ Double-Humped ആയിട്ടുള്ള Bactrian ഒട്ടകങ്ങള്‍ ഇപ്പോഴും ഉണ്ടിവിടെ. Bactrian കാലഘട്ടത്തില്‍ Mangoliya ല്‍ നിന്നും മറ്റും Silk Route വഴി മദ്ധ്യ ഏഷ്യയിലേയ്ക്ക് കച്ചവടത്തിന് വന്നവര്‍ ഉപേക്ഷിയ്ക്കപ്പെട്ടവയാണ് ഈ ഒട്ടകങ്ങള്‍ എന്നതാണ് ഇവയുടെ ചരിത്രം പറയുന്നത്. ഒരു പക്ഷെ ഇന്ത്യയില്‍ ഇവിടെ മാത്രമാണ് അവയെ കാണപ്പെടുന്നത് എന്ന് തോന്നുന്നു. അവ പെറ്റ് പെരുകി എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ചപ്പോള്‍ ഈ നാട്ടുകാര്‍ മഞ്ഞുകാലത്ത് അവര്‍ക്ക് ഉപകരിയ്ക്കും വിധം മെരുക്കി വളര്‍ത്താനും Tourist കള്‍ക്ക് Camel Safari യ്ക്കും മറ്റും ഉപയോഗിയ്ക്കാനും തുടങ്ങി. കാലു പുതയുന്ന മഞ്ഞിലൂടെ ഭാരവും പേറി സഞ്ചരിയ്ക്കാനും അതികഠിനമായ തണുപ്പിനെ അതിജീവിയ്ക്കാനും ഇവയ്ക്ക് കഴിയും. ഞങ്ങള്‍ തിരികെ വരും വഴി ഈ രാത്രി Nubra Valley ല്‍ തന്നെ രാത്രി താമസിയ്ക്കുന്നതിനായി ഇവിടുത്തെ തദ്ദേശീയര്‍ ഒരുക്കിയിട്ടുള്ള Home Stay കളിലേയ്ക്കു ക്ഷണിയ്ക്കുന്നതിനായി ഒരു പാട് പേര്‍ റോഡ്‌ അരികില്‍ നിന്നു കൈ കാണിയ്ക്കുന്നുണ്ടായിരുന്നു.

Sand Dune at Nubra Valley



Me and Vishakh in a Temp Bridge Across a Spring at Nubra Valley


Some sort of Berry found at Nubra Valley


Berry Tree and Bridge on a single frame


Karakoram Ghat on Left Siachin on the Right 


View of  Barren Mountains from Valley



Double-humped Bactrian Camel


Selfie with Bactrian Camel


The Boarder


Boarder of Valley


 Boy on the way side, inviting to Home Stay


Nubra പ്രദേശത്തിന്റെ Administrative Capital എന്നത് Diskit ആണെന്ന് പറയാം. ഇനി ഞങ്ങള്‍ അവിടെയ്ക്ക് ആണ് പോകുന്നത്. 14th Century ല്‍ സ്ഥാപിയ്ക്കപ്പെട്ട Diskit Monastry യാണ് അവിടെ പ്രധാനമായി സഞ്ചാരികളെ ആകര്‍ഷിയ്ക്കുന്നത്. സൂര്യോദയം മുതല്‍ മന്ദ്രോചാടനങ്ങള്‍ നിറഞ്ഞ ഒരു Live Monastry ആണത്. നൂറോളം ബുദ്ധ സന്ന്യാസികളാണ് അവിടെ താമസം. വളരെ പ്രായമുള്ള ഒരു Lama യാണ് ആ Monastry യുടെ ചുമതലയില്‍ ഉള്ളത്. Diskit Monastry യെ  Diskit Gompa എന്ന പേരിലാണ് അറിയപ്പെടുന്നത്. കര്‍ശനമായ Tibetan ആരാധനക്രമമാണ് ഇവിടെ പിന്‍തുടരുന്നത്. ഈ പ്രദേശം മുഴുവന്‍ മഞ്ഞ് മൂടിക്കിടക്കുന്ന February മാസത്തിലാണ് Diskit Monastry ലെ പ്രത്യേക ആരാധനായായ Diskit Gompa Festival നടക്കുന്നത്. ആ സമയത്ത് പുറംലോകത്ത് നിന്നും ആരെങ്കിലും ഇവിടേയ്ക്ക് എത്തിപ്പെടുന്ന കാര്യം ചിന്ദിയ്ക്കുകയെ വേണ്ട. പ്രധാന Monastry യുടെ താഴെയായി Shyok നദിയുടെ തീരത്ത്‌ സ്ഥിതി ചെയ്യുന്ന 32 മീറ്റര്‍ ഉയരമുള്ള MAITREYA BUDDHA പ്രതിമയാണ് ഇവിടുത്തെ മറ്റൊരു പ്രത്യേകത. Tibetan ബുദ്ധമത പരമോന്നത ആചാര്യന്‍ ആയ ദലയില്‍ ലാമ 2010 ല്‍ ആണ് അത് സ്ഥാപിച്ചത്. ആയ പ്രതിമ പാകിസ്ഥാന്‍ഭാഗത്തേയ്ക്ക് നോക്കി നിക്കുന്ന രീതിയില്‍ ആണ് സ്ഥാപിച്ചുട്ടിള്ളത്.


 Distant view of Diskit Gompa 


Distant view of Diskit Gompa


Entrance - Diskit Gompa

Monks of Diskit Gompa


 Tibaten Prayer Wheel


 Me, Vishakh, Vishnu and Biju


Diskit Gompa Prayer Hall


 Stairs to Prayer Hall


 Mral Painitng

32Metre High Statue of Maitreya Buddha

 Way to Roof

 Dinig Hall and Museum with Tibetan Antiques


 Lama of Diskit Monastry


Outer View 

സഞ്ചാരികള്‍ വളരെ കുറഞ്ഞ അവസരത്തില്‍ ആയതിനാല്‍ അവിടെ വലിയ തിരക്ക് ഉണ്ടായിരുന്നില്ല. ഒരു സന്ന്യാസീ ഞങ്ങളോടൊപ്പം നടന്നു ചിലതെല്ലാം വിവരിച്ചു തരികയും പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാന്‍ ക്ഷണിയ്ക്കുകയും ചെയ്തു. പ്രാര്‍ത്ഥന കഴിഞ്ഞു Tibetan Museum കാണാനായി പോയ ഞങ്ങള്‍ക്ക് അവിടെ ചായയും പേട പോലെ ഒക്കെ രുചിയില്‍ തോന്നുന്ന ഒരു പലഹാരവും ഒരുക്കിയിരുന്നു. അവിടുത്തെ സന്യാസികളുടെ മുഖ്യ LAMA ഞങ്ങളോട് സംസാരിയ്ക്കുകയും കേരളത്തില്‍ നിന്നുള്ള സഞ്ചാരികളാണ് എന്നറിഞ്ഞ് സന്തോഷത്തോടെ അശിര്‍വദിയ്ക്കുകയും ചെയ്തു.  സമയം ഇപ്പൊ തന്നെ 05:00pm ആയി കഴിഞ്ഞു ഇനിയും താമസിച്ചാല്‍ തിരികെ Khardung La Pass കടന്ന് തിരികെ Leh ലെ Hotel ല്‍ എത്താന്‍ കഴിയാതെ വന്നേക്കാം. ഞങ്ങള്‍ എത്രയും വേഗം അവരോടു യാത്ര പറഞ്ഞ് മടക്ക യാത്ര ആരംഭിച്ചു. തിരികെ വരുന്ന വഴിയ്ക്ക്  SIACHIN STALLIONS എന്ന Army Base Camp കാണാന്‍ ഇടയായി. Siachin Glacier അതിര്‍ത്തിയിലെയ്ക്ക് തിരഞ്ഞെടുക്കപ്പെടുന്ന പട്ടാളക്കാര്‍ക്ക് അവിടുത്തെ പ്രത്യേക സാഹചര്യങ്ങളെ അതിജീവിയ്ക്കാനും പൂജ്യത്തിനു താഴെ Minus 50 ഡിഗ്രി യോളം വരുന്ന തണുപ്പിനെ പ്രതിരോധിയ്ക്കാനും ഒക്കെ വേണ്ടിയുള്ള പരിശീലനം നല്‍കുന്ന Base Camp ആണ് ഇത്.


 View of Karakoram Mountains


 Way back to Leh


Way Back to Leh


 Siachin Stallions


Way side views


Distant view of Khardung La

ഞങ്ങള്‍ പ്രതീക്ഷിച്ചത് പോലെ അത്ര ഭയങ്കര തടസങ്ങളോ ബുദ്ധിമുട്ടുകളോ ഒന്നും കൂടാതെ Khardung La Pass കടന്ന് ഏതാണ്ട് 08:00pm ഓട് കൂടി Leh ലെ Hotel ല്‍ എത്തി. ഇനി നാളെ ലോകത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന ധാതു ജല തടാകമായ TSO PANGONG LAKE ലേയ്ക്കാണ് യാത്ര. അതിരാവിലെ യാത്ര തിരിച്ചാലേ അതീവ ദുര്‍ഘടമായ Chang La Pass താണ്ടി Pangong ല്‍ എത്തി ഇരുട്ടും മുന്നേ തിരികെ എത്താന്‍ കഴിയു.

Day-9 Aug 17th 2017

കഴിഞ്ഞ ദിവസത്തെ നീണ്ട യാത്രയും Zojila Pass എന്ന ഭീകര രാത്രിയും Sonamarg ലെ കിടിലന്‍ തണുപ്പും എല്ലാം കൂടി ആയപ്പോ ഞങ്ങളുടെ ഉറക്കം 8 മണിവരെ ഒക്...