Tuesday, 18 August 2020

Day-5 Aug 13th 2017

Ladakh ലെ ആദ്യ പ്രഭാതം വളരെ നല്ലതായിരുന്നു, തലേന്നത്തെ ക്ഷീണം ഒക്കെ അപ്പാടെ മാറി ഒരു 08:00am ഒക്കെ ആയപ്പോഴാണ് എല്ലാരും എഴുനേറ്റത്. ഇവിടെ നല്ല തണുപ്പ് ഉണ്ട് 8 ഡിഗ്രി ഒക്കെ ആണ് Weather Report കളില്‍ കാണിയ്ക്കുന്നത്. പക്ഷെ കടന്നു വന്ന ഇടങ്ങളിലെ പോലെ അത്ര ഭയങ്കരമായി Feel ചെയ്യുന്നില്ല. ഒന്ന് - കാറ്റ് അല്‍പ്പം പോലും ഇല്ല, രണ്ട് - വെയില്‍ നന്നായി കിട്ടുന്നുണ്ട്‌, മൂന്ന് - അന്തരീക്ഷത്തില്‍ ആര്‍ദ്രത അഥവാ Humidity വളരെ കുറവായി തോന്നുന്നു. അവസാനത്തെ കാരണം കൊണ്ട് തന്നെ മേലാസകലം വേദന ഉണ്ട്. നമുക്ക് ഒട്ടും പരിചിതമല്ലാത്ത ഈ തണുത്തതും എന്നാല്‍ വരണ്ടതുമായ കാലാവസ്ഥ, ചുണ്ട് വരെ വരണ്ട് പൊട്ടി നീറുന്നു. കൂട്ടത്തില്‍ ഞങ്ങടെ രാജീവ്‌ അണ്ണന്‍ ചങ്ക് വലിയൊരു Amway ബിസിനസ്‌കാരനാണ്, ഇത്തരം ഒരു അവസരത്തില്‍ ഞങ്ങളുടെ പ്രതീക്ഷ മുഴുവന്‍ രാജീവ്‌ അണ്ണന്റെ Personnel Grooming Kit ല്‍ ആണ്. ഇത് പോലെ ഉള്ള എല്ലാ യാത്രകളിലും ഇത്തരം ആവശ്യങ്ങള്‍ക്കായി ഞങ്ങള്‍ ഒരു Utility Bag കരുതാറുണ്ട്‌. അതില്‍ അത്യാവശ്യം വേണ്ട Utility Tablets, Anti Biotics, Cough Syrup, Moisturizers , Betadin, Cotton and Band Aid ഒക്കെ കരുതാറുണ്ട്‌. പക്ഷെ ഇത്തവണ ഞങ്ങളെ രക്ഷിച്ചത് രാജീവ്‌ അണ്ണന്റെ Amway Cream കള്‍ തന്നെ. എല്ലാം നല്ല വിലയുള്ളവയാണ് പക്ഷെ അതിന്റെ ഉപയോഗത്തിന് മറ്റൊന്നും പകരം വെയ്ക്കാന്‍ ആവാത്ത അത്ര മികച്ചതാണെന്ന് തോന്നി. പരസ്യം ഒന്നും ആയി കരുതണ്ടാ ട്ടോ, അനുഭവം ഗുരു അത്രേ ഉള്ളു.
 

 View from Hotel Balcony - Leh
 

  View from Hotel Balcony - Leh


10:00am ഓടെ ഞങ്ങള്‍ വണ്ടിയില്‍ കയറി. ഇന്നത്തെ ലഷ്യം Leh യും ചുറ്റുപാടും ഉള്ള സ്ഥലങ്ങള്‍ ഒക്കെ കണ്ടു തീര്‍ക്കുക എന്നതാണ്. Ladakh പ്രവിശ്യയില്‍ നിയമ പ്രകാരം ഒരു ഇന്ത്യന്‍ പൌരന് താമസിക്കാനും ചുറ്റാനും ഒക്കെ VISA പോലെ തന്നെ INNER LINE PERMIT എന്ന ഒരു Paper ആവശ്യമാണ്‌. അതിനായി ഇവിടെ Leh ലെ District Magistrate ഓഫീസില്‍ ആണ് അപേക്ഷിക്കേണ്ടത്. INNER LINE PERMIT ലഭിച്ചാല്‍ മാത്രമേ ഇവിടെ ഇനി മറ്റു സ്ഥലങ്ങളിലെയ്ക്കുള്ള യാത്രക്ക് Military Check Post കളില്‍ അനുവാദം ലഭിയ്ക്കുക ഉള്ളു. അത് ലഭിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍, ഒരു പക്ഷെ ഉണ്ടായേക്കാവുന്ന കാലതാമസം ഇവ പരിഗണിച്ചാണ് ഇന്നത്തെ കറക്കം ഇവിടെ ചുറ്റുപാടും എന്ന് തീരുമാനിച്ചത് തന്നെ. District Magistrate ഓഫീസ് ഞങ്ങളുടെ Hotel ന് ഏതാണ്ട് ഒരു കിലോമീറ്റര്‍ അടുത്തു തന്നെ ആയിരുന്നു. ആദ്യം ഞങ്ങള്‍ അവിടേയ്ക്കാണ് പോയത്. INNER LINE PERMIT അപേക്ഷയോടൊപ്പം ഓരോരുത്തരുടെയും Adhaar നമ്പര്‍ Bio Metric പരിശോധന എന്നിവ ചെയ്തിരുന്നു. INNER LINE PERMIT ലഭിച്ചതന്നതിനൊപ്പം Leh നഗരത്തിന്റെയും Ladakh പ്രവിശ്യയുടെയും Tourist Attractions രേഖപ്പെടുത്തിയ Map കൂടി തരുന്നുണ്ട് അവിടുന്ന്. നാളെ കഴിഞ്ഞാല്‍ Independence Day ആയിരുന്നതിന്നാല്‍ Leh നഗരത്തിലും പരസരങ്ങളിലും അധിക സുരക്ഷ ഉണ്ടായിരുന്നു. സുരക്ഷാകാരണങ്ങളാല്‍ ഓഫീസ് Photo എടുക്കാന്‍ പാടില്ല, പക്ഷെ അതിന്റെ പരിസരത്തുള്ള Road ന് അത് ബാധകം അല്ലെല്ലോ.


Leh Town


Leh Town Entrance


ഇനി ഞങ്ങള്‍ പോകുന്നത് HALL OF FAME എന്ന Army Museum കാണാനായാണ്. HALL OF FAME സ്ഥിതി ചെയ്യുന്നത് Leh - Sri Nagar National Highway റോഡില്‍ ആണ്. India - Pak യുദ്ധത്തില്‍ നമുക്കുവേണ്ടി ജീവന്‍ വെടിഞ്ഞ ഒരുപാട് ഇന്ത്യന്‍ സൈനികരുടെ ഓര്‍മ്മയ്ക്കായുള്ള സമാരകമാണത്. നമ്മള്‍ക്ക് 25 രൂപയും വിദേശികള്‍ക്ക് 50 രൂപയും ആണ് Entry ഫീ. രാവിലെ 09:00am മുതല്‍ 01:00pm വരെയും  02:00pm മുതല്‍ 07:00pm വരെയുമാണ് പ്രവര്‍ത്തനം. Hall of Fame ന് പ്രധാനമായും 2 നിലകളാണ് ഉള്ളത്. മുകള്‍ നിലയില്‍ Operation Vijay എന്ന Hall ആണ്. അവിടെ India-Pak War ന്റെ വിവരങ്ങളും, യുദ്ധത്തിനു ഉപയോഗിച്ച വിവിധ ആയുധങ്ങളെ പറ്റിയുള്ള വിവരങ്ങളുമാണ് ഉള്ളത്. യുദ്ധത്തില്‍ ഉപയോഗിച്ച ആയുധങ്ങളെ കൂടാതെ പിടിച്ചെടുത്ത Geographical ഭാഗങ്ങളെ പറ്റിയുള്ള ഭൂപട വിവരണങ്ങളും ഉണ്ടവിടെ. അതെ Floor ല്‍  തന്നെ യുദ്ധത്തില്‍ കൊല്ലപ്പെട്ട Pak സൈനകരുടെ വിവരങ്ങളും, യുദ്ധത്തില്‍ പിടിച്ചെടുക്കപ്പെട്ട Pak സൈനികരുടെ ആയുധങ്ങളും, യുദ്ധത്തടവുകാരായി പിടിച്ചതോ കൊല്ലപ്പെട്ടതോ ആയ Pak സൈനകരുടെ  Personnel Diary ഉള്‍പ്പടെ ഉള്ള വസ്തുക്കള്‍ ഒക്കെ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ശത്രു സൈനികന്റെ പോലും വീരമരണം ഇത്രയേറെ ബഹുമാനത്തോടെ സൂക്ഷിച്ചിര്യ്ക്കുന്നത് കാണുമ്പോള്‍ നമ്മടെ രാജ്യത്തെ പറ്റിയുള്ള അഭിമാന ബോധം കുറേ ഏറെ ആവുന്നുണ്ട്‌ ഇതൊക്കെ നേരിട്ട് കാണുമ്പോള്‍.


Groupie in front of Hall of Fame


 Invisible Buddha in the entrance Hall (Invisible only to Cameras)


 Ancient Warriors of Ladakh


 Me Arun and Vishnu in side Hall of Fame


 From the Left - Vishnu, Rajeev, Vishakh, Arun and Me


 Pak War Memories 


 Valuables of Pak Soldiers


Pared ground - Hall of Fame


ഒന്നാം നിലയുടെ രണ്ടാം ഭാഗം ലോകത്തിലെ ഏറ്റവും ഉയര്‍ന്ന യുദ്ധ ഭൂമിയായ Siachin Glacier ലെ സൈനകരെയും അവര്‍ ഉപയോഗിയ്ക്കുന്ന മൈനസ് 45 ഡിഗ്രി തണുപ്പിനെ പോലും പ്രതിരോധിയ്ക്കുന്ന പ്രത്യേകതരം വസ്ത്രങ്ങള്‍, ആയുധങ്ങള്‍, വാഹനങ്ങള്‍, താല്‍കാലിക താമസ സൗകര്യങ്ങള്‍ രക്ഷാഉപകരണങ്ങള്‍ എന്നിവയൊക്കെയാണ് പ്രദര്‍ശിപ്പിച്ചിരിയ്ക്കുന്നത്‌. അതൊക്കെ കാണുമ്പോഴും വല്ലാത്ത ഒരു അഭിമാന ബോധം ആണ് ഉള്ളില്‍ ഉദിയ്ക്ക്ന്നത്.


 Groupie with  Siachin Soldier


 Special Dress for the Army Men in Siachin


 Temporary Tent for Siachin


 Ice Rider Bike


 Climbing Suits


 Central Area


 Memories and Comments


Army Truck Stallion in Front of HALL OF FAME
 

Hall Of Fame ന്റെ താഴത്തെ നില ഒരു Mini Theater ആണ്, അവിടെ ഇന്ത്യ പാക്‌ യുദ്ധവും രക്ത സാക്ഷികളെയും ഒക്കെ പറ്റിയുള്ള ഒരു പ്രദര്‍ശനമാണ് ഉള്ളത്. Operation Vijay എന്ന് പേരുള്ള അത് കണ്ടിറങ്ങി വരുന്ന ഓരോ ഭാരതീയനും കണ്ണ് നിറയാതെ അവിടുന്ന് തിരികെ ഇറങ്ങാന്‍ കഴിയില്ല. അവിടെ നിന്ന് ഇറങ്ങി വരുമ്പോള്‍ "Lest We Forget" എന്നെഴുതിയ ഒരു സ്തൂപം ഉണ്ട്. വളരെ ശരിയാണ് അല്ലേ നമുക്കായി ജീവന്‍ ബലികഴിച്ചവരുടെ തിളക്കം, മഹത്ത്വം നമ്മള്‍ മറന്ന് പോകുന്നു അല്ലേ. ശെരിയ്ക്കും ആ പദ പ്രയോഗം Rudyard Kipling ന്റെ Recessional കവിതയില്‍ നിന്നും കടമെടുത്തിട്ടുള്ളതാണ്. യുദ്ധത്തില്‍ വീരമ്രിത്ത്യു വരിച്ച ജവാന്‍മാരുടെ ചിത്രങ്ങളാണ് അതിന് താഴെയായി സൂക്ഷിച്ചിട്ടുള്ളത്. താഴത്തെ നിലയില്‍ പിന്നെയുള്ളത് ലഡാക്ക് ചരിത്രവും, സംസകാരവും, സാമൂഹിക പശ്ചാത്തലവും ഒക്കെ വിവരിയ്ക്കുന്ന ചരിത്ര രേഖകളും ചിത്രങ്ങളുമാണ്. തിരികെ ഇറങ്ങുമ്പോഴും നടുത്തളത്തിലെ Invisible Buddha ന്റെ ഫോട്ടോ എടുക്കാന്‍ ഞാന്‍ വീണ്ടും ശ്രെമിച്ചു എങ്കിലും ബുദ്ധന്‍ മാത്രം പതിഞ്ഞില്ല, പക്ഷെ അവിടെ എഴുതിയിരുന്ന വാചകം വായിച്ച ശേഷം ഞാന്‍ പിന്നീട് അതിനു ശ്രമിച്ചതും ഇല്ല.

"It is better to conquer yourself than to win a thousand battles. Then the victory is yours. It cannot be taken from you, not by angels or by demons, heaven or hell."

Lest we forget

അവിടുന്നിറങ്ങി ഞങ്ങള്‍ പോയത് Nimmu എന്ന Valley പ്രദേശത്തേയ്ക്കാണ്. Sindhu - Zanskar എന്നീ രണ്ടു നദികളുടെ സംഗമ സ്ഥാനമാണ്. River Rafting ആണ് പ്രത്യേകിച്ച് അവിടുത്തെ ആകര്‍ഷണമായി ഉള്ളത്, ലോകത്തെ തന്നെ ഏറ്റവും ഉയരം കൂടിയ River Rafting Facility ആണ് അവിടെ ഉള്ളത്. കുറെ വിദേശികള്‍ River Rafting നടത്തുന്നത് കാണാമായിരുന്നു. രണ്ടും നദികള്‍ തന്നെ എങ്കിലും രണ്ട് പ്രദേശത്ത്‌ നിന്നും ആരഭിച്ചു വ്യതയ്ത ഭൂവിഭാഗങ്ങളിലൂടെ ഒഴുകി വരുന്നതിനാലാവാം കൂടി ചേരുന്ന ഇടം വരെ രണ്ടു വ്യതസ്ത നിറങ്ങളിലാണ് അവ കാണപ്പെടുന്നത്. അവിടെ കല്‍പ്പടവുകള്‍ക്ക് അടുത്തായി  ഒരു കഫേ ഉണ്ട്, അവിടെനിന്നു കോഫിയും ചൂട് കട്ട്ലെറ്റും കഴിച്ച് വീണ്ടും അടുത്ത ഇടത്തേയ്ക്ക്.
 

Confluence of Indus and Zanskar River
 

Confluence of Indus and Zanskar River
 

Sangam Cafe, Nimu
 

നിമുവില്‍ നിന്നും ഞങ്ങള്‍ അതിശയിപ്പിയ്ക്കുന്ന ഒരു പ്രകൃതിപ്രതിഭാസം കാണാനാണ് പോയത്. Magnetic Hill-ഭൂഗുരുത്വ ആകര്‍ഷണത്തിനു വിപരീതമായി ഒരു കയറ്റത്തിലേയ്ക്ക് വാഹനങ്ങളും വസ്തുക്കളും ആകര്‍ഷിയ്ക്കപ്പെടുന്ന ഇടം. ഞങ്ങളും അത് പരീക്ഷിച്ചു നോക്കുക ഉണ്ടായി. ഉരുണ്ടു നീങ്ങുന്ന ഒരു വെള്ളം കുപ്പി വെച്ചിട്ട് പോലും അത് താഴേയ്ക്ക് ഉരുളുന്നതിന് പകരം മുകളിലേയ്ക്കാണ് ഉരുണ്ടത്. അത് കൂടാതെ Engine ഓഫ്‌ ചെയ്തു നിറുത്തിയിട്ട ഞങ്ങളുടെ വണ്ടി ഉപയോഗിച്ച് പരീക്ഷണം ആവര്‍ത്തിച്ചു. വണ്ടി മെല്ലെ മുകളിലേയ്ക്ക് തന്നെ ഉരുളുന്നു എന്നത് എല്ലാരെയും അത്ഭുതപ്പെടുത്തി. ഇത്തരത്തില്‍ സഞ്ചാരികള്‍ക്ക് സ്വയം പരീക്ഷണം നടത്തുന്നതിനായി അവിടെ റോഡില്‍ പെയിന്‍റ് ഉപയോഗിച്ച് വരകള്‍ വരച്ചിരിയ്ക്കുന്നു. എന്തുതന്നെ ആയാലും ഭൂഗുരുത്ത്വ ബാലത്തിനെതിരെ പ്രവര്‍ത്തിയ്ക്കുന്ന എന്തോ ഒരു ആകര്‍ഷണ ബലം നിലനില്‍ക്കുന്നുണ്ട് അവിടെ.
 

Magnetic Hill - Facts


  Magnetic Hills


 Magnetic Hills


 Magnetic Hills


അവിടെനിന്നും പരീക്ഷണ നിരീക്ഷണങ്ങള്‍ ഒക്കെ കഴിഞ്ഞു തിരികെ Leh നഗരത്തിലേയ്ക്ക്, തിരികെ വരും വഴി ആദ്യം Pathar Sahib Gurudwara സന്ദര്‍ശിയ്ക്കാന്‍ ആണ് കയറിയത്. സിഖ് മതാചാര്യനായ ഗുരു നാനാക്ക് ദേവ് ജി പതിനഞ്ചാം നൂറ്റാണ്ടില്‍ ലഡാഖിലൂടെ കടന്ന് പോയപ്പോള്‍  ഒരു മലയുടെ അടിവാരത്തുള്ള ഈ പ്രദേശത്തു പ്രാര്‍ത്ഥന നടത്തികൊണ്ടിരിയ്ക്കെ ഇത് കണ്ട ഒരു ചെകുത്താന്‍ അദ്ദേഹത്തിനു നേരെ വലിയ ഒരു കല്ല്‌ മുകളില്‍ നിന്നും ഉരുട്ടി വിട്ടത്രേ. എന്നാല്‍ പ്രാര്‍ത്ഥനയില്‍ മുഴുകിയിരുന്ന ഗുരുവിന്റെ അടുത്തെത്തിയ കല്ല്‌ മെഴുകുപോലെ അലിയുകയും ആദ്ദേഹത്തിന് പരിക്കുകള്‍ എല്‍പ്പിയ്ക്കാതെ പ്രാര്‍ത്ഥനാ നിരതനായി ഇരുന്ന ഗുരുവിന്റെ രൂപം അതേപടി മെഴുകു പാറയില്‍ പതിയുകയും ചെയ്തു എന്നാണ് ഐതീഹ്യം. ഈ ഗുരുദ്വാരയുടെ നടത്തിപ്പ് ചുമതല ഇപ്പോള്‍ Indian Army യ്ക്കാണ്. ശരീര ശുദ്ധി വരുത്തി അകത്തുകടക്കുന്ന എല്ലാവര്‍ക്കും പ്രാര്‍ഥന നടത്താം. പ്രസാദം സ്വീകരിച്ച ശേഷം. അവിടെ സിഖ് അതിഥി മര്യാദകള്‍ക്ക് അനുസരിച്ച് ഒരു നേരത്തെ ഭക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഞങ്ങളും പ്രാര്‍ത്ഥനയ്ക്ക് ശേഷം അവിടുന്ന് ഭക്ഷണം കഴിയ്ക്കാന്‍ തന്നെ തീരുമാനിച്ചു. യാത്രയുടെ ഒന്നാം ദിവസം പഞ്ചബിലൂടെ കടന്ന് വന്നപ്പോള്‍ ഉണ്ടായ പ്രത്യേക സംഭവങ്ങള്‍ കാരണം ഭക്ഷണം തന്നെ ഒഴിവാക്കേണ്ടി വന്ന ക്ഷീണം ഇങ്ങനെ അങ്ങ് തീരട്ടെ എന്ന് വെച്ചു.


 Gurudwara Sri Pathar Sahib


Sikh Moola Manthra


 Shape of Guru who was in prayer Imprinted at Rock


 Prayer Hall


 Dining Area - Waiting for Punjabi Food
 

പൂരി , സബ്ജി , പനീര്‍ മട്ടെര്‍ , ലസ്സി എന്നീ പഞ്ചാബി തനിമയാര്‍ന്ന ഭക്ഷണം, നമുക്ക് ആവശ്യത്തിന് വിളമ്പി തരും അവര്‍, പക്ഷെ ആതിധേയരോടുള്ള പഞ്ചാബി മര്യാദ എന്ന നിലയില്‍ വിളമ്പുന്ന ഭക്ഷണത്തില്‍ റൊട്ടി ഒക്കെ പോലെ ഉള്ളവ രണ്ട് കയ്യും നീട്ടി കൈക്കുമ്പിളില്‍ ആണ് വാങ്ങേണ്ടത്. അവസാനം ചായ കുടിയും കഴിഞ്ഞു വീണ്ടും വണ്ടിയിലേയ്ക്ക്. ഇപ്പോള്‍ തന്നെ സമയം 04:00pm  ഒക്കെ ആവുന്നു കണ്ടു തീര്‍ക്കാന്‍ ഇനിയും ഒരുപാട് ഉണ്ട് Leh നഗരത്തില്‍ തന്നെ.


 Way back to Leh Town


 Welcome Board


 Military Area Leh


അവിടെനിന്നും നേരെ പോയത്  Leh Airport നു അടുത്ത് തന്നെയുള്ള ഒരു മലമുകളിലെ ബുദ്ധ വിഹാരത്തിലെയ്ക്കാണ്. നിരവധി പടിക്കെട്ടുകള്‍ കയറി വേണം അതിന്‍റെ മുകളിലേയ്ക്ക് എത്താന്‍. Spituk Gomba എന്നാണ് അത് അറിയപ്പെടുന്നത്. Spituk എന്ന വാക്കിന്റെ അര്‍ത്ഥം തന്നെ Exemplary എന്നാണ്. പതിനൊന്നാം നൂറ്റാണ്ടില്‍ ബുദ്ധ മതത്തിന്റെ പരമോന്നത സന്ന്യാസിയായ അന്നത്തെയുടെ Lama യുടെ സഹോദരന്‍ സ്ഥാപിച്ച മാതൃകാ ആശ്രമം ആണിത്. ഇവിടെ 100 ബുദ്ധസന്യാസിമാരാണ് ഒരു സമയം താമസിയ്ക്കുന്നത്. സ്ത്രീകള്‍ക്ക് ഇവിടെയ്ക്ക് പ്രവേശനം അനുവദിച്ചിട്ടില്ല എന്നാണ് അറിയാന്‍ കഴിഞ്ഞത്. Leh നഗരത്തിന്റെ സംസ്കാരവും അവിടുത്തെ പ്രധാന ആഘോഷങ്ങളും എല്ലാം  Spituk Gomba യുമായി ബന്ധപ്പെട്ട് കിടക്കുന്നു. എല്ലാ വര്‍ഷവും ജനുവരി അവസാനം Ladakh ചാന്ദ്രിക കലണ്ടര്‍ന്റെ അവസാന മാസമാണ് Spituk Gustor Festival എന്ന ഇവിടുത്തെ ഉത്സവം നടക്കാറുള്ളത്. അത് Leh Festival എന്ന് തന്നെയാണ് അറിയപ്പെടുന്നത്. 

മലമുകളില്‍ വണ്ടി Park ചെയ്യുന്നിടം മുതല്‍ കല്‍പ്പടികള്‍ തുടങ്ങുന്നു, ആദ്യത്തെ കുറെ പടികള്‍ കയറി ചെല്ലുമ്പോള്‍ തന്നെ ഇരുവശത്തും Tibetan Prayer Wheel സ്ഥാപിച്ചിരിയ്ക്കുന്നു. പൂര്‍ണമായും ടിബറ്റന്‍ വാസ്തു ശൈലിയില്‍ നിര്‍മിച്ചിരിയ്ക്കുന്ന ആ ആരാധനാലയത്തിന് പ്രാധാനമായും രണ്ടു ഭാഗങ്ങള്‍ ആണ് ഉള്ളത്. മൂടിവെച്ചിട്ടുള്ള ഒരു Mahakaal പ്രതിമയുള്ള Prayar Hall പിന്നെ Museum.  തനതു ടിബറ്റന്‍ ശൈലിയില്‍ ഉള്ള ആ Mahakaal രൂപത്തിന്റെ മുഖം പ്രാര്‍ഥനാ മന്ത്രങ്ങള്‍ ഉള്ള ഒരു തുണി കൊണ്ട് മൂടിയിരിയ്ക്കയാണ്. എല്ലാവര്‍ഷവും ജനുവരിയില്‍ നടക്കാറുള്ള Spituk Gustor Fest നു മാത്രാമാണ് അത് തുറക്കുക. ടിബറ്റന്‍ Museum ഭാഗത്ത് പഴയ കാലത്തെ ടിബറ്റന്‍ ആയുധങ്ങള്‍ വിശ്വാസത്തിന്റെ ഭാഗമായ പലതരം രൂപങ്ങള്‍ പ്രാര്‍ഥനാ വാചകങ്ങള്‍ പഴയ കാല ടിബറ്റന്‍ നാണയങ്ങള്‍ ഒക്കെ പ്രദര്‍ശിപ്പിച്ചിരിയ്ക്കുന്നു. Spituk Gomba യുടെ മുകളില്‍ നിന്നും നഗരത്തിന്റെ വിദൂര കാഴ്ച്ചയും Leh Airport ന്റെ അടക്കമുള്ള കാഴ്ചയും വളരെ നന്നായി കാണാന്‍ കഴിയും.


 Spituk Gomba - Vishnu, Vishakh, Arun


 From the Left - Me, Rajeev, Vishakh


Tibetan Prayer Hall

 Leh Town View from Spituk Gompa

  Leh Town View from Spituk Gompa


 Runway - Leah Air Port


Senior Lama - Spituk Gompa

സമയം വേഗം പോയ്ക്കൊണ്ടിരിയ്ക്കുന്നു, വെയില്‍ മങ്ങിത്തുടങ്ങി ഒപ്പം തണുപ്പിനു ഘനം വെച്ചും തുടങ്ങി. അവിടെ നിന്നും ഞങ്ങള്‍ പോയത് Shanthi Sthoopa എന്ന ബുദ്ധ മിനാരത്തിലേയ്ക്കാന്. 1991ല്‍ ജാപ്പനീസ്‌ ബുദ്ധ ഭിക്ഷു ആയ Gyomyo Nakamura ആണ് അത് അവിടെ നിര്‍മ്മിച്ചത്‌. ബുദ്ധ മതത്തിന്റെയും അതിന്റെ ആശയങ്ങളുടെയും പ്രചാരണത്തിനായി സ്ഥാപിക്കപ്പെട്ടതാണ് അത്.  ഇത്തരത്തില്‍ 6 Shanthi Sthoopa ങ്ങള്‍ കൂടി ഇന്ത്യയുടെ പല ഭാഗങ്ങളിലായി സ്ഥിതി ചെയ്യുന്നുണ്ട് ഒരു ആരാധനാലയം എന്നതിലുപരി സ്ഥിതി ചെയ്യുന്ന മലമുകളില്‍ നിന്ന് കാണുന്ന നഗരത്തിന്റെ കാഴ്ച്ചയാണ് വിനോദ സഞ്ചാരികളെ അവിടേയ്ക്കു കൂടുതല്‍ ആകര്‍ഷിയ്ക്കുന്നത്. 
 

 Way to Shanti Sthoopa


 Budda Idol Inside  Shanti Sthoopa


Shanti Sthoopa
 

 Pagoda of Shanti Sthoopa
 
 
Vishnu and Arun


ഇരുട്ട് വീഴും മുന്നേ ഞങ്ങള്‍ Shati Sthoopa യില്‍ നിന്നും ഇറങ്ങി. Leh Palace കൊട്ടാരം കാണുകയാണ് ലെക്ഷ്യം. Ladakh രാജ വംശത്തിന്‍റെ തലസ്ഥാന നഗരമായിരുന്ന Leh പട്ടണത്തിലെ ഏറ്റവും ഉയരമുള്ള മല മുകളിലാണ് അവരുടെ ആസ്ഥാനമായ കൊട്ടാരം പണികഴിപ്പിച്ചിട്ടുള്ളത്.  17ആം  നൂറ്റാണ്ടിലെ ഭരണാധികാരി ആയിരുന്ന Sengge Namgyal ആണ് Leh Palace ന്‍റെ പണി പൂര്‍ത്തീകരിച്ചത്. പരിസ്ഥിതിയ്ക്ക് യാതൊരു മാറ്റവും വരുത്താത്ത തനത് തിബറ്റന്‍ വാസ്തുശാസ്ത്ര പ്രകാരം നിര്‍മിയ്ക്കപ്പെട്ട Leh കൊട്ടാരത്തിന് 9 നിലകള്‍ ഉണ്ടത്രേ. അത് സ്ഥിതിചെയ്യുന്ന മലയ്ക്ക് യാതൊരു കേടും കൂടാതെയാണ് കൊട്ടാരത്തിന്റെ വിവിധ ഭാഗങ്ങള്‍ നിര്‍മിയ്ക്കപ്പെട്ടിട്ടുള്ളത്. പൂര്‍ണമായും പ്രകൃതി സൌഹൃദ നിര്‍മിതി എന്ന് പറയാം. 450 വര്‍ഷത്തിലധികം പഴക്കമുള്ള മ്യുറല്‍ പെയിന്‍റിംഗ്കള്‍, പൌരാണിക കാലഖട്ടത്തിലെ പല കലകൌശല സൃഷ്ട്ടികള്‍, ലഡാക്ക് ശൈലിയിലെ ആഭരണങ്ങള്‍, ടിബറ്റന്‍ നാണയങ്ങള്‍ എന്നിവയൊക്കെ പ്രദര്‍ശിപ്പിച്ചിട്ടുണ്ടവിടെ. നിര്‍ഭാഗ്യം എന്ന് പറയട്ടെ ഞങ്ങള്‍ അവിടെ എത്തിയപ്പോഴേയ്ക്കും ഇന്നത്തെ പ്രവേശന സമയം അവസാനിച്ചിരുന്നു. 04:00pm വരെ മാത്രമേ അവിടെ സന്ദര്‍ശകര്‍ക്ക്  പ്രവേശനം അനുവദിച്ചിട്ടുള്ളൂ. രണ്ട് മണിക്കൂറില്‍ഏറെ ചിലവഴിച്ചാല്‍ മാത്രം കണ്ടു തീര്‍ക്കാന്‍ കഴിയുന്ന ആ മനോഹര ചരിത്ര നിര്‍മിതിയില്‍ സ്വദേശികള്‍ക്ക് Rs-15 രൂപയാണ് സന്ദര്‍ശന ഫീസ്‌. 
 
 
ഞങ്ങള്‍ തിരികെ റൂമിലേയ്ക്ക് പോകും വഴി Leh Market ല്‍ ഒന്ന് കറങ്ങാന്‍ ഇറങ്ങി. വിശാഖിന്റെ ഫോണ്‍ നന്നാക്കണം, പറ്റിയാല്‍ എനിക്ക് ഷൂ  വാങ്ങണം, Leh ല്‍ മാത്രം കിട്ടുന്ന ടിബറ്റന്‍ Street Food രുചിച്ചു നോക്കണം എന്നതൊക്കെ ആണ് മുഖ്യലക്ഷ്യങ്ങള്‍. ഞാനും വിശാഖും കൂടി ആദ്യം അവന്റെ മൊബൈല്‍ നന്നാക്കാന്‍ കൊടുത്തു, ഒരു മണിയ്കൂര്‍ എടുക്കും നന്നാക്കി കിട്ടാന്‍. ആ സമയം നമ്മള്‍ വെളിയിലെ തെരുവില്‍ കറങ്ങാനായി ഇറങ്ങി. നല്ല വൃത്തിയുള്ള മാര്‍ക്കറ്റ്‌. ഓരോ തെരുവുകളും ചപ്പുചവറുകള്‍ പോലും ഇല്ലാതെ സൂക്ഷിചിരിയ്ക്കുന്നു. തറയോടുകള്‍ പാകിയ റോഡുകള്‍ ആണ് Leh Market ന്റെ തെരുവുകളില്‍ എല്ലാം. വിളക്കുകാലുകള്‍ എല്ലാം ഒരു രാജകീയ കാലത്തെ പ്രൌഡിയില്‍ ഉള്ളവയാണ്.
 

 Entrance - Leh Market


 Leh Market


Leh Market


Leh Market


Mutton Kebab, Momos, ചില Soup കള്‍ ഒക്കെയാണ് Street കളില്‍ അങ്ങിങ്ങായി കണ്ടത്, പിന്നെ Live Noodles വില്‍ക്കുന്ന ചില തട്ട് കടകളും കണ്ടു. അത്തരത്തില്‍ ഒരുപാട് കച്ചവടക്കാര്‍ ഉണ്ട് തെരുവില്‍. ഞങ്ങള്‍ ഒരു കച്ചവടക്കാരന്റെ കയ്യില്‍ നിന്നും Mutton Kebab വാങ്ങി, മുള കൊണ്ടുള്ള ഈര്‍ക്കിലില്‍ കോര്‍ത്ത്‌ കനലില്‍ ചുട്ട Born less Mutton പീസുകള്‍ ആണ്. അതിന്റെ പുറത്തു ഗരം മസാല പോലെ എന്തൊക്കെയോ തൂവിയിട്ടുണ്ട്. ചെറിയ ആറു കഷ്ണങ്ങള്‍ ഉള്ള ഒരു ഈര്‍ക്കലിന് 80 രൂപയാണ്. ഞങ്ങള്‍ അത്തരത്തില്‍ ഒന്ന് വാങ്ങി കഴിച്ചു നോക്കി. പാകമായത് കനലില്‍ നിന്നെടുത്ത് അതിന്റെ പുറമേ നാരങ്ങ പിഴിഞ്ഞ് ഒഴിച്ചാണ് കയ്യിലേയ്ക്കു തരുന്നത്. ആഹ സൂപ്പര്‍, അതൊരു പ്രത്യേക സ്വാദ് തന്നെയാണ്. അത്തരത്തില്‍ ഒരു നാലെണ്ണം റൂമില്‍ ഉള്ളവര്‍ക്കായി പാര്‍സല്‍ വാങ്ങി അടുത്ത തെരുവിലേയ്ക്ക് നടന്നു.


 Mutton Kebab - Leh  Street


അവിടെ കരകൌശല വസ്തുക്കളും ലെതര്‍ ഉല്‍പ്പന്നങ്ങളും ആണ് കൂടുതല്‍, ഒരു ഗലിയ്ക്കുള്ളിലെ ലതെര്‍ ഉല്‍പ്പന്നങ്ങളുടെ കടയില്‍ കയറി. ലെതര്‍ ചെരുപ്പുകള്‍ ബാഗുകള്‍ ഷൂ എന്നിവയുടെ വന്‍ ശേഖരം. Camping Tent കാര് തന്ന ഷൂ ഉണ്ടല്ലോ അതുകൊണ്ട് ഞാന്‍ ഒരു ലെതര്‍ ചെരുപ്പാണ് സത്യത്തില്‍ അവിടെനിന്നും വാങ്ങിയത്. വിശാഖ് ഒരു ചെറിയ തോള്‍ ബാഗ്‌ വാങ്ങി തിരികെ നന്നാക്കാന്‍ കൊടുത്ത Mobile വാങ്ങി റൂമിലേയ്ക്ക്. നാളെ ലോകത്തിലെ Highest Motorable Pass ലൂടെ സഞ്ചരിയ്ക്കുന്നതിന്റെ ത്രില്ലില്‍ അവിടുത്തെ തണുപ്പൊക്കെ മറന്നേ പോയി. അത്യാവശ്യം തണുപ്പ് മാറ്റാനുള്ള മരുന്നൊക്കെ ആയിട്ട് ഉറക്കത്തിലേയ്ക്കു.

No comments:

Post a Comment

Day-9 Aug 17th 2017

കഴിഞ്ഞ ദിവസത്തെ നീണ്ട യാത്രയും Zojila Pass എന്ന ഭീകര രാത്രിയും Sonamarg ലെ കിടിലന്‍ തണുപ്പും എല്ലാം കൂടി ആയപ്പോ ഞങ്ങളുടെ ഉറക്കം 8 മണിവരെ ഒക്...