Jispa
Valley Camp - അതായിരുന്നു ഞങ്ങളുടെ താമസ സ്ഥലത്തിന്റെ പേര്, Camping Tent
ലെ ഉറക്കം ഭയങ്കരമായ തണുപ്പുകാരണം അത്ര സുഖകരമായിരുന്നില്ല. എന്താ
തണുപ്പ്, എന്താ തണുപ്പ്, ഓ ഹൊ ഹൊ ഹോ... കാറ്റങ്ങനെ അടിയ്ക്കുമ്പോ തണുപ്പ്
ഒരു മാതിരി സൂചികള്‍ പോലെ Tent നു ഉള്ളിലേയ്ക്ക് വന്ന് ദേഹത്ത്
കൊള്ളുകയാണ്. അതിന്നിടയില്‍ എന്റെ Tent Mate വിഷ്ണുനു Stomach Upset ആയി,
അവന്‍ മാത്രമാണ് ഇന്നലെ Lunch ന് Chicken Fried Rice കഴിച്ചത്.
ഇതാണ് ഞാന്‍ കാരണം പിന്നെ പറയാം, ഈ യാത്രയില്‍ Veg കഴിയ്ക്കുന്നതാണ് നല്ലതെന്ന് പറഞ്ഞ് വെച്ചത്. മാസങ്ങള്‍ക്ക് മുന്നേ ചത്ത് MUMMY ആയ Chicken എന്തോ ആയിരുന്നു. രാത്രി
രണ്ടു മൂന്ന് തവണ ഒക്കെ Toilet ലേയ്ക്ക് ഓടുന്നുണ്ടായിരുന്നു. പാവം വിഷ്ണു,
ഉറക്കം തന്നെ നടന്നില്ല എന്ന് തോന്നുന്നു, ഒക്കെ കൊണ്ട് നല്ല ക്ഷീണം
ആയിട്ടുണ്ട്. ഇതൊക്കെ ആണേലും വെളുപ്പാന്‍ കാലത്ത് തന്നെ എഴുന്നേറ്റ്
വിജീഷ് അണ്ണനെ കൊണ്ട് പോയി Keylong ല്‍ നിന്ന് Bus ല്‍ കയറ്റി വിടാനായി
വിഷ്ണു ആണ് പോയത്. ഞങ്ങള്‍ക്ക് ശെരിയ്ക്കും പേടി ഉണ്ടായിരുന്നു, മറ്റൊന്നും
അല്ല ഇനി അവന്‍ വീണ്ടും Keylong ലേയ്ക്ക് തിരികെ പോകുന്നെ Lunch കഴിച്ച ആ
Hotel എങ്ങാന്‍ കത്തിയ്ക്കാന്‍ വല്ലോം ആണോന്നു. ഭാഗ്യം അങ്ങനെ ഒന്നും
ഉണ്ടായില്ല, അവന്‍ ഒരു മണിക്കൂറിനകം തിരികെ വന്നു. അപ്പോഴേയ്ക്കും
ബാക്കി എല്ലാരും റെഡി.
Tent
കാര് തന്ന ഇത്തിരി ചൂട് വെള്ളത്തില്‍ ആകെ കൂടി ഒരു Fresh Up. ഈ തണുപ്പത്ത്
അത് തന്നെ ധാരാളം. അത് കഴിഞ്ഞ് Moisturizer ക്രീം ല്‍ കുളിച്ച് എല്ലാരും
ഒന്നും രണ്ടും Shirt ഉം T-Shirt ഉം ഒക്കെയാണ് ഇട്ടിരിയ്ക്കുന്നത്, കൂടെ
Over Coat. മുടിഞ്ഞ തണുപ്പ് കാരണം എന്റെ കാല്‍ വെള്ള ഒക്കെ പൊട്ടുന്ന പോലെ
വേദന. ഇപ്പോഴാണ് നാട്ടീന്നു Formal Shoe എങ്കിലും ഇട്ടോണ്ട് വരാത്തതിന്റെ
കഷ്ട്ടം അറിയുന്നത്. റൊട്ടിയും ദാല്‍ കറിയും എഗ്ഗ് റോസ്റ്റും ബ്രെഡ്
സാന്‍വിച്ച് ഒക്കെ കൂടി
ഗ്രാന്‍ഡ് ബ്രേക്ക് ഫാസ്റ്റ് ആയിരുന്നു Complimentary ആയിട്ടാണെങ്കിലും
അവര്‍ തന്നത്. എല്ലാം കൂടി നല്ല തട്ട് തട്ടി Coffee കുടിയും കഴിഞ്ഞപ്പോഴാണ്
രാജീവ് അണ്ണന്‍ കടുക് എണ്ണയുടെ കാര്യം ഓര്‍മിപ്പിയ്ക്കുന്നത്. ടോ അനീഷേ
Kitchen ല്‍ നിന്ന് ഇത്തിരി വാങ്ങി കാലില്‍ പുരട്ടിയാല്‍ Moisturizer
നേക്കാള്‍ Supera. പിന്നെ ഒന്നും ആലോചിച്ചില്ല ഒരു നാണക്കേടും
വിചാരിയ്ക്കാതെ Tent ലെ Staff കളോട് ആവശ്യം അറിയിച്ചു.
Dining Tent of Jispa Valley Camp
Break Fast
പൂവ്
ചോദിച്ചപ്പോള്‍ പൂമരം തന്നു എന്നൊക്കെ പറയുംപോലെ ആ അണ്ണന്‍ ദാ എടുത്തിട്ടു
വരുന്നു ഒരു പുതുപുത്തന്‍ Cover, നമ്മടെ മുന്നില്‍ വന്ന് അത് തുറന്ന് ഒരു
പുതിയ Shoe വെളിയില്‍ എടുത്തു. ആ പുള്ളി നാട്ടില്‍ പോയപ്പോള്‍ Online
വാങ്ങിയതാണ് 8 Inch Size ഓര്‍ഡര്‍ ചെയ്തിട്ട് വന്നത് 10 Inch Size ഇവിടെ
നിന്നു ഇനി എന്ത് ചെയ്യാന്‍. അത് എനേരെ നീട്ടി പുള്ളിക്കാരന്‍ പറഞ്ഞു ഇത്
ഉപയോഗിച്ചോളു, ഇനിയും കൂടുതല്‍ തണുപ്പ് കൂടിയ ഇടങ്ങളിലേയ്ക്ക് Shoe ഇല്ലാതെ
പോയാല്‍ Ice Bite ഉണ്ടായേക്കും. ഞങ്ങള്‍ പരസ്പരം എല്ലാരും തമ്മില്‍
തമ്മില്‍ നോക്കി, ഞാന്‍ അത് വാങ്ങി അതിന്‍റെ വില ചോദിച്ചു, പുള്ളി ഒന്നും
വേണ്ട എന്ന് പറഞ്ഞത് കൊണ്ടിരിയ്ക്കെ ഞാന്‍ ഒരു 500 രൂപ എടുത്തു കൊടുത്ത്
നോക്കി. അദ്ദേഹം ഒരു കാരണവശാലും വാങ്ങില്ല, നിങ്ങള്‍ വേണേല്‍
ഉപയോഗിച്ചിട്ട് തിരികെ വരുമ്പോള്‍ ഇവിടെ തന്നെയ്ക്ക് എന്ന് പറഞ്ഞ് Scene
വിട്ടു. Power ന്റെ ഒരു Sports Shoe ആണ് ഞാന്‍ ഇട്ടു നോക്കി, ചെറിയ ഇറുക്കം
ഉണ്ടെങ്കിലും സംഗതി കളര്‍ ആയി.
View from Dine Out Tent
അവിടെ
നിന്നും ഒരു മണിയോടെ ഒക്കെയാണ് ഇറങ്ങിയത്. ഇനി നമ്മള്‍ കടക്കേണ്ട
ചുരത്തിന്റെ പേര് Barlacha La Pass എന്നാണ്. സമുദ്രനിരപ്പില്‍ നിന്നും
16500 Feet ഉയരത്തില്‍ ആണത് സ്ഥിതി ചെയ്യുന്നത്. ഈ ഭാഗത്തൊക്കെ കുറച്ചു
ദൂരം
നല്ല റോഡ് ആണ് പക്ഷെ അല്‍പ്പം കഴിഞ്ഞതും റോഡിന്റെ സ്വഭാവം മഹാമോശമായി
മാറി, ചില ഇടങ്ങളില്‍ ഇളകി കിടക്കുന്ന പാറകഷ്ണങ്ങള്‍ അല്ലാതെ ഒന്നും തന്നെ
ഇല്ല എന്ന് പറയാം. ഇടയ്ക്കിടെ റോഡ് പണിനടക്കുന്ന ഇടങ്ങളും അല്‍പ്പ
സ്വല്‍പ്പം പുതിയ റോഡ്കളും ഒക്കെവരുന്നുണ്ടെങ്കിലും ഭൂരിഭാഗവും മോശം
അവസ്ഥയില്‍ തന്നെ. Barlacha La എത്തുന്നതിനു മുന്നേ വലതു വശത്തായി അതി
മനോഹരമായ ഒരു തടാകമുണ്ട് Suraj Tal Lake, 16020 Feet ഉയരത്തില്‍ ആണ്
അതുള്ളത്. ശൈയ്ത്യകാലത്ത് അതിലെ വെള്ളം മുഴുവന്‍ ഉറഞ്ഞു
കട്ടിയായി മഞ്ഞുമാത്രമായി കാണപ്പെടുമാത്രെ. ഇനി വരുന്ന ഒരു പ്രധാന
വെല്ലുവിളി Whisky Nallah എന്ന വെള്ളകെട്ടും. Barlacha La Pass കയറി
തുടങ്ങിയത്തും അങ്ങിങ്ങായി ഉറച്ച മഞ്ഞ് കഷ്ണങ്ങള്‍ റോഡിനു ഇരു വശവും കണ്ടു
തുടങ്ങി. റോഡില്‍ കുറച്ചു ദൂരം മഞ്ഞു കഷ്ണങ്ങള്‍ കണ്ട ഒരിടത്തെ ദൂരെ
കാഴ്ച്ചകളും ഭംഗിയുള്ളതായ ഒരിടത്ത് ഞങ്ങള്‍ അല്‍പ്പ നേരം ഇറങ്ങി നിന്നു.
Barlacha La
Ice on the Way Side
Ice on the Way Side
Sarchu
എത്തിയപ്പോഴേയ്ക്കു വഴിയരികില്‍ അങ്ങിങ്ങായി Camping Tent കള്‍
കാണുന്നുണ്ടായിരുന്നു. നേരത്തെ പറഞ്ഞ പോലെ ഹിമാലയന്‍ യാത്രയിലെ
കാഴ്ച്ചകള്‍ ഒക്കെ ആസ്വദിച്ച് പാതി വഴി
പിന്നിടുന്ന മിക്ക സഞ്ചാരിയും ഒരു പകല്‍ കൊണ്ട് എത്തുന്ന സ്ഥലമാണ് Sarchu,
അതായിരിയ്ക്കാം Sarchu നെ "HIMALAYAN MID WAY CAMP" എന്ന് അറിയപ്പെടുന്നത്.
പക്ഷെ ഈ വഴി തുറന്നിരിയ്ക്കുന്ന നാലോ അഞ്ചോ മാസത്തെ സഞ്ചാരികളെ
പ്രതീക്ഷിച്ച് വലിയ സെറ്റപ്പുകള്‍ കൂടുതല്‍ ചെലവ് വരുത്തുകയും ചെയ്യും.
അതുകൊണ്ട് തന്നെ Sarchu ന് ചേരുന്നത് എന്തുകൊണ്ടും ഈ Camping Tent കള്‍
തന്നെയാണ്. ശെരിയ്ക്കും Himachal - Ladakh അതിര്‍ത്തി പ്രദേശമാണ് ഇത്.
Sarchu ല്‍ റോഡിന് ഇടതു വശത്തായി നമ്മളോടൊപ്പം Tsarap നദി കുറേ ദൂരം കൂടെ
ഉണ്ട്. അതുകഴിഞ്ഞ് ഏതാണ്ട് മുപ്പതോളം Hair Pin വളവുകള്‍ കടന്ന് വീണ്ടും
മുകളിലേയ്ക്ക്.
Welcome Board Sarchu
Himalayan Mid Way Camp
Himalayan Mid Way Camp
Himalayan Mid Way Camp
Himalayan Mid Way Camp
ഇപ്പോള്‍
ഞങ്ങള്‍ സമുദ്ര നിരപ്പില്‍ നിന്നും 16000 feetനു മേല്‍ ഉയരത്തിലാണ്.
തണുപ്പ് പിന്നെയും കൂടി വരികയാണ്. ശ്വാസം വലിയ്ക്കാന്‍ നല്ല
ബുദ്ധിമുട്ടുണ്ട്. ആര്‍ക്കെങ്കിലും പെട്ടന്ന് ആവശ്യം വന്നാലോ എന്ന് കരുതി
Portable Oxygen Cylinder ഒക്കെ Bag ല്‍ നിന്ന് എടുത്ത് വെളിയില്‍
വച്ചിരിയ്ക്കയാണ്. Acute Mountain Sickness അഥവാ AMS നെ പ്രതിരോധിയ്ക്കാന്‍
Manali മുതല്‍ തന്നെ എല്ലാവരും Diamox Tablet കഴിച്ചു തുടങ്ങിയിരുന്നു.
എന്നും രാവിലെ ഒരു Tablet വീതം. പിന്നെ ഇടയ്ക്കിടെ വെള്ളം കുടിയ്ക്കുന്നത്
നല്ലതാണ് കൂടാതെ Chocolate കഴിയ്ക്കുന്നതും AMS നെ പ്രതിരോധിയ്ക്കും എന്ന്
അറിഞ്ഞിരുന്നത് കൊണ്ട് നാട്ടില്‍ നിന്നുള്ള സാധനങ്ങളുടെ കൂട്ടത്തില്‍
Utility
സാധനങ്ങളുടെ Bag ല്‍ Chocolate കളുടെ ശേഖരം തന്നെ കരുതിയിട്ടുണ്ട്. മുന്‍
ദിവസം Rohthang Pass കയറിയപ്പോഴേ എല്ലാരും Choclate ഒക്കെ പൊട്ടിച്ച്
കഴിച്ചിരുന്നു.
Himachal Boarder
Entering Ladakh
Pang
Whisky
Nallah പാസ്സ് ചെയ്തു കഴിഞ്ഞ് പിന്നെ എത്തുന്നത് Pang ലേയ്ക്കാണ്. ഇന്ന്
എന്തായാലും വിശദമായ Lunch ന് ഒന്നും വഴിയില്ല. Army Camp, Army Hospital
എന്നിവയുടെ ഒക്കെ സാന്നിധ്യം കൊണ്ട് Pang ഇവിടുത്തെ തന്ത്ര പ്രധാനമായ
പ്രദേശം ആണെന്ന് പറയാം ഒന്ന് രണ്ടു ചെറിയ കടകള്‍ ഒക്കെ ഉണ്ട് അവിടെ. Coffie
കുടിയ്ക്കാനും തണുപ്പ് മാറ്റാനും ഒക്കെയായി ഞങ്ങള്‍ വണ്ടി നിര്‍ത്തി.
വണ്ടി ഓഫ് ചെയ്യ്തു ഡോര്‍ തുറന്ന് വെളിയിലേക്ക് ഇറങ്ങി ഡോര്‍ അടയ്ക്കും
മുന്നേ ഞാന്‍ തലകറങ്ങി താഴേയ്ക്ക്. ഭാഗ്യം വീണില്ല കാല്‍മുട്ടിടിച്ചു
നിലത്തു ഇരിയ്ക്കയാണ്. ഉടനേ എല്ലാരും കൂടി പിടിച്ച് എഴുനേല്‍ക്കാന്‍
നോക്കുന്നു ഉടനേ അതാ കുടിച്ച വെള്ളവും Chocolate എല്ലാം കൂടി
വെളിയിലേയ്ക്ക്. ആഹാ സുപ്പര്‍, എല്ലാം കഴിഞ്ഞ് Wash ചെയ്തു വന്ന് കടയില്‍
ഇരുന്നപ്പോ തല വേദന കാരണം കണ്ണ് തുറക്കാന്‍ വയ്യ. ശ്വാസം വലിയ്ക്കുന്നുണ്ട്
എന്നതല്ലാതെ Oxygen ഒന്നും കിട്ടുന്നില്ല, ക്ഷീണം കൂടി ഞാന്‍ അവിടെ ചാരി
ഇരുന്നു. ആ കടക്കാരന്‍ ഇതെല്ലാം കൂടി കണ്ട് പേടിച്ച് വേഗം തൊട്ടു എതിര്‍
വശത്ത് തന്നെ ഉള്ള Army Camp ലെ Hospital ല്‍ കൊണ്ട് പോകാന്‍
പറയുന്നുണ്ടായിരുന്നു. വിഷ്ണു ഒരു വിധത്തില്‍ Army Camp ലെ Security
Officer മായി സംസാരിച്ചു. എല്ലാരും കൂടി എന്നെ വേഗം Army Hospital ലേയ്ക്ക്
കൊണ്ട് ചെന്നു.
Way side Coffee Shop at Pang
പേരും
Adress ഉം അധാര്‍ വിവരങ്ങളും രേഖപ്പെടുത്തി എന്നെ അവിടെ കിടത്തിയതും
Doctor വേഗം തന്നെ Pulse ഒക്കെ നോക്കി കണ്ണ് പിടിച്ചു നോക്കി വിരലിലും
കയ്യിലും നെഞ്ചത്തും എന്തൊക്കെയോ fit ചെയ്തു. ഒന്നും പേടിയ്ക്കണ്ട Oxygen
Saturation കുറഞ്ഞതാണ്, Oxygen കൊടുക്കാം ശെരിയായികോളും എന്നൊക്കെ
പറയുന്നത് എനിയ്ക്ക് കേള്‍ക്കാം. എന്റെ Blood ലെ Oxygen Saturation Level
42%. വേഗം എനിക്ക് Mask ഒക്കെ ഫിറ്റ് ചെയ്ത് പരിപാടി ആരംഭിച്ചു. ഞാന്‍
ചെറിയ മയക്കത്തിലേയ്ക്ക്. ഏകദേശം ഒരു മണിക്കൂര്‍ കഴിഞ്ഞ് രാജീവ് അണ്ണനും
വിശാഖും കൂടി വിളിച്ചുഉണര്‍ത്തുമ്പോള്‍ കണ്ണ് തുറന്നു. Doctor അടുത്തു
ഉണ്ട് Oxygen Saturation Level 98% പതിയെ Mask മാറ്റി. ഇനി കുറച്ചു
കിടന്നിട്ട് Rest എടുത്തിട്ടു പതുക്കെ എണീയ്ക്കാന്‍ പറഞ്ഞു. കുറച്ച്
കഴിഞ്ഞ് എഴുന്നേറ്റ് Bed ല്‍ തന്നെ ഇരുന്നു. Doctor വന്ന്‍ എന്തെകിലും
കഴിച്ചോ എന്ന് ചോദിച്ചു, ഇല്ല പറഞ്ഞതും അദ്ദേഹം അടുത്ത് നിന്ന ആരോടോ
എനിക്ക് ഭക്ഷണം തരാന്‍ പറഞ്ഞു. Consultation റൂമിനോട് ചേര്‍ന്ന ചെറിയ
റൂമില്‍ ഒരു അടുക്കു തട്ടത്തില്‍ നിന്ന് ചോറും സാമ്പാറും തോരനും അച്ചാറും
ഒക്കെ, ഈശ്വര ഇത് സ്വപ്നമോ.... ദയാലുവായ ആ ഡോക്ടര്‍ Andra Pradesh സ്വദേശി
ആയിരുന്നു, അദ്ദേഹത്തിനും ഈശ്വരനും നന്ദി പറഞ്ഞ് ആര്‍ത്തിയോടെ ഭക്ഷണം
കഴിച്ചു ഞാന്‍ വെളിയില്‍ വരുമ്പോള്‍ ദാ നമ്മുടെ വിശാഖ് ഇരുന്നു Oxygen
വിഴുങ്ങുന്നു.
Army
Hospital ല്‍ നിന്ന് ഇറങ്ങി വെളിയില്‍ എത്തിയപ്പോള്‍, എല്ലാവരും വണ്ടിയുടെ
അടുത്തു കാത്തിരിയ്ക്കുന്നു. എങ്ങനെ ഒക്കെയോ അവര്‍ക്കാവശ്യമായ ഇന്ധനം
സങ്കടിപ്പിച്ചു നല്ല Charge ആയി നില്‍ക്കുന്നു. പിന്നീടങ്ങോട്ട് വിഷ്ണു ആണ്
വണ്ടി ഓടിച്ചത്. Pang ല്‍ നിന്നും പത്തു പതിനഞ്ചു വളവുകള്‍ കയറി
തൊട്ടടുത്ത പര്‍വ്വത നിരകള്‍ കയറി മുകളിലേയ്ക്ക് എത്തുന്നത് സമതല പ്രദേശം
പോലെ തോന്നിയ്ക്കുന്ന മറ്റൊരു ലോകത്തേയ്ക്ക്. ഏകദേശം 60km ദൂരം വളവുകള്‍
ഇല്ലാതെ നീണ്ടു കിടക്കുന്ന റോഡ് ഉള്ള ആ സമതല പ്രദേശത്തിന്റെ പേര് More
Plains എന്നാണ്. നോക്കെത്താ ദൂരത്തേയ്ക്ക് നീണ്ടു കിടക്കുന്ന റോഡ്,
അങ്ങകലെ അതിന്റെ അറ്റത്ത് വളരെ ചെറുതായി പര്‍വ്വത നിരകള്‍. അതൊരു മനോഹര
കാഴ്ച്ച തന്നെ ആയിരുന്നു. മനുഷ്യനോ മൃഗങ്ങളോ മറ്റു ജീവികളോ ഒന്നും തന്നെ
ഇല്ലാത്ത ആ പ്രദേശത്തു എത്തിയപ്പോള്‍ മറ്റേതോ അന്യ ഗ്രഹത്തില്‍
എത്തിച്ചേര്‍ന്ന പ്രതീതിയാണ് ഉണ്ടായത്. More Planes കുറെ പാതി വഴി ഒക്കെ
പിന്നിട്ടപ്പോള്‍ ഞങ്ങള്‍ വണ്ടി നിര്‍ത്തി വെളിയില്‍ ഇറങ്ങി.
Vishnu behind the control wheel
More Plains
Arun at More Plains
More Plains
Me at More Plains
ഇപ്പോള്‍
തന്നെ സമയം 06:00pm കഴിഞ്ഞിരിയ്ക്കുന്നു, ഇനി Leh വരെ ഏതാണ്ട് 160km
ഉണ്ട്. അതിനിടയില്‍ Thanglang La Pass കടക്കണം, മഞ്ഞു വെട്ടി മാറ്റി റോഡ്
തെളിച്ച ചുരമാണ് Thanglang La Pass. സമുദ്ര നിരപ്പില്‍ നിന്നും ഉയരത്തിലാണ്
ആ ചുരം ഉള്ളത്. വശങ്ങളില്‍ മഞ്ഞു ഭിത്തികള്‍, ആഴമറിയാത്ത Nallah കള്‍,
ഇരുട്ട് കാഴ്ചയുടെ ഭീതി മറയ്ക്കുന്ന കൊക്കകള്‍ ഇവയൊക്കെ കടന്ന് വേണം അടുത്ത
അഞ്ചു മണിക്കൂര്‍ ഡ്രൈവ്. More Plains കഴിഞ്ഞതോടെ ഇരുട്ട് വീണു തുടങ്ങി.
സ്കോര്‍പിയോ ടെ Head Light കിടിലന്‍ ആണ് Fog Lamp ഒന്നും ഇല്ലാതെ തന്നെ
അത്യാവശ്യം നല്ല കാഴ്ച്ച മഴയത്തും മൂടല്‍ മഞ്ഞിലും ഒക്കെ കിട്ടുന്നുണ്ട്.
അതുകൊണ്ട് തന്നെ ഇതുവരെയുള്ള യാത്രയില്‍ രാത്രിയും ഡ്രൈവ് വലിയ
ബിദ്ധിമുട്ട് ഉണ്ടാക്കിയില്ല. എന്നാല്‍ ഇനി അങ്ങോട്ട് മഞ്ഞു വീഴ്ച്ച കൂടി
പ്രതീക്ഷിയ്ക്കണം.
Thanglang La Pass
Thanglang La Pass
Thanglang
La Pass ചുരം കടക്കല്‍ പ്രതീക്ഷച്ചതില്‍ അധികം ശ്രമകരമായിരുന്നു. ആഞ്ഞു
വീശുന്ന കാറ്റും ഇടയ്ക്കിടെ കുഞ്ഞു ധൂളികള്‍ ആയി പെയ്തിറങ്ങുന്ന മഞ്ഞു
കണങ്ങളും കൂടി ഉള്ള കാഴ്ച്ചയെ കൂടി മറച്ചു. റോഡില്‍ അവിടേം ഇവിടേം ഒക്കെ
മഞ്ഞ് മൂടി കിടക്കുകയാണ് മുന്നേ കടന്ന് പോയ ഏതോ വാഹനത്തിന്റെ ടയര്‍
പാടുകളില്‍ തെളിഞ്ഞു കാണുന്ന റോഡ് കണ്ടാണ് ചില ഇടങ്ങളില്‍ യാത്ര. പകല്‍
ചൂടില്‍ മല മുകളിലെ മഞ്ഞുരുകി ഒലിച്ചു വന്ന് വഴിയ്ക്കുള്ള Nallah കള്‍
എല്ലാം തന്നെ നിറഞ്ഞൊഴുകുന്നു. Thanglang La Pass കടക്കുന്നിതനിടയില്‍
ഞങ്ങളില്‍ പലര്‍ക്കും ശക്തമായ തലവേദന പോലെയുള്ള പ്രശ്നങ്ങള്‍ ഉണ്ടായതിനാല്‍
വീണ്ടും Oxygen ആവശ്യമായി വരികയും ഞങ്ങള്‍ കരുതിയിരുന്ന Portable Oxygen
Cylinder ഉപയോഗിയ്ക്കുകയും ചെയ്തു. അങ്ങനെ ഒരു വിധത്തില്‍ 11:00pm ഓടെ
ഞങ്ങള്‍ Leh ല്‍ എത്തി. Hotel Shanthi Palace ല്‍ ആണ് Room
പറഞ്ഞിട്ടുള്ളത്. Leh - SreeNagar High Way തുടങ്ങുന്ന Jn ല്‍ നിന്നും ഒരു
200m അടുത്ത് തന്നെയാണ് Hotel. അവിടെ Check In ചെയ്തു, 6 പേര്‍ക്കും
ഒരുമിച്ചു തങ്ങാന്‍ കഴിയുന്ന 3 Double Bed ഉള്ള റൂം ആണ്. Room Heater ഒക്കെ
ഉണ്ട്. അത്യാവശ്യം തണുപ്പ് മാറ്റാനുള്ള വകുപ്പുക്കെ നോക്കി വേഗം
പുതപ്പിനടിയിലേയ്ക്ക്.
അടുത്ത
മൂന്നു ദിവസം ഇവിടെ Leh ല്‍ തന്നെ തങ്ങി Kardung La, Nubra Valley,
Pangong Lake എന്നിവടങ്ങള്‍ സന്ദര്‍ശിയ്ക്കുക എന്നതാണ് പ്ലാന്‍.


























സൂപ്പർ എഴുതി കൊണ്ടേ ഇരിക്ക്
ReplyDelete