കഴിഞ്ഞ ദിവസത്തെ നീണ്ട യാത്രയും Zojila Pass എന്ന ഭീകര രാത്രിയും Sonamarg ലെ കിടിലന്‍ തണുപ്പും എല്ലാം കൂടി ആയപ്പോ ഞങ്ങളുടെ ഉറക്കം 8 മണിവരെ ഒക്കെ നീണ്ടു പോയി. പകല്‍ വെളിച്ചത്തിലെ Sonamarg ഒരു മനോഹരമായ Hill Station ആണ്. ദൂരെ മഞ്ഞണിഞ്ഞ മലകളും അവയുടെ ചരിവുകളില്‍ മഞ്ഞു പുതച്ച പൈന്‍ മരങ്ങളും, പച്ച പുതച്ച താഴ്വാരങ്ങളും ഒക്കെയായി "Meadow of Gold" എന്നു അറിയപ്പെടുന്ന മനോഹര ഭൂഭാഗമാണിത്. Amarnath യാത്രയുടെ Base Station ആയ Sonamarg പര്‍വ്വത Trekking ഗ്രൂപ്പ്കളുടെ ഇഷ്ട്ട Destination കൂടിയാണ്. വര്‍ഷത്തില്‍ ഏതാനും മാസം മാത്രം ദര്‍ശനത്തിനായി തുറന്നിരിയ്ക്കുന്ന Amarnath ക്ഷേത്രത്തിലേയ്ക്ക് ഇവിടെ Base Camp ല്‍ നിന്നും Helicopter Service ലഭ്യമാണ്. Sonamarg ലെ പര്‍വതനിരകളില്‍ ഒട്ടനവധി മനോഹര തടാകങ്ങള്‍ ഉണ്ട്, അവയില്‍ ചിലത് Vishansar, Kishansar, Gadsar, Satsar and Gangabal എന്നിവയാണ്. Alpine പൂക്കളും Pine മരങ്ങളുമാല് ചുറ്റപ്പെട്ട Satsar തടാകം സഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഒന്നാണ്. ചൂട് സമയങ്ങളില്‍ പോലും ശരശെരി താപനില 6 ഡിഗ്രി കടക്കാത്ത Sonamarg ല്‍ എല്ലാ സമയöത്തും മഞ്ഞ് മൂടി കിടക്കുന്ന Thajiwas Glacier ലേയ്ക്ക് ഞങ്ങള്‍ക്കും പോകണം എന്നുണ്ടായിരുന്നു പക്ഷേ Reschedule ചെയ്ത Air Ticket ന്റെ സമയത്ത് എങ്ങനെയും Delhi എത്തണം എന്നത് കൊണ്ട് തന്നെ ഇത്തവണ ഒഴിവാകുകയെ വഴിയുള്ളൂ. ഉറക്കം എഴുന്നേറ്റ്, ചൂടുവെള്ളത്തിലെ കുളിയും ഒക്കെ പൂര്‍ത്തിയാക്കി ഞങ്ങള്‍ പ്രഭാത ഭക്ഷണത്തിനായി താമസിച്ച Room ന് താഴെയുള്ള Hotel ല്‍ തന്നെ വന്നു. റൊട്ടി പൂരി പിന്നെ ബട്ടൂര ഒക്കെ ആണ് വിഭവങ്ങള്‍. ആര്‍ക്കും വലിയ വിശപ്പൊന്നും തോന്നുന്നില്ല എന്നാണ് പൊതു അഭിപ്രായം. മാത്രമല്ല രാത്രി ഭക്ഷണത്തിന് ഈടാക്കിയ തുക ഒരു അനുഭവം ആണെല്ലോ. അതുകൊണ്ട് ഞങ്ങള്‍ ഇന്നത്തെ Break Fast വഴിയ്ക്ക് നിന്ന് ആക്കാം എന്ന് തീരുമാനിച്ച് അവിടെ നിന്നും Srinagar ലേയ്ക്ക് യാത്ര തിരിച്ചു.
Sunday, 29 November 2020
Day-9 Aug 17th 2017
Sonamarg
Sonamarg
Sonamarg
Sunflower on the Way Side
Sonamarg പിന്നിടുംബോഴെയ്ക്കും NH-1 ന്റെ ഇടതു വശത്തായി നമുക്കൊപ്പം സിന്ധു നദി കൂടെ ഒഴുകിവരുന്നുണ്ട്. ഏകദേശം 90 കി.മി. ആണ് ഇനി Srinagar വരെ ഉള്ളത്. അധികം വീതി ഇല്ലെങ്കിലും നല്ല റോഡ് ആണ്, പോരെങ്കില്‍ ഇറക്കവും. റോഡിന് ഇരു വശവും കാപ്പിയും മറ്റും സുഗന്ത ദ്രവ്യങ്ങളുടെയും ഒക്കെ കൃഷി ഇടങ്ങള്‍ പോലെയാണ് കാണപ്പെട്ടത്, ഇടയ്ക്കിടെ വീടുകളും കാണുന്നുണ്ടായിരുന്നു. ഏതാണ്ട് 11 മണിയോടെ എത്തി ചേര്‍ന്ന എന്ന സ്ഥലത്ത് കണ്ട Dhaba യില്‍ ഞങ്ങള്‍ ഭക്ഷണം കഴിക്കാനായി ഇറങ്ങി. Veg and Non Veg ഭക്ഷണം ലഭ്യമാണ് അവിടെ, പക്ഷെ ഞങ്ങള്‍ പൂരി സബ്ജി, ചന്ന ബട്ടൂര ഒക്കെയാണ് കഴിച്ചത്. Dhaba യില്‍ നിര്‍ത്തി വണ്ടി പാര്‍ക്ക് ചെയ്യുമ്പോള്‍ തന്നെ ശ്രെദ്ധിച്ചത് എതിവശത്ത് ഒഴുകുന്ന നദിയെ ആണ്. കുറേ Truck ജീവനക്കാര്‍ ഇറങ്ങി തുണി ഒക്കെ കഴുകുന്നുണ്ട് അവിടെ. അതി ഭയങ്കര ഒഴുക്കാണ്, എങ്കിലും വലിയ ആഴം ഉണ്ടെന്നു തോന്നുന്നില്ല, പല വലുപ്പത്തിലുള്ള പാറകളാണ് നദിയില്‍ മുഴുവന്‍. എന്തായാലും Break Fast കഴിഞ്ഞ് ഞങ്ങള്‍ അവിടെ നദിക്കരയില്‍ വരെ പോയി വെള്ളത്തില്‍ കാലൊക്കെ നനച്ചു. അപാര തണുപ്പാണ്, മരവിച്ച് പോകുന്ന പോലെ.
Way side Dhaba near Sonamarg
അവിടെ നിന്നും പിന്നീടുള്ള യാത്രയില്‍ വല്ലപ്പോഴും വരുന്ന Truck കളും Service Bus കളും മാത്രമേ ഉള്ളു വഴിയില്‍. Bus കള്‍ എന്നൊക്കെ പറഞ്ഞാല്‍ തൃശൂര്‍ പൂരത്തിന് ഒരുക്കി നിര്‍ത്തിയ ആനകളെ പോലെയാണ് തോന്നുക, നെറ്റി പട്ടവും അതിലേറെ അലങ്കാരവും ഒക്കെ പേറിയ ചെറിയ യാത്ര Bus കള്‍. റോഡ് വലിയ കുഴപ്പമില്ലാതെ കാണപ്പെട്ടതിനാല്‍ സാമാന്യം വേഗത്തിലാണ് അവിടം കടന്നുപോകാന്‍ കഴിഞ്ഞത്. ഒരു മണിയ്കൂര്‍ യാത്ര കഴിഞ്ഞപ്പോഴേയ്ക്കും ഞങ്ങള്‍ ഒരു ജില്ല അതിര്‍ത്തിയിലെ Check Post ല്‍ എത്തി. കുറേ വാഹനങ്ങള്‍ ഉണ്ട് ഞങ്ങള്‍ക്ക് മുന്നില്‍. കാറുകള്‍ അധികം ഇല്ല, മിക്കവയും Truck കള്‍ ആണ്. നെഞ്ചിനു കുറുകെ തോക്കേന്തിയ ഒരു പട്ടാളക്കാരന് ഞങ്ങളോട് മുന്നിലേയ്ക്ക് പോകാന്‍ കൈ കൊണ്ട് ആഗ്യം കാണിച്ചത് കൊണ്ട് വലത് ലൈനിലൂടെ ഞങ്ങള്‍ Check Point വരെ എത്തി. വണ്ടിയുടെ പേപ്പറുകളും Inner Line Permit ഒക്കെ കാണിച്ച് ഞങ്ങള്‍ അവിടം കടന്നു.
ഏതാണ്ട് 1.30pm ആയപ്പോഴേയ്ക്കും ഞങ്ങള്‍ Srinagar എത്തി, പക്ഷെ ഇവിടെ കടകള്‍ ഒന്നും തന്നെ തുറന്നിട്ടില്ല, റോഡില്‍ തിരക്കും ഇല്ലെന്നു തന്നെ പറയാം. Jammu & Kashmir ന്റെ തലസ്ഥാന നഗരത്തിലേയ്ക്ക് കടക്കും മുന്നേ ജില്ല തിര്‍ത്തി Check Post ല്‍ വളരെ കര്‍ശനമായ പരിശോധനകള്‍ ഉണ്ടായിരുന്നു. വഴി നീളെ Army/CRPF സേന ആയുധങ്ങളുമായി നില്‍ക്കുന്നുണ്ട്. ഇതൊക്കെ കാണുമ്പോള്‍ തന്നെ ഉള്ളില്‍ ഒരു ഭയം തോന്നുന്നു. പൂക്കളുടെ നഗരമാണ് Srinagar, വഴിയരികില്‍ പോലും എത്ര ഭംഗിയുള്ള പൂക്കളാണ്. ഇവിടെ കാണാനുള്ള കാഴ്ച്ചകള്‍ ഒക്കെ കണ്ട് ഇന്ന് രാത്രി ഇവിടെ തങ്ങി നാളെ Delhi യ്ക്ക് തിരിയ്ക്കാം എന്ന പ്ലാന്‍ ആണ് ഞങ്ങള്‍ക്കുള്ളത്. അതിനായി കാണേണ്ട പ്രധാന ഇടങ്ങളായ Dal Lake, നോക്കെത്താ ദൂരത്തെയ്ക്ക് മനോഹരങ്ങളായ Tulip പൂക്കള്‍ വിരിഞ്ഞു നില്ക്കുന്ന Tulip Garden താഴ്വര, Botanical Garden ഇവയൊക്കെ കാണണം എന്ന് Plan ചെയ്തിരിയ്ക്കയാണ്. Town ല്‍ കയറി ആദ്യം കണ്ട ഒരാളോട് Garden ലേയ്ക്കുള്ള വഴിചോദിച്ചു.
എല്ലാ പ്രതീക്ഷകളെയും തകിടം മറിയ്ക്കുന്ന വാര്‍ത്തയാണ് അറിയുന്നത്, തൊട്ട് മുന്‍ ദിവസം Srinagar - Jammu പാതയില്‍ നടന്ന ഒരു സ്പോടനത്തില്‍ CRPF ജവാന്മാര് മരിക്കാന്‍ ഇടയായത്രേ. അതുകൊണ്ട് Srinagar, Jammu ജില്ലകളില്‍ എല്ലാം Karfue പ്രഖ്യാപിച്ചിരിയ്ക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇവിടെ രാത്രി താങ്ങാന്‍ കഴിയും എന്ന പ്രതീക്ഷ ഇനി ഇല്ല. സകല ഇടങ്ങളിലും Army/CRPF സേനാ ഉദ്ദ്യോഗസ്ഥരാണ്. അതിങ്ങനെ പറഞ്ഞു തരാന്‍ ആവാത്ത വിധം റോഡില്‍ തന്നെ നിശ്ചിത ദൂരത്തിലും പ്രധാന ജംങ്ങ്ഷനുകളില്‍ ഒക്കെ കൂടുതലായി തന്നെയും ഉണ്ട്. യാത്രയില്‍ ഇതുവരെ കാണാത്ത വിധം ഭീമാകാരമായ കവചിത വാഹങ്ങളും, ട്രക്ക്കളും ഒക്കെയാണ് എവിടെ. എന്തായാലും ഇവിടെ ആഹാരം പോലും കിട്ടാന്‍ ഇടയില്ല എന്ന് ബോദ്ധ്യപ്പെട്ടതിനാല്‍ ഞങ്ങള്‍ യാത്ര തുടരാന്‍ തന്നെ തീരുമാനിച്ചു. എങ്ങനെയും Jammu & Kashmir പിന്നിട്ട് Punjab ല്‍ എവിടെ എങ്കിലും എത്തുന്നിടത്ത് Stay ചെയ്യാന്‍ സൗകര്യം കണ്ടെത്താം എന്നതാണ് ലെക്ഷ്യം. Google Map ല്‍ Delhi സെറ്റ് ചെയ്തു Navigation ഇട്ടപ്പോള്‍ മനസിലായത് ഞങ്ങള്‍ക്ക് പോകേണ്ട വഴി നിന്നും അല്‍പ്പം മാത്രം Deviate ചെയ്താല്‍ Dal Lake ന്റെ അരികത്തുകൂടെയുള്ള റോഡിലൂടെ പോകാന്‍ കഴിയും എന്നതാണ്. ശരി എന്തായാലും വന്നും തടാകം കാണാന്‍ Ticket വേണ്ടല്ലോ എന്ന ആശ്വാസത്തില്‍ ഞങ്ങള്‍ അത് വഴി തന്നെ പോകാന്‍ തീരുമാനിച്ചു.
Dal Lake ഏതാണ്ട് 20 കി.മി.ചുറ്റളവിലുള്ള ശുദ്ധ ജലതടാകമാണത്, Srinagar നഗരാതിര്ത്തിയ്ക്കുള്ളില് തന്നെയാണ് ഈ വലിയ തടാകവും ഉള്‍ക്കൊള്ളുന്നത്. "Jewel in the crown of Kashmir" എന്ന് വിശേഷിപ്പിയ്ക്കപെടുന്ന Dal തടാകം പലതരം താമര പൂക്കള്‍ നിറഞ്ഞതും, ഒട്ടനവധി ശുദ്ധജല സസ്യങ്ങളുടെ ആവാസ കേന്ദ്രവുമാണ്. അതില്‍ മിക്കവയും മനോഹരങ്ങളായ പൂക്കള്‍ ഉണ്ടാകുന്നവയാനെന്നത് നമ്മെ അതിശയിപ്പിയ്ക്കും. ഏതാണ്ട് മുഗള്‍ സാമ്രാജ്യ കാലം മുതല്‍ Dal തടാകത്തില്‍ House Boat കളിലായി വസിയ്ക്കുന്ന ഒരു വിഭാഗം ആള്‍ക്കാരുണ്ട് തടാകത്തിന്റെ മദ്ധ്യഭാഗത്തായി ചതുപ്പ് നിറഞ്ഞ പ്രദേശത്ത് ഒരു ഭാഗം വെള്ളത്തിലും മറ്റേ ഭാഗം ചതുപ്പിലുമായി വിശ്രമിയ്ക്കുന്നവയാണ് മിക്ക House Boat കളും. കുടുംബങ്ങളും കൂട്ട് കുടുംബങ്ങളുമായി താമസിയ്ക്കുന്നവരും, വിനോദ സഞ്ചാരികള്‍ക്ക് താമസത്തിനായി മുറികള്‍ ഒരുക്കിയിട്ടുള്ളവയും ആണ്. കൂടാതെ Kashmir Silk, മറ്റു തുണി തരങ്ങള്‍, Handi Crafts തുടങ്ങിയവയുടെ ഒക്കെ കച്ചവട കേന്ദ്രങ്ങളായും പ്രവര്‍ത്തിയ്ക്കുന്നു അവ. നമ്മുടെ നാട്ടിലെ വഞ്ചി വീടുകള്‍ പോലെയല്ല പൈന്‍, ദേവതാരു ഒക്കെ പോലെയുള്ള എണ്ണ കിനിയുന്ന തടികള്‍ കൊണ്ടാണത്രേ അവിടുത്തെ House Boat കള്‍ നിര്മിയ്ക്കപ്പെട്ടിരിയ്ക്കുന്നത്. അതുകൊണ്ടാവാം അവയ്ക്ക് വളരെ കാലം ശുദ്ധജലത്തില്‍ കേടു കൂടാതെ തുടരാന്‍ കഴിയുന്നത്.
Dal Lake ന്റെ തൊട്ടടുത്തു തന്നെ Police Station ഉണ്ട് അതിനടുത്തായി ഒരു Parking Ground ഉം, ഞങ്ങള്‍ അവിടെ വണ്ടി Park ചെയ്തു് തടാകത്തിന്റെ അടുത്തേയ്ക്ക് നടന്നപ്പോഴാണ് നിരന്ന് കിടക്കുന്ന Shikkara വള്ളങ്ങളുടെ കാഴ്ച്ച കണ്ടത്. ഒരു പരിധിവരെ വിനോദസഞ്ചാരത്തെ ആശ്രയിച്ച് കഴിഞ്ഞിരുന്ന ഒരു ജനത, തുടരെ തുടരെയുള്ള ഭീകര ആക്രമണങ്ങളും മറ്റു ക്രമ സമാധാന പ്രശ്നങ്ങളും മൂലം അവരുടെ ഉപജീവന മാര്‍ഗം തന്നെ ഇല്ലാതായി നിത്യ ചിലവിനു കഷ്ട്ടപ്പെടുന്ന കാഴ്ചയാണ് ആ കാണുന്നത് എന്ന തിരിച്ചറിവ് ഞങ്ങളെ അങ്ങോട്ട് തന്നെ എത്തിച്ചു. നൂറിലധികം Shikkara വള്ളങ്ങള്‍ അവിടെ കെട്ടി ഇട്ടിരിയ്ക്കുന്നു. പക്ഷെ വളരെ കുറച്ച് തുഴ കാരെ ഉള്ളു അത് പുറപ്പെടുന്ന ഇടത്ത്. Tourism promotion council ന്റെ Ticket Counter ല്‍ നിന്നും ഒരു മണിയ്ക്കൂര്‍ തടാക യാത്രയ്ക്കായി നമുക്ക് Shikkara വള്ളങ്ങള്‍ Book ചെയ്യാം. 1 Hour ന് Rs-500 ആണ് അതിനായി നല്‍കേണ്ടത്. Ticket എടുത്ത് Boat Jetty യില്‍ എത്തിയപ്പോഴേയ്ക്കും ഞങ്ങള്‍ക്കായി മൂന്ന് വള്ളങ്ങള്‍ തയ്യാറായി നില്ക്കുന്നുണ്ടായിരുന്നു.
ഞാനും Rajeev അണ്ണനും ഒരു Boat ലാണ്, നല്ല ഒരു Sofa ഒക്കെ പോലെ മുന്ഭാഗത്തെയ്ക്കുള്ള Seat ആണ് Sikkaara വള്ളങ്ങള്‍ക്ക്. തുഴകാരനും യാത്രക്കാരനും തമ്മില്‍ ഉള്ള ഇടം യാത്രക്കാരുടെ Seat ന്റെ ചാരിയിരിയ്ക്കുന്ന പിന്‍ഭാഗം ഉയര്‍ത്തി വെച്ച് വേര്തിരിചിരിയ്ക്കുന്നു. നമ്മുടെ നാട്ടിലെ വള്ളങ്ങള്‍ പോലെയല്ല വീതിയുള്ളതും പരന്നതുമായ അടിഭാഗമാണ് ഈ വള്ളത്തിന്. കൂടാതെ അലങ്കാര തുന്നലുകളൊക്കെ ചേര്‍ത്ത് നല്ല ഉറപ്പുള്ള മേല്‍ഭാഗം യാത്രികരെ വെയിലൊന്നും ഏല്ക്കാതെ സംരക്ഷിയ്ക്കും. തടാക യാത്ര ആരംഭിച്ചപ്പോള്‍ മുതല്‍ തുഴക്കാരന് ഞങ്ങളോട് സംസാരിച്ചു തുടങ്ങി. അയാള്‍ നല്ല രീതിയില്‍ തന്നെ English ലാണ് സംസാരിയ്ക്കുന്നത്. ആദ്യം നമ്മള് വന്നത് എവിടെ നിന്നും ആണെന്നും English ആണോ Hindi ആണോ കൂടുതല്‍ മനസിലാവുക എന്നൊക്കെ ചോദിച്ചറിഞ്ഞ ശേഷം ആണ് തടാകത്തെ പറ്റി ഒക്കെ പറഞ്ഞ് തന്നത് കഷ്ട്ടിച്ചു 2 Metre മാത്രമേ ഇപ്പോള്‍ തടാകത്തിന്റെ പല ഭാഗത്തും ഇപ്പോള്‍ ആഴം ഉള്ളു അതിനാല്‍ തന്നെ വലിയ House Boat കള്‍ക്ക് തടാകത്തിലൂടെ സുഗമമായി സഞ്ചരിയ്ക്കാനാവില്ല. മിക്ക House Boat കളും ആള് താമസം ഉള്ളവയാണ്. നാലും അഞ്ചും തലമുറകളായി House Boat ല്‍ തന്നെ താമസിച്ച് വരുന്ന കുടുംബങ്ങളും ഉണ്ട് അക്കൂട്ടത്തില്‍. വിഷ്ണുവും അരുണും ഉള്ള Shikkara ഞങ്ങളുടെ തൊട്ട് മുന്നിലാണ് ഉള്ളത്, അവര്‍ അതാ Boat ല്‍ Kashmir Dress ഒക്കെ ഇട്ട് Photo Shoot ഒക്കെ നടത്തുന്നുണ്ട്. ചില Boat കളിലെ തുഴക്കാര്‍ സവാരിയ്ക്കിടയില്‍ ഇത്തരി Cash ഉണ്ടാക്കാനുള്ള ചില മാര്‍ഗ്ഗങ്ങള്‍.
തടാകത്തിന്റെ ഏകദേശം നടുക്ക് ഭാഗത്തായുള്ള ചതുപ്പ് പ്രദേശത്തെയ്ക്കാണ് ഞങ്ങളെ അവര്‍ കൊണ്ട് പോയത്. റോഡില്‍ നിന്നും കാണുമ്പോള്‍ നിരവധി House Boat കള്‍ നിര നിരയായി നിര്‍ത്തി ഇട്ടിരിയ്ക്കുന്നത് പോലെ കാണുന്ന ഇടം. നീളന്‍ പുല്ലുകളും താമരയും വളര്‍ന്നു നില്ക്കുന്ന ആ ഭാഗത്തിനുള്ളിലെയ്ക്ക് Shikkara കടന്നു പോകാനുള്ള വഴി ചെറിയ തോട്കള് പോലെ കാണപ്പെടുന്നു. അത്തരം ഒരു ചെറിയ തോടിലൂടെ അകത്തേയ്ക്ക് കയറിയതും അതാ തടാകത്തിന് മുകളില്‍ ഒരു Town തന്നെ ഒരുക്കിയിട്ടുണ്ട്. അവിടെ നിര്‍ത്തി ഇട്ടിരിയ്ക്കുന്ന House Boat കളിലൊക്കെ കുടുംബങ്ങള്‍ താമസം ഉണ്ട്, ഒപ്പം അതിന്റെ ഒരു ഭാഗത്തായി കച്ചവടവും. അത്തരം നിരവധി Boat കള്‍ നിറഞ്ഞ ഒരിടത്തു Shikkara അടുപ്പിച്ചു. ഞങ്ങള്‍
അവിടെ ഒരോരോ House Boat കളിലായി കയറി ഇറങ്ങി ചില സാധനങ്ങള്‍ ഒക്കെ വാങ്ങി.
ഞാന്‍ Kashmiri Silk കൊണ്ടുള്ള ഒരു സാരിയും പിന്നെ ഒരു Jute കൊണ്ടുള്ള
തോള് സഞ്ചി എന്നിവയാണ് വാങ്ങിയത്. അതിനിടയില്‍ ചിലര്‍ House Boat കളില്‍
ഇന്ന് രാത്രി Stay ചെയ്യുവാനുള്ള സൌകര്യം ഉണ്ട് എന്നൊക്കെ പറഞ്ഞു ഇടയ്ക്ക്
വരുന്നുണ്ടായിരുന്നു.
The Floating Township on Water
The Floating Township on Water
Handi Craft Center on House Boat
Textiles on a House Boat
തുടര്‍ന്ന് Ananthanag ജില്ല അതിര്‍ത്തിയാണ് ഞങ്ങള്‍ പിന്നിട്ടത്. ജില്ല അതിര്‍ത്തികളില്‍ പോലും വളരെ കര്‍ശനമായ Checking ആണ്. മിക്കപ്പോഴും തീവ്രവാദി ആക്രമങ്ങളും, വെടിവെയ്പ്പും, സ്പോടനങ്ങളും ഒക്കെ നടക്കുന്ന വാര്‍ത്തകള്‍ നമ്മള് കാണുന്ന, വായിക്കുന്ന ആ ജില്ല തന്നെ. നമ്മുടെ ഈ യാത്രയില്‍ Ananthanag നഗര അതിര്‍ത്തിയില്‍ Khanbal എന്ന സ്ഥലത്ത് നിന്നും വലത്തേയ്ക്ക് തിരിഞ്ഞാണ് Jammu ലേയ്ക്ക് NH-1 A കടന്ന് പോകുന്നത്. ഇടയ്ക്കിടെയുള്ള ചെക്കിംഗ്കള് ഇന്നത്തെ യാത്രയ്ക്ക് വല്ലാത്ത താമസം ഉണ്ടാക്കുന്നുണ്ട്. എങ്ങനെ എങ്കിലും Jammu കടന്നുകിട്ടിയാല്‍ മതി എല്ലാവര്ക്കും. സമയം 06:00 മണിയോടടുക്കുന്നു, രാവിലെ കഴിച്ചതാണ് ഇതേവരെ കയ്യിലുള്ള Chocolates Cashew Nut ഒക്കെ തന്നെയാണ് ഭക്ഷണം. Khanbal നിന്നും വലത്തേയ്ക്ക് തിരിയുന്ന ഇടത്തായി ഒരു ചെറിയ തട്ടുകട തുറന്നിരിയ്ക്കുന്നത് കണ്ട് അവിടെ വണ്ടി നിര്‍ത്തി. ആകെ ഒരു മുറി കടയാണ്, കഷ്ട്ടിച്ചു എല്ലാര്ക്കും ഇരുന്ന് കഴിയ്ക്കാം, കണ്ടിട്ട് ഒട്ടും വൃത്തി തോന്നുന്നില്ല പക്ഷെ വിശപ്പ് കിട്ടുന്നത് എന്ത് തന്നെ ആയാലും അത് കഴിക്കാന്‍ പ്രേരിപ്പിയ്ക്കുകയാണ്. അക്കാര്യത്തില്‍ എല്ലാവരും ഒരേ അഭിപ്രായം ആയിരുന്നു, ഞങ്ങള്‍ ബട്ടൂര ചന്ന മസാല ഒക്കെ വയറ് നിറയെ കഴിച്ച്, ചായകുടിയും കഴിഞ്ഞ് അവിടെ നിന്നും കുറച്ച് പൊരിച്ച Cake പോലെയുള്ള പലഹാരവും പാര്‍സല്‍ വാങ്ങി വീണ്ടും യാത്ര തുടങ്ങി.
Srinagar - Jammu NH-1 A ലെ Truck കാരുടെ പേടി സ്വപ്നം എന്നറിയപ്പെടുന്ന Banihal Pass എന്ന ചുരമാണ് ഇനി ഞങ്ങള്‍ക്ക് കടന്ന് പോകാന്‍ ഉള്ളത്. കുത്തനെയുള്ള കയറ്റങ്ങളും വളവുകളും ഒരുപാടുള്ള ഒരു ചുരമാണ് Banihal Pass. പക്ഷേ ഞങ്ങള്‍ക്ക് അത് കയറേണ്ടി വന്നില്ല തൊട്ട് മുന്‍ മാസങ്ങളില്‍ എപ്പോഴോ ആണ് 1956 ല്‍ Banihal Pass പണിയിപ്പിച്ച Jawahar Lal Nehru ന്റെ പേരില്‍ ഏകദേശം 3 കി.മി ദൂരത്തില്‍ ഒരു തുരങ്കം പണി പൂര്‍ത്തിയാക്കപ്പെട്ടത്. ഭീമാകാരമായ പര്‍വതങ്ങള്‍ തുരന്നുണ്ടാക്കിയ ആ തുരങ്കം ഇറങ്ങി പിന്നീടുള്ള യാത്രയില്‍ Kashmir കഴിഞ്ഞ്പോയ പോലെ തന്നെയാണ് തോന്നുക. ചുറ്റും കാണുന്ന കാഴ്ച്ചയിലും അന്തരീക്ഷത്തിലും എന്തിനേറെ ശ്വസിക്കുന്ന വായുവില്‍ പോലും കാശ്മീര്‍ ഇല്ല. ഞങ്ങള്‍ ഈ യാത്രയില്‍ Kashmir ന്റെ തെക്കന്‍ അതിര്‍ത്തിയിലെ അവസാന ജില്ലയും കടന്നിരിയ്ക്കുന്നു. സമയം ഏതാണ്ട് രാത്രി 09:00 മണി ആവുന്നു. ഇപ്പോള്‍ ഞങ്ങള്‍ Udampur എന്ന District ലൂടെയാണ് കടന്ന് പോകുന്നത്. Indian Army യുടെ Northern Command Headquarters സ്ഥിതി ചെയ്യുന്നസ്ഥലമാണ് ഇവിടം. ഞങ്ങള്‍ക്ക് Jammu ല്‍ കയറാതെ Udampur നിന്നും തിരിഞ്ഞ് Panjab ലേയ്ക്ക് പോകാന്‍ Google Map വഴി കാണിയ്ക്കുന്നുണ്ട്. Udampur നഗരത്തിലേയ്ക്കുള്ള വഴിയിലേയ്ക്ക് ആദ്യം ഞങ്ങള്‍ തെറ്റായി തിരിഞ്ഞു എങ്കിലും പെട്ടന്ന് തന്നെ തെറ്റ് മനസിലാക്കി ഞങ്ങള്‍ വണ്ടി തിരിച്ചു. ഇതൊരു Bypass Road ആണെന്ന് പറയാം. പണി പൂര്‍ണമായി തീര്‍ന്നിട്ടില്ല. Udampur നഗര അതിര്‍ത്തി പിന്നിടും മുന്‍പേ കണ്ട Dhaba യില്‍ ഞങ്ങള്‍ ചായ കുടിയ്ക്കാനായി നിര്‍ത്തുകയും അവിടെ ഉണ്ടായിരുന്ന Truck കാരോട് വഴി ചോദിയ്ക്കുകയും ചെയ്തു.
Udampur നിന്നും 130 KM ആണ് Pathankot വരെ ഉള്ളത്, Google Map ല്‍ തന്നെ 3 Hours ETA കാണിയ്ക്കുന്നുണ്ട്, വഴി അത്ര നല്ലതൊന്നും അല്ല, മഞ്ഞും മഴയും ഒന്നും ഇല്ല എങ്കിലും കുറ്റാക്കുറ്റിരുട്ടാണ്. ഉള്ള ജീവനും കൊണ്ട് Jammu & Kashmir കടക്കുക എന്നത് മാത്രമാണ് ഇപ്പൊ ഞങ്ങളുടെ മുന്നിലുള്ള ലെക്ഷ്യം. വണ്ടി ഓടിയ്ക്കുമ്പോള്‍ തന്നെ Patankot സ്റ്റേ ചെയ്യണോ അതോ Amabala വരെ പോകണോ എന്ന കാര്യത്തില്‍ പിന് സീറ്റില്‍ `നടുക്കുന്ന കുലങ്കുഷമായ ചര്‍ച്ച എനിക്ക് കേള്‍ക്കാം. അങ്ങനെ ഏതാണ്ടൊരു 10:00 മണിയോടെ ഒക്കെ Panjab Boarder എത്തിയതോടെ വലിയ Speed ഒന്നും ഇല്ലെങ്കിലും Internet കിട്ടി തുടങ്ങി മിക്കപ്പോഴും 2G ഒക്കെ തന്നയെ ഉള്ളു. ഒടുവില്‍ ഏറെ നീണ്ട ചര്‍ച്ചകള്‍ക്കും, ക്ഷമ കെട്ട Internet Search കള്‍ക്കും ശേഷം എല്ലാരും ഒരേ ഒരു തീരുമാനത്തില്‍ എത്തി. ഇന്ന് Pathankot തന്നെ രാത്രി തങ്ങുക, നാളെ പുലര്‍ച്ചെ വീണ്ടും യാത്ര തുടരാം. വേണമെങ്ങില്‍ Vaga Boarder കൂടി സന്ദര്ശിയ്ക്കുന്നതിനെപറ്റി ആലോചിയ്ക്കാം.
Pakistan ലെ പഞ്ചാബ് മായി രാജ്യാന്തര അതിര്‍ത്തി പങ്കിടുന്ന District ആയ Patankot, വടക്ക് Jammu & Kashmir മായും കിഴക്ക് Himachal മായുംഅതിര്ത്തി പങ്കിടുന്നു. വിവാദങ്ങളില്‍ ഇടംപിടിച്ച "കത്വ" ജില്ലയാണ് Jammu & Kashmir അതിര്‍ത്തിയില്‍ ഉള്ളത്. Himachal Pradesh ലെ Hill Station നുകളായ Dalhousie, Chamba, Kangra, Darmshala എന്നിവടങ്ങളിലേയ്ക്കുള്ള Gate Way കൂടിയാണ് Pathankot എന്ന് പറയാം. Northern Air Commandant ന്റെ അധീനതയില്‍ പ്രവര്ത്തിതിയ്ക്കുന്ന ഒരു Air Base ഉണ്ടിവിടെ, പക്ഷേ അവിടുത്തെ Run Way ല്‍ നിന്നും Air Deccan മാത്രമാണ് വളരെ കുറച്ച് Domestic Service കള്‍ Operate ചെയ്യുന്നത്. ഒരു വലിയ Railway Jn Station ആണ് ഇവിടുത്തേതു. Delhi, Amritsar, Jammu എന്നിവടങ്ങളിലേയ്ക്കുള്ള പ്രധാന Railway ലൈന്‍ കൂടാതെ ഇവിടെ നിന്നും Darmshala യ്ക്ക് അടുത്തുള്ള Kangra വരെയുള്ള Narrow Gauge Toy ട്രെയിന്‍ Service സഞ്ചാരികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട Indian Railway യുടെ Heritage സര്‍വീസുകളില്‍ ഒന്നാണ്.
രാത്രി 10:00 ഓടെ Pathankot പ്രധാന By Pass ല്‍ നിന്നും Town ലേയ്ക്ക് വന്ന ഞങ്ങള്‍ക്ക് ഒരു പാട് Military Check point കള്‍ കടന്നാണ് സൗകര്യപ്രദമായ ഒരു Hotel കണ്ടെത്താന്‍ കഴിഞ്ഞത്. പക്ഷെ ഇത് നേരത്തെ ഉറങ്ങുന്ന നഗരമാണെന്ന് തോന്നുന്നു, കടകളൊക്കെ ഇതിനകം തന്നെ അടച്ചുകഴിഞ്ഞു, നിരത്തുകളില്‍ ഒന്നും തന്നെ അധികം വാഹനങ്ങളോ ജനതിരക്കോ ഇല്ല. സമയം ഇത്ര വൈകിയത് കൊണ്ട് ഒരു കാര്യം മനസ്സിലായി ഇന്നിനി ഒരു നല്ല അത്താഴം പ്രതീക്ഷിയ്ക്കണ്ട Hotel ന് താഴത്തെ നിലയിലെ Bakery ല്‍ നിന്നും വാങ്ങിയ Bread & Butter ഒക്കെ കൊണ്ട് ഇന്നത്തെ രാത്രി. ഇവിടെ അത്ര തണുപ്പേറിയ കാലാവസ്ഥ ഒന്നും അല്ല, അതുകൊണ്ട് തന്നെ എല്ലാവരും ദിവസങ്ങള്‍ക്ക് ശേഷം വിശദമായ കുളിയൊക്കെ നടത്തി. കിട്ടിയ ഭക്ഷണവും കയ്യില്‍ ബാക്കി ഉണ്ടായിരുന്ന Cashew, Dairy Milk ഒക്കെ കഴിച്ച് വിശ്രമത്തിലെയ്ക്ക്.
Sunday, 15 November 2020
Day-8 Aug 16th 2017
ഇന്ന് ഞങ്ങള്‍ Ladakh നോട് ഈ അവസരത്തില്‍ വിടപറയുന്ന ദിവസ്സമാണ്. Leh മുതല്‍ Srinagar വരെയുള്ള 420 Km ദൂരം NH-1 എന്ന ഒന്നാം നമ്പര്‍ ദേശീയ പാതയിലൂടെ ഓടി എത്തുക എന്നതാണ് ഇനി ലക്ഷ്യം. Karakoram മലനിരകളിലൂടെയും അതിന്റെ താഴ്വാരങ്ങളിലൂടെയും ഒക്കെ കടന്നു പോകുന്ന ഇന്ത്യയുടെ പ്രഥമ ദേശിയപാതയെ KARKORAM HIGHWAY എന്നാണ് പൊതുവേ അറിയപ്പെടുന്നത്. Ledakh പ്രവിശ്യ കഴിഞ്ഞാല്‍ ഏതാണ്ട് എല്ലായിപ്പോഴും പാക് അധീന കാശ്മീര്‍ അഥവാ POK യ്ക്ക് തൊട്ടടുത്തുകൂടി കടന്നു പോകുന്ന NH-1 തൊട്ടു മുമ്പ് നടന്ന India-Pak യുദ്ധത്തിന്റെ മുഖ്യ ഇടങ്ങളായ Kargil, Drass മേഖലയിലൂടെ ഒക്കെയാണ് കടന്ന് പോകുന്നത്. മിക്കപ്പോഴും വെടിനിര്‍ത്തല്‍ കരാര്‍ ലംഖനങ്ങള്‍ നടത്തുന്ന PAK സൈനികരുടെ കാര്യമോര്‍ത്ത് ഞങ്ങളുടെ സുരക്ഷയെ കരുതിയോ എന്തോ ഈ Trip Plan ചെയ്തപ്പോഴോ യാത്ര തുടങ്ങികഴിഞ്ഞു പോലുമോ ഈ വഴി തിരികെ പോകേണ്ടി വരും എന്ന പദ്ധതി ഞങ്ങളില്‍ ഇല്ലായിരുന്നു എന്ന് നിസ്സംശയം പറയാം.
Srinagar വരെ 10 മണിക്കൂര്‍ യാത്രാ സമയം ഒക്കെയാണ് Google Map പറയുന്നേ, ഇത്ര ദിവസത്തെ കശ്മീര്‍ യാത്രാ പരിചയം കൊണ്ട് നമുക്കറിയാല്ലോ, പത്തെന്നൊക്കെ പറഞ്ഞാല്‍ ഒരു 15 Hour ഒക്കെ വേണ്ടി വരും എന്ന്. 07:00am ആയപ്പോള്‍ Hotel ലെ Complimentary Breakfast ഒക്കെ വേണ്ടെന്ന് വെച്ച് യാത്ര ആരംഭിച്ചു. Hotel നിന്നുള്ള Breakfast നായി നിന്നാല്‍ ഇനി Srinagar ല്‍ എത്താന്‍ രാത്രി ഏറെ വൈകിയാലോ എന്ന ആശങ്കയില്‍ ഞങ്ങള്‍ അല്‍പ്പം നേരത്തെ യാത്ര തുടങ്ങുകയായിരുന്നു. പക്ഷെ Leh നഗരം പിന്നിട്ടു Pathar Sahib Guru Dwara എത്തിയപ്പോഴേയ്ക്കും ഞങ്ങളില്‍ ആരോ അവിടുത്തെ പഞ്ചാബി ഭക്ഷണത്തിന്റെ രുചി ഓര്മിപ്പിയ്ക്കുകയും അവിടെ എപ്പോഴും ലഭിയ്ക്കുന്ന ഭക്ഷണം കഴിക്കാം എന്ന് കരുതി വീണ്ടും അവിടെ നിര്‍ത്തുക ആയിരുന്നു. ഇനി ഈ വഴിയില്‍ എപ്പോ എവിടെ എന്തെങ്കിലും ഭക്ഷണം ലഭിക്കും എന്ന് ഒരു അറിവും ഇല്ലല്ല്ലോ. പ്രാര്‍ത്ഥന ഒക്കെ കഴിഞ്ഞ് സ്വാദിഷ്ട്ടമായ ഭക്ഷണം ചായ ലെസ്സി ഒക്കെ കഴിച്ച് വീണ്ടും യാത്ര. വല്ലപ്പോഴും കാണുന്ന Military Convoy കള്‍ ഒഴിച്ചാല്‍ NH-1 ഏറെ കുറെ വിജനമാണെന്ന് തന്നെ പറയാം. പക്ഷെ നേരെയുള്ള കുറച്ച് ദൂരം ഒഴികെ വേഗത്തില്‍ പോകാന്‍ ഒന്നും പറ്റില്ല അപകടം പതിയിരിയ്ക്കുന്ന കുത്തനെയുള്ള കയറ്റങ്ങളും, മറുവശം കാണാനാവാത്ത വളവുകളും നിറഞ്ഞതാണ് ഈ ദേശീയ പാത.
Way to Lamyuru
ആദ്യം ഞങ്ങള്‍ കടന്നു പോകുന്നത് Lamyuru എന്ന ഒരു പ്രദേശമാണ്, ഒട്ടും ഉറപ്പില്ലാത്ത മണലും പാറകളും നിറഞ്ഞ മലകളുമുള്ള ഈ പ്രദേശത്തെ Moon Land എന്നാണ് അറിയപ്പെടുന്നത്. ഇവിടുത്തെ ഭൂതലത്തിന് ചന്ദ്രോപരിതലവുമായി കാഴ്ചയിലുള്ള സാമ്യം കൊണ്ടാണ് അങ്ങനെ അറിയപ്പെടുന്നതത്രേ. അവിടെ Leh ലെ തന്നെ അതി പ്രശസ്തമായ ഒരു ബുദ്ധ വിഹാരം ഉണ്ട്. നാനൂറോളം ഓളം ബുദ്ധ സന്ന്യാസികളെ ഉള്‍ക്കൊള്ളുന്ന അത് 11ആം നൂറ്റാണ്ടില്‍ ബുദ്ധമതത്തിന്റെ അന്നത്തെ പരമോന്നത ആചാര്യനായ Mahasiddacarya Naropa Lama സ്ഥാപിച്ചതാണ് എന്ന് അറിയാന്‍ കഴിഞ്ഞു. ലഡാക്കിലെ തന്നെ ഏറ്റവും വലുതും പഴക്കമേറിയതുമായ ബുദ്ധവിഹാരമാണിത്. Lamyuru കുന്നിന് മുകളില്‍ വ്യാപിച്ചുകിടക്കുന്ന അഞ്ചോളം വലിയ കെട്ടിടങ്ങളാണ് അവിടെ ഉള്ളത്. വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കാറുള്ള Yuru Kabgyat മുഖം മൂടികളുടെ ഉത്സവം ആണ് അവിടുത്തെ ഏറ്റവും പ്രത്യേകത നിറഞ്ഞ ആചാരം. എന്തായാലും ഇന്നത്തെ ഈ യാത്രയില്‍ ആ ചരിത്ര ശേഷിപ്പ് സന്ദര്‍ശിക്കാനുള്ള അവസരം ഞങ്ങള്‍ക്ക് ലഭിക്കില്ല. കാരണം രാവിലെ Hotel ല്‍ നിന്ന് തന്നെ Indigo Airline ന്റെ Call Centre പ്രതിനിധിയുമായി Phone ല്‍ സംസാരിച്ചതില്‍ രണ്ടു ദിവസത്തിനകം തന്നെ ഞങ്ങളുടെ Return Ticket എന്തായാലും Confirm ആക്കാം എന്ന് ഉറപ്പ് തന്നിട്ടുള്ളതാണ്. അതുകൊണ്ട് തന്നെ നാളെ എങ്കിലും എങ്ങനെയും New Delhi എത്തണം എന്ന ഉദ്ദേശത്തില്‍ ആണ് യാത്ര.
Lamayuru
Lamayuru പിന്നിടുന്നതോടെ Ladakh പ്രവിശ്യ കഴിഞ്ഞ് Kargil ഭാഗത്തേയ്ക്ക് എത്തുകയാണ് നമ്മള്. ഏതാണ്ട് 100 കി.മി. പിന്നിട്ട് കഴിഞ്ഞു. സമയം ഏതാണ്ട് 11 മണി ആവുന്നു. Lamayuru കഴിഞ്ഞ് വരുന്ന Hensikot എന്ന ഇടം മുതല്‍ NH-1 കുറേ ദൂരം വളവുകള്‍ ഇല്ലാത്ത നിരപ്പായ Road ഉള്ള ഭാഗം സാമാന്യം നല്ല വേഗത്തില്‍ തന്നെ പിന്നിട്ടു. പക്ഷെ പിന്നീട് Sarak മുതല്‍ Mulbekh വരെയുള്ള ഭാഗത്ത് രണ്ട് ചുരങ്ങള്‍ ആണ് ഇനി താണ്ടാന്‍ ഉള്ളത്. ആദ്യത്തെത് Namika La Pass അടുത്ത ചുരം Fotu La Pass. ഈ റൂട്ടിലെ ഏറ്റവും ഉയരം കൂടിയ Pass ആണ് Fotu La Pass, സമുദ്രനിരപ്പില്‍ നിന്ന് 13478 Feet ഉയരത്തിലാണ് അത് കടന്ന് പോകുന്നത്. സംഗതി ദേശീയ പാത ഒക്കെ ആണെങ്കിലും കഷ്ട്ടിച്ചു ഒരു വലിയ വാഹനത്തിന് കടന്നു
പോകാനുള്ള വീതിയെ ഉള്ളു പല ഇടങ്ങളിലും. മാത്രമല്ല മല വെട്ടിയുണ്ടാക്കിയ മറു
ഭാഗം കാണാനാവാത്തതുമായ വളവുകള്‍ പലപ്പോഴും അപകടങ്ങളില്‍ നിന്നു
ദൈവാധീനത്തില്‍ രെക്ഷപെടുന്ന തരത്തിലായിരുന്നു. കുത്തനെയുള്ള കയറ്റങ്ങളും മറുവശം കാഴ്ച്ച മറയ്ക്കുന്ന ഇടുങ്ങിയ വളവുകളും ഒക്കെ പിന്നിട്ട് ഏതാണ്ട് മണിയോട് കൂടി ഞങ്ങള്‍ Mulbekh എന്ന സ്ഥലത്ത് എത്തിച്ചേര്‍ന്നു
Blind Curves
Entry to Kargil Sector
Mulbekh ഒരു ചെറു ഗ്രാമമാണ്, അവിടെ അങ്ങിങ്ങായി ചെറിയ ഒന്ന് രണ്ട് കടകള്‍
ഒക്കെ ഉണ്ട് കൂടാതെ 800 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ടിബറ്റന്‍ ബുദ്ധ മത
ആചാര്യനായ Lotsawa Rinchen Zangpo സ്ഥാപിച്ച Mulbekh Monastry എന്ന ഒരു
ബുദ്ധവിഹാരം ഉണ്ടവിടെ. Mulbekh Monastry രണ്ട് ഭാഗങ്ങള്‍ ആയാണ്
സ്ഥിതിചെയ്യുന്നത് അതിലൊന്ന് Drukpa യിലും അടുത്തത് Gelugpa ലുമാണ്
സ്ഥിതി ചെയ്യുന്നത്. Leh - Kargil NH Road ല്‍ Mulbekh എത്തുമ്പോഴേയ്ക്കും 650 Feet ഉയരത്തിലെ
കുത്തനെയുള്ള ഒരു പാറയോട് ചേര്‍ന്നാണ് Mulbekh Monastry യുടെ ഒരു ഭാഗം
നമുക്ക് കാണാന്‍ കഴിയുക. അവിടെ കല്ലില്‍ കൊത്തിയെടുത്ത ബുദ്ധ വിഗ്രഹവും Kharoshti ഭാഷയിലെ സൂക്തങ്ങളും കാണാന്‍ കഴിയും. ടിബറ്റന്‍ ആചാരങ്ങള്‍ക്ക് പകരം തനതായ Ladakhi ആചാരങ്ങളാണ് ഈ Monastry ല്‍ പിന്തുടരുന്നത്. Leh - Kargil NH Road ല്‍ കുറച്ച് കൂടി മുന്നിലേയ്ക്ക് പോകുമ്പോള്‍ 30 Feet ഉയരമുള്ള ചുണ്ണാമ്പ് കല്ലില്‍ കൊത്തിയെടുത്ത
Mythreya Budhha പ്രതിമയാണ് അവിടുത്തെ ഏറ്റവും വലിയ പ്രത്യേകതകളില്‍ ഒന്ന്.
2016ല്‍ Mulbekh Monastry പുതുക്കി പണിത് കാല പഴക്കം കൊണ്ടുള്ള കേടുപാടുകള്‍
ഒക്കെ പരിഹരിച്ച് വീണ്ടും തുറക്കുകയായിരുന്നു.
Monastry കണ്ട ശേഷം എല്ലാവര്ക്കും നല്ല വിശപ്പ് ആയി തുടങ്ങി. ഞങ്ങള്‍ വണ്ടി പാര്‍ക്ക് ചെയ്തതിനും പിന്നിലായി കണ്ട കടകളുള്ള ഭാഗത്തേയ്ക്ക് നടന്നു. അവിടെ കടകളുടെ ഒക്കെ ബോര്‍ഡ് ഉറുദു ഭാഷയിലാണ് എഴുതിയിരിയ്ക്കുന്നത്. എന്നാല്‍ തന്നെയും അതിനിടയിലെ ഒറ്റമുറിയില്‍ പ്രവര്‍ത്തിയ്ക്കുന്ന ഒരു Hotel കണ്ടെത്താന്‍ ബുദ്ധിമുട്ടൊന്നും ഉണ്ടായില്ല എന്ന് പറയാം. എല്ലാവര്ക്കും ഇരിയ്ക്കാന്‍ സ്ഥലം കഷ്ട്ടിച്ചേ ഉള്ളു. ഒരു ചെറിയ മേശയ്ക്കു ചുറ്റും കൂടി ഇരുന്നു. ഞങ്ങളെ എല്ലാരേയും അതിശയിപ്പിച്ച് കൊണ്ട് കഴിക്കാന്‍ ചോറാണ് അവിടെ ഉള്ളത്. പക്ഷെ കറികള്‍ ആയിട്ട് Mutton കറി മാത്രമേയുള്ളൂ, അതും പത്തു മിനിറ്റു വെയിറ്റ് ചെയ്താല്‍ ഉണ്ടാക്കി തരും - ആഹ അന്തസ്സ്. എന്തായാലും ഒരു പരീക്ഷണം എന്ന നിലയില്‍ ആദ്യം രണ്ടെണ്ണം ഓര്‍ഡര്‍ ചെയ്തു. എല്ലാരും കഥയൊക്കെ പറഞ്ഞിരിയ്ക്കുംബോഴെയ്ക്കും ചോറും Mutton കറിയും വന്നെത്തി. സംഭവം സൂപ്പര്‍, ഒരു കറി എന്നൊക്കെ പറഞ്ഞാല്‍ ഒരു ഒന്നൊന്നര കറിയാണ്. നല്ല ചൂടുള്ള എണ്ണയില്‍ മുങ്ങി കുളിച്ച് കിടക്കുന്ന വലിയ മൂന്നോളം Mutton പീസ്സുകള്‍ അതും സാധാരണ പോലെ അല്ല നന്നായി വെന്തു എടുത്തുകഴിക്കാന്‍ പാകത്തിനുള്ള കഷ്ണങ്ങള്‍. Vegitable എണ്ണയില്‍ തയാറാക്കിയ കറിയില്‍ അവിടുത്തെ പ്രത്യേകതരം മസാല കൂട്ടാണ് ഉപയോഗിച്ചിട്ടുള്ളത്. പക്ഷെ കറിയുടെ സത്ത് അഥവാ Grevy അതിങ്ങനെ തനതു കാശ്മീരി മുളകിന്റെ നിറത്തിലെ എണ്ണയാണ്. ആദ്യത്തെ പീസ്സ് വായില്‍ വെച്ചപ്പോ തന്നെ അതിന്റെ അസാമാന്ന്യ രുചി ഒപ്പം സഹിക്കാനാവാത്ത എരിവ് ഒക്കെ പിടികിട്ടി. പിന്നെ ആ Gravy ചോറില്‍ ഒഴിച്ച് ഒരു യുദ്ധം തന്നെ ആയിരുന്നു എന്ന് പറയാം. Mutton Curry പിന്നേം പിന്നേം ഓര്‍ഡര്‍ ചെയ്തു ചോറ് പിന്നേം വന്നു. അധികം വിഭവങ്ങള്‍ ഒന്നും ഇല്ലാതെ തന്നെ രുചികരമായ ഒരു ഉച്ച ഭക്ഷണം ദിവസങ്ങള്‍ക്കു ശേഷം ലഭിച്ചു. അന്നത്തെ ആ ഭക്ഷണത്തിന്റെ രുചി ഇന്ന് ഇത് എഴുതുമ്പോഴും നാവിന് തുമ്പില്‍ ഉണ്ട്. അങ്ങനെ ഒരു കിടിലന്‍ ഭക്ഷണം ഒക്കെ കഴിഞ്ഞ് വീണ്ടും യാത്ര തുടങ്ങി, ഇനിയും 50 കി.മി. ഓളം ഉണ്ട് Kargil വരെ. Mulbekh കഴിഞ്ഞ് Shargole എന്ന സ്ഥലം പിന്നിട്ടപ്പോഴെയ്ക്കും ഇടവിട്ടെങ്കിലും ആള്‍താമസമുള്ള സ്ഥലങ്ങളായി, അങ്ങിങ്ങായി കൃഷിഇടങ്ങളും വീടുകളും ഒക്കെ കണ്ടു തുടങ്ങി.
Indigo Air Line nte Return Flight ന്റെ കാര്യത്തില്‍
email ചെക്ക് ചെയ്യണം Ticket Confirm ആയെങ്കില്‍ Web Check In ചെയ്യണം.
Independence Day അനുബന്ധ ആഴ്ച ആയതിനാല്‍ തന്നെ ഈ ഒരാഴ്ച മുഴുവന്‍ Jammu
Kashmir ല്‍ Mobile Internet നു സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം
ഇത്തരത്തിലെ ബുദ്ധിമുട്ടുകള്‍ വരുത്തി വെച്ചിട്ടുണ്ട്. Google
Map നോക്കുമ്പോള്‍ Kargil നഗരത്തിലെ Traffic മുഴുവന്‍ ചുവന്ന വരകളോടെ
കാണപ്പെട്ടതിനാല്‍ Town ഒഴിവാക്കി Kargil By Pass Road ലൂടെ
നഗരത്തിന്റെ മറു ഭാഗത്ത് എത്തി Intrenet Cafe ല്‍ പോകാന്‍ ഞങ്ങള്‍
തീരുമാനിയ്ക്ക ആയിരുന്നു. Kargil By Pass Road കടന്നു പോകുന്നത് നഗര പരിധി
വിട്ട് POK എന്ന പാക് അധീന Kashmir ന്റെ ഏറ്റവും അടുത്തു കൂടെയാണ്. നഗര
തിരക്കുകള്‍ അധികമില്ലാതെ By Pass ന്റെ മറു വശത്തെത്തി ഞങ്ങള്‍ Kargil
Town ലേയ്ക്ക് പ്രവേശിച്ചു.
Starting Point Kargil By Pass
Kargil നഗരത്തിനുള്ളില്‍ ഒരു Internet Cafe കണ്ടെത്തി. ID കാര്‍ഡ് ഉം Mobile ഉം കൂടാതെ Browse ചെയ്യുന്ന ആളിന്റെ photo കൂടി എടുത്തിട്ടാണ് Internet ഉപയോഗിയ്ക്കാന്‍ അനുവദിയ്ക്കുക. അരുണും ഞാനും കൂടിയാണ് Cafe ല്‍ പോയത്, ഭാഗ്യം ഞങ്ങളുടെ Flight Reschedule ചെയ്ത് Ticket Confirm ആയിട്ടുണ്ട് പക്ഷേ പ്രതീക്ഷിച്ചതിനേക്കാള്‍ രണ്ട് ദിവസം കൂടി കഴിഞ്ഞാണ്. എന്തായാലും അപ്പോഴേ Web Check In ഒക്കെ ചെയ്തു വെച്ചു. പിന്നെ Keylong ല്‍ നിന്നും തിരികെ പോയ വിജീഷ് അണ്ണന് പകരം ബിജുന്റെ ടിക്കറ്റും ഞങ്ങളുടെ കൂടെ തിരുവനന്തപുരം വരെ ആക്കുകയും ചെയ്തു. ആകെ മൊത്തം സമാധാനമായി, ഇനി ധൃതി പിടച്ച് ഡല്‍ഹി വരെ ഓടി എത്തേണ്ട കാര്യമില്ല. ഞങ്ങളുടെ Trip Plan ല്‍ ഇല്ലാത്തതും എന്നാല്‍ വഴിക്കുള്ള പ്രധാന സ്ഥലങ്ങളായ Sree Nagar, Pahalgam, Sonamarg ഒക്കെ ഇറങ്ങി കണ്ടു പോകാം എന്ന തീരുമാനത്തില്‍ എത്തുകയായിരുന്നു. ഇനി ആദ്യം തന്നെ Kargil War Memmorial കാണണം എന്ന അഭിപ്രായവും ആഗ്രഹവും എല്ലാവരും ഒരുപോലെ അങ്ങീകരിച്ചതിനാല് എത്രയും വേഗം അത് സ്ഥിതി ചെയ്യുന്ന Drass ലേയ്ക്ക് യാത്ര തിരിച്ചു.
By Pass Junction പാസ്സ്ചെയ്യുന്നതോടെ ഇവിടെ നിന്നും പാകിസ്ഥാന് ലേയ്ക്ക് ഒഴുകുന്ന Shingo നദി NH Road ന് വലത് വശത്തുകൂടെ കുറേ ദൂരം നമ്മോടൊപ്പം ഒഴുകുന്നുണ്ട്. By Pass Bridge പിന്നിട്ട് അടുത്തു കണ്ട Dhaba യില്‍ ചായ കുടിക്കാനായി നിറുത്തി. എണ്ണയില്‍ വറുത്തതും അല്ലാത്തതുമായ പലതരം കാശ്മീരി പലഹാരങ്ങള്‍ അടുക്കി വെച്ചിരിയ്ക്കുന്നു. കൂടുതലും സമോസ, പലതരത്തിലുള്ള ബജ്ജികള്‍ ഒക്കെ ആയിരുന്നു. ചായ കുടിയ്ക്കുന്നതിനിടയില്‍ അവിടെനിന്നും അറിഞ്ഞത് Kargil War Memmorial ന്റെ പ്രവേശനം വൈകിട്ട് 6 മണിവരെ മാത്രമേ ഉള്ളു എന്നും അത് കഴിഞ്ഞാല്‍ നടക്കുന്ന Flag Ceremony ക്ക് ശേഷം സന്ദര്‍ശകരെ പ്രവേശിപ്പിയ്ക്കില്ല എന്നതാണ്. അതുകൊണ്ട് തന്നെ വേഗം അവിടെ നിന്നും ഞങ്ങള്‍ Drass ലേയ്ക്ക് തിരിച്ചു. Kargil മുതല്‍War Memorial വരെ 54 കി.മി ആണ് ഉള്ളത് പക്ഷെ Google Map പറയുന്നത് ഒന്നര മണിയ്ക്കൂര്‍ എന്നാണ്, ഇപ്പൊ തന്നെ സമയം 03.45 ആയിട്ടുണ്ട്. ഇനിയും താമസിച്ചാല്‍ Leh Palace എന്ന അതിമനോഹര സംഭവം മിസ്സ് ചെയ്ത പോലെ ഇതും കൈവിട്ടു പോകും. അത്ര നല്ല Road ഒന്നുമല്ല എങ്കിലും കഴിയുന്ന പരമാവധി വേഗത്തില്‍ തന്നെ വണ്ടി ഓടിച്ച് ഞങ്ങള്‍ Kargil War Memorial എത്തുകയായിരുന്നു.
Way side Dhaba at Kargil
Way side Dhaba at Kargil
Way side Dhaba at Kargil
കൃത്യ സമയത്തിനു മുന്നേ എത്താന്‍ കഴിഞ്ഞതിനാല്‍ കിട്ടിയ ഇടത്തില്‍ വണ്ടി പാര്‍ക്ക് ചെയ്ത് വളരെ വേഗം Ticket Counter ലേയ്ക്ക് എത്തുകയായിരുന്നു ഞങ്ങള്‍. 1998 - 1999ല്‍ നടന്ന ഇന്ത്യാ പാക് യുദ്ധ വിജയത്തിന്റെയും യുദ്ധത്തില്‍ കൊല്ലപ്പെട്ട വീര യോദ്ധക്കളുടെയും സ്മരണയ്ക്കായി സ്ഥാപിയ്ക്കപ്പെട്ടതാണ് Kargil War Memorial. Sreenagar - Kargil NH-1 നു തൊട്ടു ചേര്‍ന്നുള്ള മലനിരകളിലെ Indian Military Post കളായ Tololing Heights, Tiger Hill & Point 4875 (Batra Top) എന്നിവ മുന്‍ നിശ്ചയിക്കപ്പെട്ട LOC കടന്ന് Pak സേന പിടിച്ചെടുത്ത് നിലയുറപ്പിച്ചതാണല്ലോ Kargil യുദ്ധത്തിന് കാരണമായി തീര്‍ന്നത്. Tololing Heights, Tiger Hill & Point 4875 (Batra Top) എന്നീ മലനിരകള്‍ തിരികെ പിടിച്ചെടുത്ത് Tololing മലനിരകളുടെ താഴ്വരയിലാണ് Kargil War Memorial സ്ഥാപിച്ചിരിയ്ക്കുന്നത്. ഇന്ത്യന്‍ ARMY നിര്‍മിച്ച ഈ Memorial നവംബര്‍ 2014നു ആണ് പൊതുജനങ്ങള്‍ക്കായി തുറന്നു നല്‍കിയത്. ഹിന്ദി കവി "Pushp Kii Abhilasha (Wish of a Flower) എന്ന കവിതയിലെ വരികളാണ് സന്ദര്‍ശകരെ സ്വീകരിയ്ക്കുന്നതിനായി കവാടത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്.
Kargil War Memorial
Out Side of Kargil War Memorial
Kargil War Memorial ന് പ്രധാനമായും നാല് ഭാഗങ്ങളാണ് ഉള്ളതെന്ന് പറയാം. നമ്മള് പ്രവേശന കവാടം കടെന്നെത്തുമ്പോള് തന്നെ കാണുന്ന "Amar Jawan" എന്ന ഫലകസ്തൂപം, നമ്മുടെ രാജ്യത്തെ സംബന്ധിച്ച് ഇത്ര തന്ത്ര പ്രധാനമായ ഇടങ്ങള്‍ തിരികെ പിടിയ്ക്കുന്നതിനിടെ ജീവന് നഷ്ട്ടപ്പെട്ട സൈനകരുടെയും പ്രദേശവാസികളുടെയും പേര് ആലേഖനം ചെയ്ത ഒരു വലിയ ഫലകം. 30 Meter പൊക്കമുള്ള കൊടിമരത്തിലെ ദേശീയ പതാകയ്ക്കു താഴെയാണ് അത് സ്ഥാപിച്ചിരിയ്ക്കുന്നത്. അടുത്ത് തന്നെ ഇടതു ഭാഗത്തായി യുദ്ധത്തില്‍ വീരചരമം പ്രാപിച്ച അഞ്ഞൂറോളം വരുന്ന ധീര യോദ്ധാക്കളുടെ കുടീരങ്ങള്‍. അവയില്‍ ഓരോന്നിലും വീര സൈനികരുടെ പേര് കൊത്തിവെച്ച ഫലകങ്ങളും ഉണ്ട്. അവിടെ നിന്നും അടുത്തതായി കാണാനായി പോയത് War Museum ആണ്. അവിടെയ്ക്ക് പോകുമ്പോള്‍ കര വ്യോമ സേനകള്‍ Kargil യുദ്ധത്തില്‍ ഉപയോഗിച്ച പ്രധാനപ്പെട്ട ആയുധങ്ങള്‍ യുദ്ധ വിമാനം എന്നിവ സന്ദര്‍ശകര്‍ക്ക് അടുത്തു നിന്നു തന്നെ കാണാനായി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
War Memorial ന്റെ ഏറ്റവും പ്രധാന ഭാഗമാണ് War Museum എന്ന് പറയാം. അവിടെ വിവിധ Army Emblems, War Document Archives, യുദ്ധത്തില്‍ പിടിച്ചെടുക്കപ്പെട്ട പാക് യുദ്ധ ഉപകരണങ്ങള്‍ വെടിക്കോപ്പുകള്‍ പിന്നെ Himalayan Mountain Range ന്റെ മുഴുവനായുള്ള ചെറു രൂപം എന്നിവയാണ് പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. അവിടെ തന്നെ Captain Manoj Pandey യുടെ പേരിലുള്ള Special War Gallery യില്‍ യുദ്ധ സന്ദര്‍ഭത്തിലെ ചില Photographs, പിടിചെടുക്കപ്പെട്ട പാക് പതാക (തലകീഴായി) എന്നിവ പ്രദര്ശിപ്പിചിരിയ്ക്കുന്നു. അവിടെയുള്ള മിനി തിയേറ്ററില്‍ Kargil യുദ്ധത്തെ കുറിച്ചുള്ള ഒരു പതിനഞ്ചു മിനിറ്റ് Documentary സന്ദര്‍ശകര്‍ക്കായി പ്രദര്‍ശിപ്പിയ്ക്കുന്നു. ആ Documentary കണ്ടിറങ്ങുന്ന ഓരോ ഇന്ത്യക്കാരനും അങ്ങേയറ്റം അഭിമാന ബോധത്തോടെ നമ്മുടെ രാജ്യത്തെ പ്രതിരോധ സംവിധാനങ്ങളെ കുറിച്ചും ബഹുമാനത്തോടെ നമ്മുടെ വീര സൈനകരെ കുറിച്ചും ഓര്‍ക്കുകയുള്ളൂ എന്നത് ഉറപ്പായ കാര്യമാണ്.
War Memorial ന്റെ അടുത്ത ഭാഗം സുവനീര്‍ ഷോപ്പ് ആണ് അവിടെ നിന്നും Kargil War Memorial സന്ദര്‍ശിച്ച ഓര്‍മയ്ക്കായി INDIAN ARMY യുടെ ചിഹ്നം ഒക്കെ പതിച്ച ചില Memento കളും Kargil War Memorial എന്നു ആലേഖനം ചെയ്ത Cap, T-Shirt ഒക്കെ വാങ്ങി ഞങ്ങള്‍ വേഗം അവിടെ നിന്നു പതാക താഴ്ത്തല്‍ ചടങ്ങ് കാണാന്‍ ആയി പ്രധാന കവാടത്തിന്റെ അടുത്തേയ്ക്ക് വന്നു. ചടങ്ങ് കഴിഞ്ഞ് ഈ ദിവസത്തെ അവസാന സന്ദര്‍ശകരായി ഞങ്ങള്‍ അവിടെ നിന്നും വീണ്ടും കാറിലേയ്ക്ക്. ഇനി ഇന്നത്തെ ലെക്ഷ്യം Stay ചെയ്യാന്‍ ഏറ്റവും സുരക്ഷിതമായ ഒരിടം കണ്ടെത്തുകയെന്നുള്ളതാണ്. War Memorial ന്റെ അടുത്ത് നിന്നും Drass ലേയ്ക്ക് 5 കി.മി. ദൂരമാണ് ഉള്ളത്. അവിടുത്തെ Military Check പോസ്റ്റ് 7 മണി കഴിഞ്ഞാല്‍ Sri Nagar ഭാഗത്തേയ്ക്ക് വാഹനങ്ങള്‍ കടത്തി വിടില്ലത്രേ. അതുകൊണ്ട് തന്നെ എത്രയും വേഗം Military Check Post ല്‍ Inner Line Permit പരിശോധന ഒക്കെ കഴിഞ്ഞ് അത് പാസ്സ്ചെയ്തു മറുവശത്താണ് ഒരു ചായ കുടിയ്ക്കാനായി പോലും ഞങ്ങള്‍ വണ്ടി നിര്‍ത്തിയത്.
Combat Air Craft used in Kargil War
Me and Rajeev Annan
സമുദ്രനിരപ്പില്‍ നിന്നും 10800 Feet ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന Drass ലെ തണുപ്പുകാലത്ത് താപനില മൈനസ് 17ഡിഗ്രിയ്ക്കും താഴെയാണത്രേ, നേരം ഇരുട്ടി തുടങ്ങുന്നതെയുള്ളു ഇപ്പോള്‍ തന്നെ ഇവിടുത്തെ തണുപ്പ് താങ്ങാന്‍ ആവുന്നില്ല. ഏതാണ്ട് 15000 ആള്ക്കാര് മാത്രമുള്ള ഒരു ചെറു ഗ്രാമം ആണ് Drass. പക്ഷെ
Drass ലോകത്തിലെ രണ്ടാമത്തെ ഏറ്റവും തണുപ്പേറിയതും മനുഷ്യ വാസമുള്ളതുമായ
ഗ്രാമം ആണ്. ചായ കുടിയ്ക്കുന്നതിനിടയില്‍ ഞങ്ങളുടെ ചര്‍ച്ച ഇന്നിനി മുന്നോട്ടുള്ള യാത്രയെകുറിച്ചായിരുന്നു. Drass ല്‍ ഈ രാത്രി തങ്ങുന്നതിനെ കുറിച്ച് ഞങ്ങള്‍ എല്ലാവരും ഒരു പോലെ വിയോജിയ്ക്കുകയാണ്. പ്രധാനമായും അതിശക്തമായ തണുപ്പ്, പിന്നെ Hotel കള്‍ അല്ല Drass ല്‍ Home Stay കളാണ് ഉള്ളത്, അതൊന്നും കൂടാതെ വലത് ഭാഗത്ത് കാണുന്ന Thololing പര്‍വ്വത നിരകളുടെ മുകളിലെ Indian Army Post കള്‍ക്ക് മറുവശം ആയുധങ്ങളോടെ പാകിസ്ഥാന് സൈന്യവും ഉണ്ടെന്നതും ഇടയ്ക്കിടെ അവര്‍ സകല നിയന്ത്രണങ്ങളും തെറ്റിച്ച് Indian ഭാഗത്തേയ്ക്ക് പലതരത്തിലുള്ള അക്രമണങ്ങളും നടത്താറുണ്ട് എന്ന വസ്തുതകളും പരിഗണിച്ചാണ് അത്തരമൊരു വിയോജിപ്പ്. Drass ലും ചുറ്റുപാടും തന്നെ ഒരു ദിവസം മുഴുവന്‍ കണ്ടാലുംതീരാത്ത അത്ര മനോഹര താഴ്വാരങ്ങളും കാഴ്ച്ചകളും ഒക്കെ ഉണ്ടെങ്കിലും ഈ യാത്രയില്‍ അവ ഒഴിവാക്കുക അല്ലാതെ നിവര്‍ത്തി ഇല്ല.
ചായ കുടിച്ച്കൊണ്ട് നില്ക്കുമ്പോള് അതാ പതിയെ നടന്നു വരുന്നു രണ്ട് Kargil Police കാര്‍ . അവര്‍ അടുത്ത് വന്ന് ID Card, Permit ഒക്കെ പരിശോദിച്ച് ഇന്നിനി മുന്നിലേയ്ക്കുള്ള യാത്ര അനുവദനീയമല്ല എന്നും ഇവിടെ Stay ചെയ്തു നാളെ രാവിലെയെ പോകാന്‍ കഴിയു എന്നും പറഞ്ഞു. ഈ മേഖലയിലെ ഏറ്റവും അപകടകരമായ Road ഉം ചുരവുമാണ് തൊട്ടുമുന്നില്‍ ഇനി കടന്നു പോകേണ്ട Zojila Pass എന്നാണ് അവര്‍ പറയുന്നത്. ഈ രാത്രി പ്രത്യേകിച്ചും മഞ്ഞു വീഴ്ചയും ഇരുട്ടും മഞ്ഞ് ഇടിഞ്ഞു വീണ് Road ബ്ലോക്ക് ആയിരിക്കുക ആണത്രേ. പക്ഷെ ഞങ്ങള്‍ Sri Nagar ല്‍ മുന്‍കൂട്ടി Hotel ബുക്ക് ചെയ്തു പോയി അതിനാല്‍ ഇവിടെ Stay ചെയ്യാന്‍ കഴിയില്ല എന്നൊക്കെ പറഞ്ഞ് അപേക്ഷിച്ചു, എങ്കിലും ഞങ്ങളെയും കൂടെയുള്ള ഒന്നുരണ്ട് Truck കള്‍ അടക്കമുള്ള ചില വാഹനങ്ങളെയും അടുത്ത അര മണിയ്ക്കൂര്‍ സമയത്തോളം അവര്‍ തടഞ്ഞു വെച്ചു. അവിടെയുള്ള മറ്റൊരു വാഹനത്തിനലെ ആള്ക്കാര് പറഞ്ഞറിഞ്ഞത് ഇവിടുത്തെ Home Stay കാരെ സഹായിക്കാനുള്ള Police കാരുടെ സ്ഥിരം ഏര്‍പ്പാടാണ് ഇതെന്നാണ്. എന്തായാലും അരമണിക്കൂര്‍ ഒക്കെ ആയപ്പോള്‍ ഉയര്‍ന്ന ഏതോ Police ഉദ്ദ്യോഗസ്ഥന്റെ വാഹനം എതിര് ദിശയില്‍ നിന്നും വരികയും അദ്ദേഹത്തിന്റെ നിര്‍ദേശ പ്രകാരം തടഞ്ഞു വെച്ച എല്ലാ വാഹങ്ങളും കടത്തി വിടുകയും ചെയ്തു. ശെരിയ്ക്കും എന്തോ Road Block ഉണ്ടായിരുന്നപോലെയാണ് ഞങ്ങള്‍ക്ക് തോന്നിയത്, കാരണം ഇപ്പോഴാണ് എതിര് ദിശയില്‍ നിന്നു ആകെ മൂന്നോ നാലോ വാഹനങ്ങള്‍ കടന്നു വരുന്നത് കണ്ടത്, അതും ഒരുമിച്ച്.
എന്തായാലും ഈ യാത്രയിലെ അടുത്ത ഒരു പരീക്ഷണം കൂടിയാണ് മുന്നില്‍ ഉള്ളത്. സമുദ്രനിരപ്പില്‍ നിന്നും 11575 Feet ഉയരത്തില്‍ Sri Nagar നെ Kargil മായി ബന്ധിപ്പിയ്ക്കുന്ന ചുരമാണ് Zojila Pass. എല്ലാ വര്‍ഷവും ശൈത്യ കാലത്ത് മൂന്ന് മാസ കാലത്തോളം അതിതീവ്ര മഞ്ഞ് വീഴ്ച്ചയുള്ളപ്പോള്‍ ഇവിടെ കൂടെയുള്ള ഗതാഗതം ഇടയ്ക്കിടെ തടസപ്പെടാറുണ്ട്. Drass മുതല്‍ ഏതാണ്ട് Zojila വരെ Drass നദി NH Road നു സമാന്തരമായി ഒഴുകുന്നുണ്ട്. കുറച്ച് ദൂരം പിന്നിട്ടപ്പോഴാണ് വിചാരിയ്ക്കുന്നത്ര എളുപ്പമല്ല Zojila Pass എന്ന Himalayan ചുരം എന്ന് മനസിലായി തുടങ്ങി. അത്യാവശ്യം നല്ല മഞ്ഞ് വീഴ്ച്ച ഉണ്ട് രാത്രിയിലും, Road ല്‍ വീണ മഞ്ഞ് Road എവിടെയാണ് വശങ്ങളില് അവസാനിയ്ക്കുന്നത് എന്ന് കൃത്യമായ കാഴ്ച്ച ലഭിക്കാതെ മറയ്ക്കുകയാണ്. Zojila Pass ന്റെ വശങ്ങളില് സാധാരണ മറ്റിടങ്ങളിലെ പോലെ ബാരിക്കേടുകള്‍ അല്ലെങ്കില്‍ Road ന്റെ അതിര്‍ത്തി കല്ലുകളോ ഒന്നും തന്നെ ഇല്ല. എതിര് ദിശയില്‍ നിന്നും വണ്ടികള്‍ ഇല്ലാത്തത് കൊണ്ട് വലത് വശം മലയും ഇടതു വശം കൊക്കയും ആയ ഭാഗത്തൊക്കെ Wrong സൈഡില്‍ കൂടെയാണ് വണ്ടി ഓടിയ്ക്കുന്നത്. ഇടയ്ക്ക് ചില ഇടങ്ങളില്‍ ഇരുവശത്തും മഞ്ഞ് മതിലുകള്‍ പോലെ ഉള്ള ഇടത്തൊക്കെ കഷ്ട്ടിച്ചു ഒരു വണ്ടിയ്ക്ക് കടന്നു പോകാന്‍ ഉള്ള വീതിയെ ഉള്ളു. Zojila Pass കടക്കാന്‍ കുറേ Nallah കള്‍ താണ്ടേണ്ടതുണ്ട്. അതില്‍ രണ്ടാമത്തെ എത്തിയപ്പോഴേയ്ക്കും നല്ല കുത്തൊഴുക്കുള്ള വെള്ളം, പൊട്ടി പൊളിഞ്ഞ Road ല്‍ ഒരു കുഴിയിലായി വണ്ടി നിന്നു പോയി. അവിടെ വരെ വണ്ടി ഓടിച്ച അരുണ്‍ രണ്ട് മൂന്ന് തവണ ശ്രെമിച്ചിട്ടും നടക്കാതെ വന്നപ്പോള്‍ ഞാന്‍ ഡ്രൈവിംഗ് സീറ്റിലേയ്ക്ക്. പണ്ട് ടിപ്പര്‍ ഓടിച്ച് Demo ചെയ്ത പരിചയം സഹായിച്ചു, ഒരു വിധത്തില്‍ വണ്ടി കയറി എന്ന് പറയുന്നതാകും നല്ലത്. Clutch കരിഞ്ഞ മണം ഒക്കെ വന്ന് എന്ന് വിഷ്ണു പറയുന്നുണ്ടായിരുന്നു.
Zojila Pass ശെരിക്കും ഞങ്ങളുടെ മുന്നിലുള്ള ഒരു അഗ്നി പരീക്ഷണം തന്നെ ആയിരുന്നു. കുറ്റാകുറ്റിരുട്ടും കനത്ത മഞ്ഞും ഇലകൊഴിഞ്ഞ ഭീമന് മരങ്ങളുടെ രാത്രി കാഴ്ചയും എല്ലാം കൂടി ഒരു നരക ലോകത്ത് ചെന്നെത്തിയ പ്രതീതിയായിരുന്നു ആ യാത്രയില്‍. Zojila Pass കടന്ന് താഴെയ്ക്കെത്തുന്ന Baltal ല്‍ എന്ന സ്ഥലത്ത് നിന്നും വളരെ അടുത്താണ് Amrnath ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. Zojila Pass നു ബദലായി നിര്‍മ്മിയ്ക്കുന്ന 15 കി.മി. വരുന്ന തുരംഗം Baltal നിന്നാണ് ആരംഭിയ്ക്കുന്നത്. തുരംഗം പണി നടന്നുകൊണ്ടിരിയ്ക്കയാണ്. ഇനി ഒരു പക്ഷെ ഭാവിയിലെ സഞ്ചാരികള്‍ക്ക് Zojila Pass ഒക്കെ ഒരു കേട്ട് കേഴ്വി മാത്രമായി മാറാന്‍ ഇനി അധിക കാലം വേണ്ട. അങ്ങനെ ഞങ്ങള്‍ Baltal ഉം പിന്നിട്ട് ഏതാണ്ട് 09:00 ഓടെ ഒക്കെ Sonamarg ല്‍ എത്തി. ഭയങ്കര തണുപ്പ് തന്നെയാണ് ഇവിടെയും. ആദ്യം കണ്ട ഇത്തിരി നല്ല ഒരു Hotel ല്‍ തന്നെ ഭക്ഷണം കഴിക്കാനായി കയറി. Thandoori Rotti Chicken Tikka ഒക്കെയാണ് വിഭവങ്ങള്‍. കഴിച്ചുകൊണ്ടിരിയ്ക്കെ ഞങ്ങള്‍ അടുത്തുള്ള Hotel കളെ കുറിച്ച് അവിടെ തന്നെ തിരക്കുകയും, ഈ Resturant നു മുകളില്‍ തന്നെ കുറേ Room കള്‍ ലഭ്യമാണെന്നും അതില്‍ Family Room ല്‍ 2 Extra Bed കൂടി ഇട്ട് ഒരു റൂം Arrange ചെയ്തു തരാം എന്ന് അവര്‍ പറഞ്ഞു. ഒരാള്‍ക്ക് 500 രൂപയെ അവര്‍ പറഞ്ഞ വലിയ റൂമില്‍ ഞങ്ങള്‍ 6 പേര്‍ക്കും കൂടി ആവുന്നുള്ളൂ എന്ന് കണ്ട് ചൂട് വെള്ളം ഉള്‍പ്പടെയുള്ള സൌകര്യങ്ങള്‍ ഉണ്ടെന്നു പറഞ്ഞതിനാല്‍ അവിടെ തന്നെ ഈ രാത്രി തങ്ങാന്‍ തീരുമാനിച്ചു. പിന്നെ ലഡാക്കിലും കശ്മീരിലും രണ്ട് തരം ജന വിഭാഗങ്ങള്‍ ആയതു കൊണ്ട് തന്നെ ഞങ്ങളുടെ കയ്യില്‍ Stock തീര്‍ന്നുകൊണ്ടിരുന്ന തണുപ്പ് മാറ്റാന്‍ ആവശ്യമുള്ള സാധനങ്ങള്‍ നേരിട്ട് ചോദിക്കാന്‍ മടി ആയത് കൊണ്ട്. Room Boy വഴി ആവശ്യം അറിയിച്ചു, എല്ലാം ഓക്കേ ആണ് സാധനം സംഖടിപ്പിയ്ക്കാം എന്ന ഉറപ്പ് തന്നപ്പോള്‍ തന്നെ Room Advance ഒക്കെ കൊടുത്തു പക്ഷെ സാധനത്തിനു കൊടുത്ത കാശും പോയ ആളെയും പിന്നെ കണ്ടേ ഇല്ല. ഞങ്ങള്‍ പിന്നെ ഉള്ളത് കൊണ്ട് ഓണം പോലെ എന്ന സ്ഥിരം ആചാരം പാലിച്ച് പുതപ്പിനടിയിലേയ്ക്ക് ചുരുണ്ട് കൂടി. അതൊരു പാഠമായിരുന്നു. ഓരോരോ ജന വിഭാഗങ്ങളും അവരുടെ നാട് സന്ദര്‍ശിക്കാന്‍ എത്തുന്നവരെ എത്തരത്തില്‍ കരുതുന്നു എന്ന് മനസിലാക്കി തന്ന പാഠം. ഇനി നാളെ ഇന്ത്യയുടെ പൂന്തോട്ടമെന്നു തന്നെ വിശേഷിപ്പിയ്ക്കാവുന്ന ശ്രീ നഗറിലേയ്ക്ക്.
Subscribe to:
Posts (Atom)
Day-9 Aug 17th 2017
കഴിഞ്ഞ ദിവസത്തെ നീണ്ട യാത്രയും Zojila Pass എന്ന ഭീകര രാത്രിയും Sonamarg ലെ കിടിലന്‍ തണുപ്പും എല്ലാം കൂടി ആയപ്പോ ഞങ്ങളുടെ ഉറക്കം 8 മണിവരെ ഒക്...
-
ഒന്നാം ദിവസത്തെ നീണ്ട യാത്രയും ഡ്രൈവും ഒക്കെ കൂടെ നല്ല ഉറക്കമായിരുന്നു, പക്ഷെ 07:00am ന് മുന്നേ തന്നെ കൂട്ടത്തില്‍ ആരുടെയോ മൊബൈല്‍ ശബ്ദിച...
-
കഴിഞ്ഞ ദിവസത്തെ നീണ്ട യാത്രയും Zojila Pass എന്ന ഭീകര രാത്രിയും Sonamarg ലെ കിടിലന്‍ തണുപ്പും എല്ലാം കൂടി ആയപ്പോ ഞങ്ങളുടെ ഉറക്കം 8 മണിവരെ ഒക്...
-
ഇന്ന് ഞങ്ങള്‍ Ladakh നോട് ഈ അവസരത്തില്‍ വിടപറയുന്ന ദിവസ്സമാണ്. Leh മുതല്‍ Srinagar വരെയുള്ള 420 Km ദൂരം NH-1 എന്ന ഒന്നാം നമ്പര്‍ ദേശീയ പാ...





















































