ഇന്ന് ആഗസ്റ്റ് 15 - നമ്മുടെ രാജ്യം അതിന്റെ 80ആം സ്വാതന്ത്ര്യ ദിനം ആഘോഷിയ്ക്കുന്ന ഇന്ന് Ladakh പോലെ ഒരു തന്ത്ര പ്രധാനമായ അതിര്‍ത്തി പ്രദേശത്തെ സുരക്ഷ എത്രത്തോളം കൂടുതല്‍ ആയിരിയ്ക്കും എന്ന് പറയേണ്ടതില്ലെല്ലോ. നമ്മളുടെ സംരക്ഷണത്തിനു വേണ്ടി രാപ്പകല്‍ ഇല്ലാതെ തണുപ്പും മഞ്ഞും ഒന്നും വക വെയ്ക്കാതെ പ്രവര്‍ത്തിയ്ക്കുന്ന ARMY, CRPF, ITBP സേനാ പ്രവ്വര്‍ത്തകര്‍ക്കായി നമുക്ക് ചെയ്യാനുള്ള ചില കാര്യങ്ങള്‍ ഉണ്ട്. ഓരോ പരിശോധനകള്‍ക്കായി എത്ര തന്നെ താമസം വേണ്ടി വന്നാലും ക്ഷമയോടെ സന്തോഷത്തോടെ അഭിമാനത്തോടെ അവര്‍ക്കായി കാത്തിരിക്കുക, Check Post കളില്‍ ആവശ്യപ്പെടുന്ന Inner Line Permit ഉള്‍പ്പടെയുള്ള എല്ലാ രേഖകളും ഒരു മടിയും കൂടാതെ പരിശോധനയ്ക്കായി യഥാസമയം സമര്‍പ്പിയ്ക്കുക, ഒട്ടും മുഷിപ്പിയ്ക്കാതെ ചോദ്യങ്ങള്‍ക്ക് സത്യസന്ധമായ ഉത്തരം നല്‍കുക എന്നതൊക്കെ മാത്രമാണ് അവരുടെ ജോലി സുഗമമായി നിര്‍വഹിയ്ക്കാന്‍ രാഷ്ട്രത്തോട് ഉത്തരവാദിത്വം ഉള്ള പൌരന്‍ എന്ന നിലയില്‍ നമുക്ക് ആകെ ചെയ്യാന്‍ ഉള്ളത്.
ഇന്ന് ഞങ്ങളുടെ യാത്ര ഇന്ത്യ China അതിര്‍ത്തിയിലെ TSO Pangong എന്നറിയപ്പെടുന്ന Lake കാണാനാണ്. 10:00am ഓടെ ആണ് Break Fast ഒക്കെ കഴിഞ്ഞ് ഇന്ന് യാത്ര തുടങ്ങിയത്. Leh നഗരത്തില്‍ നിന്നും 150Km ദൂരമാണ് അവിടെയ്ക്കുള്ളത്. അതിനിടയില്‍ സമുദ്രനിരപ്പില്‍ നിന്നും 17590 Feet ഉയരത്തിലുള്ള Chang La Pass കടന്ന് വേണം Panagong ലേയ്ക്ക് എത്തിപ്പെടാന്‍. Chang എന്ന Tibetan വാക്കിന്റെ അര്‍ത്ഥം "വടക്ക്" എന്നാണ്. വളരെ കുത്തനെയുള്ള കയറ്റിറക്കങ്ങളും ഒരുപാട് Hair Pin വളവുകളും തുടര്‍ച്ചയായുള്ള ഈ വഴിയിലൂടെ Pangong Lake വരെ എത്താന്‍ ഏറ്റവും കുറഞ്ഞത് 4 മണിയ്ക്കൂര്‍ എങ്കിലും ഡ്രൈവ് വേണ്ടി വരും. അതില്‍ തന്നെ Chang La Pass ന്റെ ഇരുവശവും 15 km ഓളം ദൂരം റോഡ് ഇല്ലെന്നു തന്നെ പറയാം. Kharu, Sakti എന്നീ രണ്ടു ഗ്രാമങ്ങള്‍ പിന്നിട്ട് Chang La Pass ഉള്‍പ്പെടുന്ന മലനിരകളുടെ ഓരത്തുകൂടി കുത്തനെയുള്ള ഇറക്കത്തില്‍ താഴേയ്ക്ക് സഞ്ചരിയ്ക്കുമ്പോള്‍ Tangste എന്ന ഒരു ഗ്രാമം ഉണ്ട്. മലമുകളില്‍ നിന്നും കാണുന്ന പച്ച പുതച്ച Tangste ഗ്രാമത്തിന്റെ കാഴ്ച്ച അതിമനോഹരമാണ്.
ലോകത്തിലെ തന്നെ ഏറ്റവും ഉയരത്തില്‍ സ്ഥിതിചെയ്യുന്ന Research Center ഇവിടെ Chang La യില്‍ ആണ് പ്രവര്‍ത്തിയ്ക്കുന്നത്. DRDO യുടെ ചുമതലയിലുള്ള ആ Research Center സമുദ്ര നിരപ്പില്‍ നിന്നും 17664 Feet ഉയരത്തിലാണ്. ഞങ്ങള്‍ Chang La Pass ല്‍ എത്തുമ്പോള്‍ കണ്ട ഒരു കാഴ്ച്ച ഭയങ്കര അതിശയം ഉണ്ടാക്കുന്ന ഒന്നായിരുന്നു, മറ്റൊന്നുമല്ല KL-02 & Kl-61 നമ്പരുകള്‍ ഉള്ള രണ്ട് ബുള്ളെറ്റ് Bike കള്‍. ശൂരനാട് നിന്നും കൊല്ലത്ത് നിന്നും വന്ന രണ്ടു സഞ്ചാരികള്‍ അവരെ പരിചയപ്പെടുകയും ഒപ്പം ഫോട്ടോ ഒക്കെ എടുക്കുകയും ചെയ്തു. ഞങ്ങള്‍ പരസ്പരം തണുപ്പിനെ കുറിച്ച് ഒക്കെ സംസാരിച്ചു, ഓ ഇവിടൊക്കെ എന്ത് വെറും മൈനസ് നാലോ അഞ്ചോ. അവരും Khardung La ഒക്കെ പോയ കഥകള്‍ പറഞ്ഞു. അവര്‍ ഞങ്ങളോട് തിരികെ പോകുന്ന വഴിയെ പറ്റി ചോദിച്ചു, Manali വഴി പോകാനാവത്തതിനാല്‍ അവര്‍ Karkoram High Way വഴി Kargil, Drass, Sreenagar, Jammu ചുറ്റിക്കറങ്ങി പോകാന്‍ ആണ് പ്ലാന്‍ ചെയ്യുന്നത് എന്ന്. അത്തരത്തില്‍ പോകുമ്പോള്‍ കുറഞ്ഞത് ഒരു ദിവസം കൂടി അധികം വന്നേക്കാം. ഞങ്ങള്‍ ശെരിയ്ക്കും അതെ പറ്റി ഇതുവരെ തീരുമാനം എടുത്തിട്ടില്ല. ഇന്ന് തിരികെ Hotel ല്‍ എത്തി Indigo Airline ല്‍ നിന്നുള്ള മറുപടി Email പരിശോദിച്ച് വേണം അക്കാര്യത്തില്‍ തീരുമാനം എടുക്കാന്‍.

Zig Zag Road Near Chang La Pass
At Chang La Pass 17688 Feet
From Left - Vishnu, Biju, Vishakh, AL Arun, Rajeev and Me
Chang La Baba Temple
Army Check Point Chang La
Arun with Mallu Biker Boys
Me Behind the Wheel
View of Tangte Village from Chang La Pass
A Valley on the way to TSO Pangong
Way to TSO Pangong
Way to TSO Pangong
ഞങ്ങള്‍ 03:00pm ഒക്കെ ആയപ്പോള്‍ ആ മനോഹരമായ തടാകക്കരയില്‍ എത്തി. അവിടെയ്ക്ക് എത്തുന്നതിന് വളരെ ദൂരെ നിന്ന് തന്നെ തടാകം കാണാന്‍ കഴിയുന്നുണ്ടായിരുന്നു, പക്ഷെ അത്ര ദൂരത്തിലാണ് ആ കാഴ്ച്ച എന്ന് അറിയാത്ത കൊണ്ട് ഓടിയിട്ടും ഓടിയിട്ടും വണ്ടി അതിനടുത്തെയ്ക്ക് എത്തുന്നില്ല എന്ന് തോന്നിപ്പോയി. തടാക കരയില്‍ ചെന്നിറങ്ങി ആദ്യം അടുത്തുകണ്ട ചെറിയ കടയില്‍ എന്തെങ്കിലും കഴിയ്ക്കുവാനായി പോയി. വളരെ ചെറിയ കട ആണെങ്കിലും അവിടുത്തെ സാധനങ്ങള്‍ എല്ലാം നല്ല ഭംഗിയായി അടുക്കി വെച്ചിരിയ്ക്കുന്നു. കഴിയ്ക്കാന്‍ Noodles, Rotti, Soup, Bread Toast, Egg Omlet ഒക്കെയാണ് ഉള്ളത്. ഞങ്ങള്‍ എല്ലാവരും വിശന്നു വലഞ്ഞു ഒരു പരുവമായി. കിട്ടിയതൊക്കെ കഴിച്ചു ക്ഷീണം മാറ്റി എന്നു പറയാം. അവസാനം കുടിച്ച Horlicks YAK ന്റെ പാല്‍ ആയിരുന്നു എന്നൊക്കെ എല്ലാരും പറയുന്നകേട്ടു, YAK എന്നല്ല ഒട്ടക പാലുവരെ കുടിയ്ക്കാന്‍ തയ്യാറായിരുന്നു ആ അവസ്ഥയില്‍ എന്ന് പറയുന്നതാവും ശെരി.
TSO Pangong എന്നത് ചുറ്റും പര്‍വ്വതങ്ങളാല്‍ ചുറ്റപ്പെട്ട ഒരു ലവണ തടാകമാണ്. Himalya പര്‍വ്വതനിരയിലെ Tibaten Palteau ല്‍ ഉള്‍പ്പെട്ട ഭാഗമാണ് ഇവിടം. Pangong Lake നു നിലവില്‍ മറ്റൊരു നദികളുമായും ബന്ധങ്ങള്‍ ഇല്ല. പക്ഷെ വളരെ പണ്ട് Sindhu നദിയുടെ പോഷക നദിയായ Shyok നദിയുമായി ഉണ്ടായിരുന്ന നീര്‍ച്ചാല്‍ ബന്ധം പ്രകൃത്യാല്‍ തന്നെ ഇല്ലാതായി എന്നാണ് അറിയാന്‍ കഴിഞ്ഞത്. അതി തീവ്രലവണാംശം ഉണ്ടായിട്ടു പോലും തണുപ്പ് കാലത്ത് തണുത്തുറഞ്ഞു Ice ആയി മാറും Pangong Lake. Pangong എന്ന Tibetan വാക്കിന്റെ അര്‍ത്ഥം "High Grass Land" എന്നാണ്. THREE IDIOTS എന്ന Hindi Movie യുടെ പ്രസക്തമായ ചില ഭാഗങ്ങള്‍ ഇവിടെ വച്ച് ചിത്രീകരിയ്ക്കപ്പെടുകയും, ആ Movie ജനപ്രിയമായതിനൊപ്പം Pangong Lake ന്റെ മനോഹാരിത ജനങ്ങളില്‍ എത്തുകയും ചെയ്തതോടെയാണ് അന്നുവരെ ഉണ്ടായിരുന്നതിനേക്കാള്‍ സഞ്ചാരികള്‍ ഇവിടെയ്ക്ക് എത്താന്‍ തുടങ്ങിയത്.
സമുദ്ര നിരപ്പില്‍ നിന്നും 13852 feet ഉയരത്തില്‍ 604 ചതുരശ്ര കിലോ മീറ്റര്‍ ചുറ്റളവില്‍ കിടക്കുന്ന Pangong Lake ന്റെ 60% ഭാഗം China യിലും ബാക്കി 40% India യിലും ആണ്. തടാകത്തോട് ചേര്‍ന്ന് കിടക്കുന്ന Spangmik എന്ന ഗ്രാമം കഴിഞ്ഞാല്‍ പിന്നെ Aksai Chin എന്ന China അതിര്‍ത്തി പ്രദേശം ആണ്. TSO Pangong ന്റെ കിഴക്കന്‍ മേഖലയിലൂടെയാണ് China യുടെ National Highway 219 കടന്നുപോകുന്നത്. അതായത് ഇവിടെ നിന്നും നല്ല കാലാവസ്ഥയില്‍ നോക്കിയാല്‍ കാണാവുന്ന ദൂരമേ China യിലേയ്ക്കു ഉള്ളു. ഇന്ത്യന്‍ ഭാഗത്ത് നിന്നും പ്രധാനമായും രണ്ട് നീരുറവകളാണ് തടാകത്തിലെയ്ക്കുള്ളത്. TSO Pangong ഒരു ലവണ ജല തടാകമായത്കൊണ്ട് തന്നെ മത്സ്യങ്ങളോ മറ്റു ജല ജീവികളോ ഇതില്‍ വസിയ്ക്കുന്നില്ല. എന്നാല്‍ താരതമ്യേന ലവണാംശം കുറഞ്ഞ China ഭാഗത്ത് ചിലതരം ശുദ്ധ ജല മത്സ്യങ്ങള്‍ ഉണ്ടത്രേ. ജല ജീവികള്‍ ഇല്ലെങ്കിലും ഒരുപാട് തരത്തില്‍ പെട്ട ദേശാടന പക്ഷികളുടെ ആവാസ കേന്ദ്രമാണ് ഈ തടാകം. പ്രധാനമായും Bar Headed Goose, ഓറന്‍ജ് നിറത്തിലുള്ള Brahmini Ducks എന്നിവയാണ്.

View of TSO Pangong on the way
TSO Pangong Welcome Board
Me and AL Arun
View of Three Idiots Point
Chethak Flour Mill from the Movie Three Idots
Three Idots Movie Scene
ഹിമാലയ പര്‍വ്വത നിരയുടെ Tibetan Plateau ഭാഗത്ത് ഉള്‍പ്പെടുന്ന ഈ പ്രദേശം തണുപ്പുകാലത്ത് മുഴുവനായി മഞ്ഞില്‍ മൂടികിടക്കുന്ന പുല്‍മേടുകളും പര്‍വതങ്ങളും നിറഞ്ഞതാണ്. Tibetan ആചാരങ്ങള്‍ അതേപടി പിന്തുടരുന്ന ഇവിടെത്തെ ജനങ്ങളുടെ ആഘോഷങ്ങളും Tibetan വിശ്വാസങ്ങളുമായി ബന്ധപ്പെട്ടുള്ളവയാണ്. വര്‍ഷത്തില്‍ പാതി മാത്രം ലഭിയ്ക്കുന്ന അനുയോജ്യമായ കാലവസ്ഥയില്‍ അവരുടെ ഭക്ഷണ ആവശ്യങ്ങള്‍ക്കായി കൃഷി ചെയ്യുന്നു. പാലിനും മാംസത്തിനും കമ്പിളി വസ്ത്രങ്ങള്‍ നിര്‍മിയ്ക്കുന്നതിനുള്ള നൂലിനും വേണ്ടി YAK എന്ന മൃഗത്തെ വളര്‍ത്തുന്നു അവര്‍. YAK കള്‍ തന്നെ Wild YAK കളും Domestic YAK കളും ഉണ്ട്. Pangong നിന്നും തിരികെ പോകുമ്പോള്‍ വശങ്ങളിലെ മിക്ക താഴ്വരകളിലും അത്തരത്തിലെ Wild YAK മൃഗങ്ങള്‍ മേഞ്ഞു നടക്കുന്നത് കാണാമായിരുന്നു. നമ്മുടെ കാടുകളിലെ കാട്ടുപോത്തിന്റെ വലിപ്പമുള്ളവയാണ് YAK കള്‍. രോമാവൃതമായ ശരീരവും തലയും, പ്രത്യേക തരത്തില്‍ വളഞ്ഞ കൊമ്പുകള്‍, വെളുത്ത കാലുറ ധരിച്ച പോലെ കാലുകള്‍.
KIANG എന്നറിയപ്പെടുന്ന Himalayan കഴുതകളുടെ സ്വാഭാവിക ആവാസ കേന്ദ്രമാണ് ഈ തടാകത്തിനു ചുറ്റുമുള്ള പുല്‍മേടുകള്‍. കൂടാതെ ഭൂമിയില്‍ വംശ നാശ ഭീഷണി നേരിടുന്ന അണ്ണാന്‍ വര്‍ഗത്തില്‍ പെട്ട Marmot എന്ന ജീവികളെ ഇന്ത്യയില്‍ കാണപ്പെടുന്നത് Tibetan Plateau മേഖലയില്‍ പെടുന്ന ഇവിടുത്തെ താഴ് വാരങ്ങളില്‍ മാത്രമാണ്. ഇവിടെയും Tibet ലും അല്ലാതെ North America യുടെ ചില ഭാഗങ്ങളിലും Siberia യിലും മാത്രമേ ഇന്ന് ഭൂമിയില്‍ Marmot എന്ന ജന്തു വിഭാഗം ജീവിച്ചിരിക്കുന്നുള്ളൂ. ചൂടുകാലത്ത് മാത്രം പുറത്തിറങ്ങുന്ന ഇവ ശൈത്യകാലം മുഴുവനും തന്റെ മാളത്തിനുള്ളില്‍ കഴിയുമത്രേ. Pangong ല്‍ നിന്നും തിരികെ പോരും വഴി പുല്ലുകള്‍ നിറഞ്ഞ ഒരു താഴ്വാരത്തില്‍ ഞങ്ങള്‍ക്കു Marmot നെ കാണാനുള്ള ഭാഗ്യം ലഭിച്ചു എങ്കിലും Photo എടുക്കും മുന്നേ അത് മറഞ്ഞു കളഞ്ഞു. കാണാന്‍ ഒരു വലിയ അണ്ണാന്‍ പോലെ ഒക്കെ, പിന്‍കാലുകളില്‍ എഴുന്നേറ്റ് നില്‍ക്കാന്‍ അവയ്ക്ക് കഴിയും.
Wild Yak
Wild Yak
(Photo Courtesy - MadhuSudhanan Sir, State Photography Award Winner)
ഏകദേശം 05:00pm ഓക്കെ ആയപ്പോഴാണ് Leh ലേയ്ക്ക് മടക്ക യാത്ര തുടങ്ങിയത്. ഞങ്ങള്‍ Pangong ല്‍ എത്തി കുറച്ചു സമയത്തിനകം തന്നെ നീണ്ട Siren കളും കിഴക്ക് ദിശയിലേയ്ക്ക് വളരെ വേഗം നീങ്ങുന്ന ചില Army വാഹങ്ങള്‍ ഒക്കെ കണ്ടിരുന്നു. അതിര്‍ത്തി പ്രദേശമല്ലേ കൂടാതെ Independence Day യും ഏതെങ്കിലും ഉയര്‍ന്ന ARMY ഉദ്ധ്യോഗസ്ത്രരോ മന്ത്രിമാരോ വരുന്നതാവും എന്നാണ് കരുതിയത്. മടക്ക യാത്ര തുടങ്ങി ഏറെ കഴിയും മുന്നേ ഒന്ന് രണ്ടു Army Ambulance കള്‍ നമ്മളെ മറികടന്ന് വേഗത്തില്‍ പോയി. തിരികെ ഏറെ ദൂരം പിന്നിടും മുന്നേ തന്നെ Military Truck കളുടെ Convoy തന്നെ എതിരെ വരുന്നു. എന്താ കാര്യം എന്ന് ആര്‍ക്കും ഒരു ഊഹവും ഇല്ല. അവിടങ്ങളിലെ ഡ്രൈവിംഗ് മര്യാദ എന്ന നിലയില്‍ വീതി കുറഞ്ഞ Road ല്‍ Military വാഹനങ്ങള്‍ എതിരെ വരുമ്പോള്‍ നമ്മള്‍ വണ്ടി ഒതുക്കി കാത്തിരിക്കുക ആയിരുന്നു. അത്തരത്തില്‍ ഒരു തവണ തന്നെ പത്തു പതിനഞ്ചു വാഹനങ്ങള്‍ എന്ന നിലയില്‍ പല ഭാഗങ്ങളില്‍ വെച്ച് ഒരു പാട് Military Convoy കള്‍ ഞങ്ങളുടെ എതിര്‍ ദിശയില്‍ കടന്ന് പോയി. ഒരു പാട് സമയം അങ്ങനെ അവിടങ്ങളില്‍ പോയി എങ്കിലും കാലാവസ്ഥ പ്രതികൂലം ആവും മുന്നേ ഞങ്ങള്‍ Chang La Pass കടന്ന് Leh മെയിന്‍ റോഡില്‍ എത്തി. അവിടെയുള്ള Army Camp ന്റെ മുന്നിലും ഭയങ്കര വെട്ടവും വെളിച്ചവും എന്തൊക്കെയോ ഒരുക്കങ്ങളും, നിരനിരയായി Army Truck കള്‍ നിരത്തി ഇട്ടിരിക്കുന്നതും കണ്ടു.
സമയം വൈകിയത്കൊണ്ട് മാത്രം ഞങ്ങള്‍ Miss ചെയ്ത ഒരു പ്രധാനപ്പെട്ട ഇടമാണ് Hermis Monastry എന്ന ബുദ്ധവിഹാരം. Inner Line Permit ന്‍റെ കൂടെ ലഭിച്ച Ladakh മാപ്പില്‍ രേഖപ്പെടുത്തിയ സന്ദര്‍ശകര്‍ കണ്ടിരിയ്ക്കേണ്ട ഇടങ്ങളെ പറ്റി വായിച്ചപ്പോഴേ Hermis Monastry കാണേണ്ട ഒന്നാണെന്ന് ഞങ്ങള്‍ ഉറപ്പിച്ചതാണ്. നമ്മുടെ പദ്മാനഭ സ്വാമി ക്ഷേത്രം പോലെ സ്വര്‍ണ പ്രതിമകളും, പൂജ വസ്തുക്കളും, പുരാതന വിഗ്രഹങ്ങളും, പ്രശസ്താരായ ചില Buddha പണ്ഡിതന്‍ മാരുടെ അപൂര്‍വ രചനകളും ഒക്കെ അടങ്ങിയ Ladakh ലെ തന്നെ ഏറ്റവും സമ്പന്നമായ Monastry ആണത്. ലഡാക്ക് രാജ വംശവുമായി ബന്ധപ്പെട്ടു കിടക്കുന്ന Hermis Monastry, Wikipedia പറയുന്നത് അനുസരിച്ച് പതിനൊന്നാം നൂറ്റാണ്ടിനും മുന്നേ സ്ഥാപിയ്ക്കപെട്ടതാണ്. Hermis Monastry ല്‍ ആ കാലത്തിനും മുന്നേ നിലന്നിന്ന ഭാരതത്തിലെ നളന്ദ സര്‍വകാലാശാലയുടെ അധിപന്‍ Naropa അവിടെ മടാധിപതി ആയിരുന്നതായി പറയുന്നതൊപ്പം Naropa യുടെ ചില അമൂല്യ ഗ്രന്ഥങ്ങളും ജീവചരിത്രമുള്‍പ്പടെയുള്ള ഗ്രന്ഥങ്ങളും Hermis Monastry ല്‍ നിന്നാണ് കണ്ടെടുത്തത് എന്നും പറയുന്നു.

Hotel ല്‍ എത്തി TV വാര്‍ത്ത കാണുമ്പോഴാണ് പേടിപ്പെടുത്തുന്ന ആ വസ്തുത മനസിലാക്കുന്നത്, ഞങ്ങള്‍ നിന്നിരുന്ന ഇടത്തില്‍ നിന്നും കേവലം പതിനഞ്ചു കിലോ മീറ്റര്‍ മാത്രം അകലത്തില്‍ India - China അതിര്‍ത്തിയില്‍ Aksai Chin മേഖലയിലെ Galwan താഴ്വരയില്‍ ഇരുവിഭാഗം സൈനികരും തമ്മില്‍ ഒരു സങ്കര്‍ഷം ഉണ്ടായി. പരസ്പരം ആയുധങ്ങള്‍ ഉപയോഗിയ്ക്കാതെ സംയമനം പാലിച്ചു എങ്കിലും, സങ്കര്‍ഷം മൂത്ത് കല്ലേറില്‍ അവസാനിയ്ക്കുകയും നിരവധി സൈനികര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത്രേ. ആദ്യം ഞങ്ങള്‍ വീടുകളില്‍ വിളിച്ചു, Pangong ല്‍ നിന്നും സുരക്ഷിതമായി തിരികെ Hotel ല്‍ എത്തി എന്നറിയിച്ചു. പിന്നീട് Hotel WiFi ഉപയോഗിച്ച് Email പരിശോദിച്ചു എങ്കിലും Indigo Airlines ല്‍ നിന്നും Flight Reschedule ചെയ്ത ഒരു അറിയിപ്പും ലഭിച്ചിട്ടില്ല. എന്തായാലും ഇത്തരമൊരു സങ്കര്‍ഷ സാദ്ധ്യത നില നില്‍ക്കുമ്പോള്‍ ഇവിടെ ഇനിയും തങ്ങുന്നത് സുരക്ഷിതമല്ല എന്ന തീരുമാനത്തില്‍ എത്തുകയും Manali വഴി തിരികെ പോകാന്‍ ദുരന്തത്തില്‍ പെട്ട് ഒഴുകി പോയ Road പുനസ്ഥാപിയ്ക്കപ്പെട്ടിട്ടില്ല എന്നതും പരിഗണിച്ച് അല്‍പ്പം Risk എടുക്കുക തന്നെ. Leh ല്‍ നിന്നും Karakkoram High Way വഴി Kargil, Drass, Sonamarg വഴി Sreenagar എത്തി ഒന്നാം ദിവസം Stay ചെയ്യുക അടുത്ത ദിവസം Delhi എത്താന്‍ ശ്രെമിയ്ക്കുക എന്നതാണ് ലക്ഷ്യം. LEH ല്‍ ഇന്ന്, ഞങ്ങളുടെ ഈ അവസരത്തിലെ അവസാന രാത്രിയാണ്, ഈ രാത്രി China കാര്‍ക്ക് നല്ല ബുദ്ധി തോന്നിയ്ക്കണേ മറ്റു പ്രശ്നങ്ങള്‍ ഒന്നും ഉണ്ടാകരുതേ എന്ന പ്രാര്‍ഥനയോടെ പുതപ്പിനടിയിലേയ്ക്ക്.

No comments:
Post a Comment