Saturday, 15 August 2020

Day-3 Aug 11th 2017

ഇന്ന് 07:00am മണിയ്ക്ക് എങ്കിലും യാത്ര ആരംഭിക്കണം എന്ന പ്ലാനില്‍ ആണ് എല്ലാവരും അലാറം ഒക്കെ വെച്ചു കിടന്നത്. നേരത്തെ തന്നെ എല്ലാവരും കൃത്യമായി എഴുനേറ്റ് റെഡി ആയി. 07:00am മണിയ്ക്ക് മുന്നേ തന്നെ എല്ലാവരും ബാഗേജ് ഒക്കെയായി വണ്ടിയില്‍ എത്തിക്കഴിഞ്ഞിരുന്നു. പ്രാര്‍ത്ഥനഒക്കെ കഴിഞ്ഞു Manali Town ല്‍ വന്ന് നേരെ  Manali - Leh Hill Highway Road ലൂടെ Rohthang Pass ലേയ്ക്ക്. അതാണ്‌ ഇന്നത്തെ പ്രധാന ലക്ഷ്യങ്ങളില്‍ ഒന്ന്‍.
 

Initial Reading of the Day


Behind the Wheel


Rohthang എന്ന വാക്കിന്റെ അര്‍ത്ഥം Pile of Dead Bodies എന്നാണ്, എന്ന് പറഞ്ഞാല്‍ മേഖലയിലെ അത്ര ദുഷ്കരമായ ഒരു ചുരം ആണത്. Manali മുതല്‍ Rohthang വരെ ഏകദേശ ദൂരം 51Km മാത്രമേ ഉള്ളു എങ്കിലും കാലാവസ്ഥയുടെ കാരുണ്യം പോലെ രണ്ടു മുതല്‍ നാല് മണിയ്ക്കൂര്‍ ഒക്കെ യാത്ര സമയം വേണ്ടി വന്നേക്കാം എല്ലാ വര്‍ഷവും മേയ് മാസം മുതല്‍ ഒക്ടോബര്‍ അവസാനം വരെ മാത്രമേ അതുവഴിയുള്ള റോഡ്‌ ഗതാഗതത്തിനായി തുറന്ന് കൊടുക്കുകയുള്ളൂ. അല്ലാത്ത സമയങ്ങളില്‍ റോഡും മലയും എല്ലാം നീക്കം ചെയ്യാനാവാത്ത വിധം മഞ്ഞു മൂടി കിടക്കും. Himachal Government ന്റെ Website ല്‍ Rhothang Permit ന് അപേക്ഷിക്കുമ്പോള്‍ ശ്രദ്ധ വേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഒരു ദിവസം 800 പെട്രോള്‍ വാഹനങ്ങള്‍ക്കും 600 ഡീസല്‍ വാഹനങ്ങള്‍ക്കും മാത്രമേ പാസ്സ് അനുവദിയ്ക്കു. വണ്ടിയുടെ രെജിസ്ട്രേഷന്‍, Pollution Certificate എന്നിവ കൂടാതെ യാത്രക്കാരുടെ അധാര്‍ കൂടി ഉണ്ടെങ്കില്‍ മാത്രമേ Permit ലഭിയ്ക്കുകയുള്ളൂ. മറ്റൊരു പ്രധാനപ്പെട്ട കാര്യം വണ്ടി ഡിസല്‍ ആണെങ്കില്‍ 10 വര്‍ഷത്തിനുള്ളില്‍ മാത്രം പഴക്കം ഉള്ളതായിരിക്കണം എന്നതാണ്. ഏതാണ്ട് 550 രൂപയാണ് Permit Fee ആയി അടയ്ക്കേണ്ടത്‌.


Guidelines for Rohthang Permit


യാത്ര തുടങ്ങി ഒരുപാട് ദൂരം പിന്നിടും മുന്‍പ് തന്നെ എന്താണ് ഈ റോഡ്‌ എന്ന് മനസ്സിലായി തുടങ്ങി. മിക്കപ്പോഴും ചാറ്റല്‍ മഴയും മൂടല്‍ മഞ്ഞും ഉള്ളതിനാല്‍ റോഡ്‌ എല്ലായിടത്തും നനഞ്ഞ് ഈര്‍പ്പത്തോടെ തന്നെയാണ് ഉള്ളത്. കൂടാതെ വളരെ ഏറെ വളഞ്ഞു പുളഞ്ഞതും കയറ്റവും ഇറക്കവും നിറഞ്ഞതുമായ  റോഡില്‍ കഷ്ട്ടിച്ചു രണ്ടു വണ്ടികള്‍ക്ക് കടന്ന് പോകാന്‍ ഉള്ള വീതിയെ ഉള്ളു, അതുകൊണ്ട് തന്നെ വലിയ ട്രക്കുകളെയും മറ്റും ഓവര്‍ ടേക്ക് ചെയ്യുക എന്നത് വളരെ ശ്രമകരവും അപകടകരവും ആണ്. രാവിലത്തെ യാത്രയില്‍ റോഡിന്റെ ഒരു ഭാഗം എല്ലായിപ്പോഴും താഴെ കാണാനാവാത്ത വിധം മഞ്ഞ് മൂടി കിടക്കുകയാണ്.
 

 Manali to Rohthang Road


ഒരു മണിക്കൂര്‍ പിന്നിടുമ്പോഴെയ്ക്കും എല്ലാവരുടെയും മൊബൈല്‍ റേഞ്ച് കാലിയായി. പിന്‍ സീറ്റില്‍ നിന്നും വിശപ്പിന്റെ വിളികളും ഉയര്‍ന്നു തുടങ്ങി. Marhi എന്ന സ്ഥലം രണ്ടു പര്‍വതങ്ങള്‍ക്കിടയിലെ ഒരു ചെറിയ സമതല പ്രദേശമാണ്. അവിടെ മലകള്‍ ചേരുന്ന ഇടത്ത് ഒരു ചെറിയ തടാകവും അതിനു കുറുകെ ഒരു പാലവും ഉണ്ട്. അവിടെ ഇറങ്ങി ഒന്ന് രണ്ടു ഫോട്ടോസ് ഒകെ എടുത്തു അടുത്ത മല കയറ്റം തുടങ്ങുകയാണ് താഴെ നില്‍ക്കുമ്പോള്‍ തന്നെ മലമുകളിലെ വളവുകളില്‍ കൂടെ വാഹനങ്ങള്‍ കയറി പോകുന്നത് കാണാന്‍ കഴിയുന്നുണ്ട്. രണ്ടാം Hair Pin വളവു കഴിഞ്ഞു സമതല പ്രദേശം പോലെ കാണപ്പെട്ട സ്ഥലത്ത് ഒന്ന് രണ്ടു ധാബകളും അങ്ങിങ്ങായി ചില ട്രക്ക് കളും മറ്റു വാഹങ്ങളും ഒക്കെ നിര്‍ത്തിയിട്ടുണ്ട്. ഞങ്ങളും അവിടെ Break Fast നായി നിര്‍ത്തി. Marhi എന്നാണ് ആ സ്ഥലത്തിന്റെ പേര്. Janatha Dhaba എന്ന ഒരെണ്ണത്തിലാണ് ഞങ്ങള്‍ കയറിയത്, റൊട്ടി, ആലൂ പറോട്ട, സബ്ജി ഒക്കെയാണ് വിഭവങ്ങള്‍.
 


 Check Dam and Bridge Near Marhi




 Check Dam Near Merhi




 Janatha Dhaba

Janatha Dhaba


Break Fast ഒക്കെ കഴിഞ്ഞു ഏതാണ്ട് ഒരു മണിക്കൂര്‍ ഒക്കെ പിന്നിട്ടപ്പോള്‍ റോഡ്‌ വീണ്ടും ഭയങ്കര ദുഷ്ക്കരമായി തുടങ്ങി, ഞങ്ങളുടെ സ്കോര്‍പിയോ അതിന്‍റെ Full Load ല്‍ ആണ് ഇപ്പോള്‍ യാത്ര, 7 തടി മാടന്‍ മാരും അവരുടെ ഒക്കെ ബാഗേജുകളും. വണ്ടി ഇടയ്ക്കിടെ ചെറിയ പിണക്കങ്ങള്‍ ഒക്കെ കാണിയ്ക്കുന്നുണ്ട്. ഒരു പക്ഷെ വണ്ടിയുടെ Oxygen സെന്‍സറുകള്‍, ഇല്ലാത്ത Oxygen വേണ്ടി തിരഞ്ഞു കൊണ്ടിരിക്കുന്നതാവാം. കാല്‍ കൂടുതല്‍ അമര്‍ത്തിയാല്‍ വണ്ടി പിണങ്ങി നിന്ന് പോകുന്ന ഒരവസ്ഥ. ഇപ്പൊ ഏതാണ്ട് 10000 Feet മുകളില്‍ ഒക്കെ ആയിരിയ്ക്കണം യാത്ര. 

രണ്ടു മലകള്‍ ചേരുന്ന മൂലകളില്‍ നിന്ന് റോഡിലേക്ക് മഞ്ഞ് ഉരുകിയും മറ്റും ഒഴുകുന്ന വെള്ളം റോഡില്‍ കുറച്ചൊക്കെ കെട്ടി നില്‍ക്കുകയും റോഡിന്റെ ആ ഭാഗം അത്രേം പൊട്ടി പൊളിഞ്ഞ് താഴേയ്ക്ക് ഒലിപ്പിച്ചു നിരന്തരം കൊണ്ട്പോയ്ക്കൊണ്ടിരിക്കയും ചെയ്യും. അത്തരം വെള്ളകെട്ടുകളെ NALLAH എന്നാണ് വിളിയ്ക്കുന്നത്. മിക്കപ്പോഴും അത്തരം NALLAH കളില്‍ ഒരു വളവും ഉണ്ടാവാറുണ്ട്. മുന്നിലൊഴുകുന്ന കലക്ക വെള്ളത്തില്‍ റോഡ്‌ ഉണ്ടോ, കുഴി എത്ര ആഴത്തില്‍ എന്നൊന്നും അറിയാനാവാതെ വാഹനം ഇറക്കേണ്ടി വരുന്നവരാണ് ഈ റോഡിലെ മിക്ക ആദ്യ വരവുകാരും. ഇനി ഞങ്ങള്‍ക്ക് പിന്നിടെണ്ടത് ഈ റുട്ടിലെ അതി പ്രശസ്തവും യാത്രക്കാരുടെ പേടിസ്വപ്നവുമായ RANI NALLAH എന്ന വെള്ളകെട്ടിനെയാണ്. ഞങ്ങള്‍ക്ക് മുന്നേ പോയ വലിയ ട്രക്ക് കടന്ന് പോയത് തന്നെ അതിന്റെ ടയര്‍ പാതി വെള്ളത്തില്‍ മുങ്ങിയാണ്. മുന്‍കരുതല്‍ എന്ന നിലയില്‍ നമ്മടെ വണ്ടിയിലെ യാത്രക്കാര്‍ ഒകെ ഇറങ്ങി പുറത്തു നിന്ന് നിര്‍ദേശങ്ങള്‍ ഒക്കെ തന്നത് കൊണ്ട് പുതഞ്ഞു പോകാതെ ഒരു വിധത്തില്‍ ഞങ്ങളുടെ സ്കോര്‍പിയോ ചാടി കുലുങ്ങി തെറിച്ചു ഒക്കെ മറുകര എത്തി. 

അധികം ദൂരം പിന്നിട്ടില്ല, ഏതാണ്ട് 10:00am മണിയോട് കൂടെ മുന്നിലെ കാഴ്ച്ച മറയ്ക്കുന്ന മൂടല്‍ മഞ്ഞില്‍ നിന്ന് പതിയെ പതിയെ ROHTHANG എന്ന ബോര്‍ഡ് തെളിഞ്ഞു വരുന്നു. വണ്ടിയ്ക്കുള്ളില്‍ നിന്നും ആര്‍പ്പു വിളിയോ, കൈകൊട്ടലോ ഒക്കെ കേള്‍ക്കുന്നുണ്ടായിരുന്നു. ROHTHANG ചുരം അഥവാ PASS ഈറൂട്ടിലെ ഏറ്റവും ഉയരം കൂടിയതും ഏറ്റവും ദുഷ്ക്കരുവും പേടിപ്പെടുത്തുന്നതുമായ ഒരു ഭാഗമാണ്. സമുദ്രനിരപ്പില്‍ നിന്ന്  13058 Feet ഉയരത്തിലാണ് അത് ഉള്ളത്. ശരീരം കുത്തി തുളച്ചു കയറുന്ന തണുപ്പ്, അന്തരീക്ഷത്തിലെ Oxygen കുറവു മൂലം വലിയ തോതില്‍ ശ്വാസം വലിയ്ക്കേണ്ടിയും വരുന്നുണ്ട് അധിക നേരം നില്‍ക്കാന്‍ കഴിയില്ല അവിടെ. എലാവരും കൂടിയും ഒറ്റയ്ക്കൊറ്റക്കും Photo ഒക്കെ എടുത്തു വേഗം തന്നെ വണ്ടിയ്ക്കുള്ളിലേയ്ക്ക്.
 

Vijeesh annan and Me

Arun with Travelers from Banglore

Prayer Pile


വീണ്ടും യാത്ര തുടരവേ വഴിയരികിലെ ഒരു കാഴ്ച്ച കണ്ടു ഞങ്ങള്‍ വണ്ടി നിര്‍ത്തി. മഞ്ഞു മൂടിയ മലനിരകളുടെ വിദൂര കാഴ്ച്ച. കാണുമ്പോള്‍ വളരെ അടുത്താണെന്ന് തോന്നി ചിലരൊക്കെ കുറച്ചു നടന്നൊക്കെ നോക്കി. പക്ഷെ Google Map നോക്കിയപ്പോഴാണ് ആ മല നിരകള്‍ 100Km ഓളം ദൂരെയാണെന്നു മനസ്സിലാകുന്നത്‌. ആ നല്ല ദ്രിശ്യങ്ങളുടെ Photo ഒക്കെ എടുത്ത് വീണ്ടും യാത്ര.
 

  Distant view of Icy Moutains 

Distant view of Icy Moutains



Rohthang Pass കഴിഞ്ഞ് റോഡില്‍ താഴേയ്ക്കുള്ള ഇറക്കങ്ങളും സമതല പ്രദേശങ്ങളും ഒക്കെ ഇടവിട്ടുള്ളതായി കാണപ്പെട്ടു. റോഡിന്റെ ഒരു വശത്ത്‌ എന്തായാലും എല്ലായ്പ്പോഴും താഴ്ച്ച അല്ലെങ്കില്‍ നദി / നീര്‍ച്ചാല്‍, മറു വശത്ത്‌ മല എന്നതാണ് സ്ഥിതി.  ഇടയ്ക്കു ഒരു ഭംഗിയുള്ള കാഴ്ച്ച കണ്ട് വണ്ടി നിര്‍ത്തി എല്ലാരും ഇറങ്ങി ഫോട്ടോ ഒക്കെ എടുത്തു.  മുന്നില്‍ ദൂരെയായി മഞ്ഞണിഞ്ഞ പാര്‍വത നിരകളും, ഇടതു വശത്ത്‌ മാനംമുട്ടെ നില്‍ക്കുന്ന രണ്ടു പര്‍വ്വതങ്ങള്‍ക്കിടയിലൂടെ കാണുന്ന ദൂരകാഴ്ച്ചയും. ചിലര്‍ തണുപ്പകറ്റാന്‍ ആത്മ ശാന്തി  നേടി വീണ്ടും വണ്ടിയ്ക്കുള്ളിലെയ്ക്ക്. പിന്നീടുള്ള യാത്രയില്‍ ഇടയ്ക്കിടെ വഴിമുടക്കികളായി ചെമ്മരിയാടുകള്‍ ഇടയ്ക്കിടെ പ്രത്യക്ഷപ്പെട്ടു. അതിശയം എന്തെന്നാല്‍ ചില ആട്ടിന്‍ കൂട്ടങ്ങളോടൊപ്പം ഇടയന്‍മാര്‍ ആരും തന്നെ ഇല്ലായിരുന്നു എന്നതാണ്. അവരിങ്ങനെ ഹിമാലയന്‍ പച്ചപ്പ്‌ മേഞ്ഞു ഒന്നിനെയും കൂസലില്ലാതെ സ്വതന്ത്രരായി നടക്കുകയാണ്.

Distant view of Icy Moutains


View in Between Mountains


 A Flock of Sheep


When a Flock of Sheep Near a Nallah blocked us


Manali യില്‍ നിന്ന് ഏതാണ്ട് 150 Km പിന്നിട്ട് കഴിഞ്ഞിരിയ്ക്കുന്നു. ഇതിനകം വണ്ടിയുടെ ഇന്ധനം Reserve ആയി, Console ലെ Warning light ഒക്കെ കത്തി. ഇനിയും ഏതാണ്ട് പത്തിരുപതു Km ഓടിയാല്‍ മാത്രമേ ഈ റൂട്ടിലെ ഏക Petrol Pump ല്‍ എത്താന്‍ കഴിയൂ. ഏറ്റവും വെല്ലുവിളി നിറഞ്ഞ ഈ Himalayan റോഡില്‍ അതിന്റെ പരമാവധി ഭാരം വഹിച്ച് നീങ്ങുന്ന സ്കോര്‍പിയോ ഇനി പരമാവധി മൈലേജ് കൂടി നല്‍കണം എന്ന് വാശി പിടിച്ചിട്ടു കാര്യമില്ലെല്ലോ. ഞങ്ങള്‍ കണക്കു കൂട്ടുന്നത്‌ ഒരു 6-7 Kmpl ഒക്കെ വെച്ചാണ്. പക്ഷെ അങ്ങനെ എങ്കില്‍ എപ്പൊഴേ വഴിയ്ക്ക് കിടക്കേണ്ട സമയം കഴിഞ്ഞു. ഇപ്പൊ Co Driver സീറ്റില്‍ അരുണ്‍ ആണ് മുന്നില്‍ എന്റെ കൂടെ, ആഗ്രഹപൂര്‍വ്വം Rohthang ല്‍ കൂടെ ഒക്കെ വണ്ടി ഓടിച്ച് തളര്‍ന്നു ഇരിയ്ക്കുകയാണ്. ലോകത്ത് ആത്മവിശ്വാസം എന്നത് കണ്ടു പിടിച്ചത് തന്നെ അവന്‍ ആണ്, ഞങ്ങടെ ചങ്ക് AL - Arun. നിങ്ങള് ചവിട്ടി വിടടേ, തീരാന്‍ ഒന്നും നേരമായില്ല. എല്ലാവരുടെയും മുഖത്തു ആശങ്കയുടെ കാര്‍മേഖം ഉണ്ട്. ഇവിടെങ്ങാന്‍ വെച്ചു തീര്‍ന്നാല്‍ എന്ത് ചെയ്യും ആരോട് സഹായം തേടും. ഭാഗ്യത്തിന് വഴിക്ക് കിടത്താതെ ഞങ്ങളുടെ രഥം ഈ റൂട്ടിലെ ഏക Petrol Pump പ്രവര്‍ത്തിയ്ക്കുന്ന Tandi യില്‍ എത്തിച്ചു. ഇനി ഒരു പരീക്ഷണത്തിനു തയ്യാറല്ലാത്തതിനാല്‍ Full Tank ആകുന്നത് വരെ അടിച്ചു. കാരണം ഇനി LEH എത്തുന്നത് വരെ മറ്റൊരു Petrol Pump ഇല്ല എന്നത് തന്നെ. ഇവിടെ നിന്നും ഇനി Leh വരെ ഏതാണ്ട് 400Km അതിനിടയില്‍ 365Km പിന്നിട്ടാലെ അടുത്ത Petrol Pump ഉള്ളു. ഞങ്ങള്‍ ഇപ്പൊ ഏതാണ്ട്  38Litre Diesel അടിച്ചു കഴിഞ്ഞു. ഇനി എന്തായാലും ഒരു ആശങ്കയ്ക്ക് വക ഇല്ല എന്ന് തോന്നുന്നു.  
 

One and Only Fule Station of Mnali - Leh Road


ഞങ്ങളുടെ റൂട്ടിലെ അടുത്ത പ്രധാനപ്പെട്ട ഇടം Keylong ആണെന്ന് പറയാം. ഇന്നത്തെ Lunch അവിടെയാണ് പ്ലാന്‍ ചെയ്തിരിയ്ക്കുന്നത് ഏകദേശം 02:00pm ഓട് കൂടി ഞങ്ങള്‍ Keylong ല്‍ എത്തി. അവിടെ  Neel Kanth Nalwa എന്ന ഒരു Hotel നിന്നും ആണ് Lunch കഴിച്ചത്. മോശമല്ലാത്ത ഭക്ഷണം പക്ഷെ വിലയും മോശമല്ലാത്ത അത്ര കൂടുതല്‍ തന്നെ. Veg / Chicken Fried Rice, Rotti ഒക്കെയാണ് ഉള്ളത്, പക്ഷെ ഇത്തരമൊരു യാത്രയില്‍ ഞങ്ങളുടെ അനുഭവത്തില്‍ നിന്നു Veg കഴിയ്ക്കുന്നതാവും നല്ലത്. കാരണം വഴിയെ പറയാം. കഴിച്ച Hotelകാര്‍ അവിടെ Stay ചെയ്യാനുള്ള facility ഒക്കെ ഉണ്ടെന്നു പറഞ്ഞു canvas ചെയ്യുന്നുണ്ടായിരുന്നു. ഞങ്ങള്‍ അവരുടെ മുറിയൊക്കെ പോയി കാണുകയും ചെയ്തു. പക്ഷേ Rent ഒക്കെ കേട്ടപ്പോള്‍ എന്നതായാലും Stay അവിടെ വേണ്ട എന്ന് ഉറപ്പിച്ചു.
 

Manali മുതല്‍ Leh വരെയുള്ള 575km ദൂരം ഒരു ദിവസം കൊണ്ട് ഓടി തീര്‍ക്കാം എന്ന അഹങ്കാരമൊന്നും യാത്ര പ്ലാന്‍ ചെയ്തപ്പോഴേ ഞങ്ങള്‍ക്കില്ല. അത് മാത്രമല്ല ഈ റൂട്ടിലെ മിക്ക യാത്രികരും ചെയ്യും പോലെ ഏറ്റവും ദുഷകരമായ പാതി ദൂരം പിന്നിട്ട് എത്തുന്ന SARCHU മേഖലയില്‍ ഒരു രാത്രി തങ്ങുക അതോടൊപ്പം കാലാവസ്ഥ Oxygen നിരക്ക് എന്നിവയുമായൊക്കെ Acclaimed ആവുക എന്നതൊക്കെയാണ് ലക്ഷ്യം. Sarchu ഒരു വലിയ Town ഒന്നുമല്ല, പക്ഷെ ആ സ്ഥലത്തെ അറിയപ്പെടുന്നത് "HIMALAYAN MID WAY CAMP" എന്നാണ്. ഈ റോഡ്‌ തുറന്നിരിയ്ക്ക്ക്കുന്ന May മുതല്‍ October വരെയുള്ള സീസണ്‍ സമയത്ത് മാത്രം പ്രവര്‍ത്തിയ്ക്കുന്ന Camping Tent കളാണ് Sarhcu ന്റെ പ്രത്യേകത.


യാത്രയ്ക്കിടയില്‍ സംഭവിച്ച മറ്റൊരു പ്രധാനപ്പെട്ട കാര്യം കൂടി, നാട്ടിലെ ഒരു അതിപ്രശസ്ത പൊതുമേഖല സ്ഥാപനത്തിന്റെ തലപ്പത്തിരിയ്ക്കുന്ന നമ്മടെ വിജീഷ് അണ്ണന് ഇന്നലെ Manali യില്‍ ആയിരുന്നപ്പോള്‍ അദ്ദേഹത്തിന്‍റെ ഓഫീസില്‍ നിന്നും ഒരു Urgent കാള്‍ വന്നിരുന്നു. ലീവ് അനുവദിച്ചു എങ്കിലും വിദേശ പ്രതിനിധികളുമായോ മറ്റോ ഉള്ള വളരെ അത്യാവശ്യമായ ഒരു Meeting നായി August 14ന് അണ്ണന് തിരികെ തിരുവനന്തപുരത്ത് എത്തെണ്ടാതായി ഉണ്ട്. കാര്യങ്ങള്‍ ആകെ കുഴഞ്ഞു മറിഞ്ഞു. Return Flight Ticket വരെ എടുത്തു വെച്ചിരിയ്ക്കയാണ്. പിന്നെ ഇവിടെ വരെ വന്നിട്ട് Rohthang Pass പോലും കാണാതെ തിരികെ പോകുന്നത് എങ്ങനെ. വിജീഷ് അണ്ണന്‍ ആകെ നിരാശയിലായി. അവസ്സാനം, ഞങ്ങളോടൊപ്പം Keylong വരെ വരാം എന്നും തൊട്ടടുത്ത ദിവസ്സം അതിരാവിലെ Keylong ല്‍ നിന്നും Manali വരെയുള്ള ബസ്സില്‍ Manali വന്ന്, അടുത്ത ബസ്സില്‍ Delhi, അവിടുന്ന് Rajadhani Express ല്‍ നാട്ടിലേയ്ക്ക് എന്ന് തീരുമാനിച്ചാണ് ഇന്ന് ഞങ്ങളോടൊപ്പം യാത്ര ചെയ്യുന്നത്.

  
അങ്ങനെ Lunch ഒക്കെ കഴിഞ്ഞു നേരത്തെ തീരുമാനിച്ച Sarchu എന്ന സ്ഥലം എത്തും മുന്നേ റോഡിന്റെ വലതു സൈഡില്‍ പുഴയോരത്തായി ഒരു കൂട്ടം Camping Tent കള്‍ കാണുന്നുണ്ട്. പക്ഷെ സ്ഥലം ഇത് Jispa ആണ്, Sarchu ഇനിയും ഇവിടെ ഇന്ന് പത്തിരുപതു കിലോമീറ്റര്‍ കൂടിയുണ്ട്. വിജീഷ് അണ്ണനെ നാളെ വെളുപ്പിനെ തിരികെ Keylong ല്‍ കൊണ്ട് വിടേണ്ട സൗകര്യം കൂടി പരിഗണിച്ച് Jispa ല്‍ തന്നെ ഇന്ന് രാത്രി താമസിയ്ക്കാന്‍ തീരുമാനിച്ച് റോഡിനു വലതു വശം താഴെ നദിക്കരയിലെ ആ Camping Tent ലേയ്ക്ക് വണ്ടി പതിയെ ഇറക്കി. ഭാഗ്യം, അവിടെ ഇന്ന് Vaccent Tent കള്‍ ഉണ്ട്, Rent ഉം വലിയ കുഴപ്പം ഇല്ല 1500 രൂപ Complimentory Breakfast. ഞങ്ങള്‍ മൂന്ന് Tent കള്‍ ആണ് എടുത്തത്. നല്ല പെരുമാറ്റവും, സഹകരണവുള്ള ജോലിക്കാര്‍.Tent കളുടെ അകമെല്ലാം വൃത്തിയായി സൂക്ഷിചിരിയ്ക്കുന്നു, അത്യാവശ്യം വൃത്തിയുള്ള വിരികളും പുതപ്പുകളും. Toilet ആണ് എടുത്തു പറയേണ്ട ഒന്ന്, Tent ആണെങ്കിലും വൃത്തിയുള്ള Euopian Toilet.
 







ഞങ്ങള്‍ ഒന്നു ഫ്രഷ്‌ ആയി വന്ന് Dining Tent ല്‍ ചെന്നു കോഫിയും Snacks ഉം കഴിച്ചു കൊണ്ടിരിയ്ക്കെ ഞങ്ങളുടെ തണുപ്പ് മാറ്റാന്‍ ഉള്ള ഇന്ധനത്തിന്റെ ലഭ്യതയെ കുറിച്ച് അവിടെ ചോദിച്ചു. ഒന്നും വിഷമിയ്ക്കേണ്ട, എന്താ വേണ്ടതെന്നു പറയു സംഖടിപ്പിക്കാം എന്ന ഹൃധ്യമായ ചിരിയോടു കൂടിയ മറുപടി. പിന്നെ ഒന്നും താമസിച്ചില്ല. ഞങ്ങള്‍ ആവശ്യപ്പെട്ടത് അവര്‍ സംഖടിപ്പിച്ചു. മറ്റ് Tent കളില്‍  ഉള്ള Guest നെ ബുദ്ധിമുട്ടിയ്ക്കാതെ അത്തരം കാര്യങ്ങള്‍ക്കായി പുഴയോരത്തു ഒരു Dine Out സെറ്റപ്പ് തന്നെ ഒരുക്കിയിട്ടുണ്ട്. ആവശ്യമായ Bottle Water, Glasses, Side Dishes ഒക്കെ അവിടെയ്ക്ക് എത്തിച്ചുതരുന്നുണ്ട്. അതിനോട് ചേര്‍ന്നുള്ള കാഴ്ച്ചകള്‍ രാത്രി വൈകിയും അവിടുന്ന് എഴുനേല്‍ക്കാന്‍ തോന്നുകയില്ല. 08:00 pm ഒക്കെ ആയപ്പോള്‍ തന്നെ തണുപ്പ് കൂടി വരികയാണ്.



    

ഞങ്ങള്‍ ഡിന്നര്‍ ഒക്കെ കഴിഞ്ഞും സാധനം തീരുന്നതോടൊപ്പം നദി തീരത്തെ Dine Out ല്‍ തന്നെ തുടരവേ, Camping Tent ജീവനക്കാര്‍ ചിലര്‍ ഞങ്ങള്‍ ഇരിയ്ക്കുന്നതിനടുത്തായി കുറെ വിറകുകള്‍ കൊണ്ട് വന്നിട്ട് ഒരു Camp Fire സെറ്റ് ചെയ്തു. അതിനന്റെ ഒരു കുറവു കൂടിയേ ഉള്ളായിരുന്നു. പിന്നെ പാട്ടായി കവിതയായി നാടന്‍ പാട്ടായി.
 

From Dine Out Tent


Camp Fire


അങ്ങനെ ഈ യാത്രയില്‍ വളരെ നല്ല ഒരു ദിവസം കൂടി ചിലവഴിച്ച ശേഷം ഹിമാലയന്‍ കാറ്റിനോടൊപ്പം അരിച്ചു കയറുന്ന തണുപ്പില്‍ നിന്നും കമ്പിളി പുതപ്പിനടിയിലേയ്ക്ക്.


Starting km - 4936
Ending km - 5172

Total - 236 Km

2 comments:

Day-9 Aug 17th 2017

കഴിഞ്ഞ ദിവസത്തെ നീണ്ട യാത്രയും Zojila Pass എന്ന ഭീകര രാത്രിയും Sonamarg ലെ കിടിലന്‍ തണുപ്പും എല്ലാം കൂടി ആയപ്പോ ഞങ്ങളുടെ ഉറക്കം 8 മണിവരെ ഒക്...