Sunday, 15 November 2020

Day-8 Aug 16th 2017

ഇന്ന് ഞങ്ങള്‍ Ladakh നോട് ഈ അവസരത്തില്‍ വിടപറയുന്ന ദിവസ്സമാണ്‌. Leh മുതല്‍ Srinagar വരെയുള്ള 420 Km ദൂരം NH-1 എന്ന ഒന്നാം നമ്പര്‍ ദേശീയ പാതയിലൂടെ ഓടി എത്തുക എന്നതാണ് ഇനി ലക്ഷ്യം. Karakoram മലനിരകളിലൂടെയും അതിന്റെ താഴ്വാരങ്ങളിലൂടെയും ഒക്കെ കടന്നു പോകുന്ന ഇന്ത്യയുടെ പ്രഥമ ദേശിയപാതയെ KARKORAM HIGHWAY എന്നാണ് പൊതുവേ അറിയപ്പെടുന്നത്. Ledakh പ്രവിശ്യ കഴിഞ്ഞാല്‍ ഏതാണ്ട് എല്ലായിപ്പോഴും പാക്‌ അധീന കാശ്മീര്‍ അഥവാ POK യ്ക്ക് തൊട്ടടുത്തുകൂടി കടന്നു പോകുന്ന NH-1 തൊട്ടു മുമ്പ് നടന്ന India-Pak യുദ്ധത്തിന്റെ മുഖ്യ ഇടങ്ങളായ Kargil, Drass മേഖലയിലൂടെ ഒക്കെയാണ് കടന്ന് പോകുന്നത്. മിക്കപ്പോഴും വെടിനിര്‍ത്തല്‍ കരാര്‍ ലംഖനങ്ങള്‍ നടത്തുന്ന PAK സൈനികരുടെ കാര്യമോര്‍ത്ത് ഞങ്ങളുടെ സുരക്ഷയെ കരുതിയോ എന്തോ ഈ Trip Plan ചെയ്തപ്പോഴോ യാത്ര തുടങ്ങികഴിഞ്ഞു പോലുമോ ഈ വഴി തിരികെ പോകേണ്ടി വരും എന്ന പദ്ധതി ഞങ്ങളില്‍ ഇല്ലായിരുന്നു എന്ന് നിസ്സംശയം പറയാം.

Srinagar വരെ 10 മണിക്കൂര്‍ യാത്രാ സമയം ഒക്കെയാണ് Google Map പറയുന്നേ, ഇത്ര ദിവസത്തെ കശ്മീര്‍ യാത്രാ പരിചയം കൊണ്ട് നമുക്കറിയാല്ലോ, പത്തെന്നൊക്കെ പറഞ്ഞാല്‍ ഒരു 15 Hour ഒക്കെ വേണ്ടി വരും എന്ന്. 07:00am ആയപ്പോള്‍ Hotel ലെ  Complimentary Breakfast ഒക്കെ വേണ്ടെന്ന് വെച്ച് യാത്ര ആരംഭിച്ചു. Hotel നിന്നുള്ള Breakfast നായി നിന്നാല്‍ ഇനി Srinagar ല്‍ എത്താന്‍ രാത്രി ഏറെ വൈകിയാലോ എന്ന ആശങ്കയില്‍ ഞങ്ങള്‍ അല്‍പ്പം നേരത്തെ യാത്ര തുടങ്ങുകയായിരുന്നു. പക്ഷെ Leh നഗരം പിന്നിട്ടു Pathar Sahib Guru Dwara എത്തിയപ്പോഴേയ്ക്കും ഞങ്ങളില്‍ ആരോ അവിടുത്തെ പഞ്ചാബി ഭക്ഷണത്തിന്‍റെ രുചി ഓര്‍മിപ്പിയ്ക്കുകയും അവിടെ എപ്പോഴും ലഭിയ്ക്കുന്ന ഭക്ഷണം കഴിക്കാം എന്ന് കരുതി വീണ്ടും അവിടെ നിര്‍ത്തുക ആയിരുന്നു. ഇനി ഈ വഴിയില്‍ എപ്പോ എവിടെ എന്തെങ്കിലും ഭക്ഷണം ലഭിക്കും എന്ന് ഒരു അറിവും ഇല്ലല്ല്ലോ. പ്രാര്‍ത്ഥന ഒക്കെ കഴിഞ്ഞ് സ്വാദിഷ്ട്ടമായ ഭക്ഷണം ചായ ലെസ്സി ഒക്കെ കഴിച്ച് വീണ്ടും യാത്ര. വല്ലപ്പോഴും കാണുന്ന Military Convoy കള്‍ ഒഴിച്ചാല്‍ NH-1 ഏറെ കുറെ വിജനമാണെന്ന് തന്നെ പറയാം. പക്ഷെ നേരെയുള്ള കുറച്ച് ദൂരം ഒഴികെ വേഗത്തില്‍ പോകാന്‍ ഒന്നും പറ്റില്ല അപകടം പതിയിരിയ്ക്കുന്ന കുത്തനെയുള്ള കയറ്റങ്ങളും, മറുവശം കാണാനാവാത്ത വളവുകളും നിറഞ്ഞതാണ്‌ ഈ ദേശീയ പാത.
 
 
NH - 1
 

Way to Lamyuru


Bridge Near Lamayuru


ആദ്യം ഞങ്ങള്‍ കടന്നു പോകുന്നത് Lamyuru എന്ന ഒരു പ്രദേശമാണ്, ഒട്ടും ഉറപ്പില്ലാത്ത മണലും പാറകളും നിറഞ്ഞ മലകളുമുള്ള ഈ പ്രദേശത്തെ Moon Land എന്നാണ് അറിയപ്പെടുന്നത്. ഇവിടുത്തെ ഭൂതലത്തിന് ചന്ദ്രോപരിതലവുമായി കാഴ്ചയിലുള്ള സാമ്യം കൊണ്ടാണ് അങ്ങനെ അറിയപ്പെടുന്നതത്രേ. അവിടെ Leh ലെ തന്നെ അതി പ്രശസ്തമായ ഒരു ബുദ്ധ വിഹാരം ഉണ്ട്. നാനൂറോളം ഓളം ബുദ്ധ സന്ന്യാസികളെ ഉള്‍ക്കൊള്ളുന്ന അത് 11ആം നൂറ്റാണ്ടില്‍ ബുദ്ധമതത്തിന്റെ അന്നത്തെ പരമോന്നത ആചാര്യനായ  Mahasiddacarya Naropa Lama സ്ഥാപിച്ചതാണ് എന്ന് അറിയാന്‍ കഴിഞ്ഞു. ലഡാക്കിലെ തന്നെ ഏറ്റവും വലുതും പഴക്കമേറിയതുമായ ബുദ്ധവിഹാരമാണിത്. Lamyuru കുന്നിന്‍ മുകളില്‍ വ്യാപിച്ചുകിടക്കുന്ന അഞ്ചോളം വലിയ കെട്ടിടങ്ങളാണ് അവിടെ ഉള്ളത്. വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കാറുള്ള Yuru Kabgyat മുഖം മൂടികളുടെ ഉത്സവം ആണ് അവിടുത്തെ ഏറ്റവും പ്രത്യേകത നിറഞ്ഞ ആചാരം. എന്തായാലും ഇന്നത്തെ ഈ യാത്രയില്‍ ആ ചരിത്ര ശേഷിപ്പ് സന്ദര്‍ശിക്കാനുള്ള അവസരം ഞങ്ങള്‍ക്ക് ലഭിക്കില്ല. കാരണം രാവിലെ Hotel ല്‍ നിന്ന് തന്നെ Indigo Airline ന്‍റെ Call Centre പ്രതിനിധിയുമായി Phone ല്‍ സംസാരിച്ചതില്‍ രണ്ടു ദിവസത്തിനകം തന്നെ ഞങ്ങളുടെ Return Ticket എന്തായാലും Confirm ആക്കാം എന്ന് ഉറപ്പ് തന്നിട്ടുള്ളതാണ്. അതുകൊണ്ട് തന്നെ നാളെ എങ്കിലും എങ്ങനെയും New Delhi എത്തണം എന്ന ഉദ്ദേശത്തില്‍ ആണ് യാത്ര.
 
 
Bus on Highway
 
 
Moon Land Strata


Lamayuru


Lamayuru പിന്നിടുന്നതോടെ Ladakh പ്രവിശ്യ കഴിഞ്ഞ് Kargil ഭാഗത്തേയ്ക്ക് എത്തുകയാണ് നമ്മള്‍. ഏതാണ്ട് 100 കി.മി. പിന്നിട്ട്‌ കഴിഞ്ഞു. സമയം ഏതാണ്ട് 11 മണി ആവുന്നു. Lamayuru കഴിഞ്ഞ് വരുന്ന Hensikot എന്ന ഇടം മുതല്‍ NH-1 കുറേ ദൂരം വളവുകള്‍ ഇല്ലാത്ത നിരപ്പായ Road ഉള്ള ഭാഗം സാമാന്യം നല്ല വേഗത്തില്‍ തന്നെ പിന്നിട്ടു. പക്ഷെ പിന്നീട് Sarak മുതല്‍ Mulbekh വരെയുള്ള ഭാഗത്ത്‌ രണ്ട് ചുരങ്ങള്‍ ആണ് ഇനി താണ്ടാന്‍ ഉള്ളത്. ആദ്യത്തെത് Namika La Pass അടുത്ത ചുരം Fotu La Pass. ഈ റൂട്ടിലെ ഏറ്റവും ഉയരം കൂടിയ Pass ആണ് Fotu La Pass, സമുദ്രനിരപ്പില്‍ നിന്ന് 13478 Feet ഉയരത്തിലാണ് അത് കടന്ന് പോകുന്നത്. സംഗതി ദേശീയ പാത ഒക്കെ ആണെങ്കിലും കഷ്ട്ടിച്ചു ഒരു വലിയ വാഹനത്തിന് കടന്നു പോകാനുള്ള വീതിയെ ഉള്ളു പല ഇടങ്ങളിലും. മാത്രമല്ല മല വെട്ടിയുണ്ടാക്കിയ മറു ഭാഗം കാണാനാവാത്തതുമായ വളവുകള്‍ പലപ്പോഴും അപകടങ്ങളില്‍ നിന്നു ദൈവാധീനത്തില്‍ രെക്ഷപെടുന്ന തരത്തിലായിരുന്നു. കുത്തനെയുള്ള കയറ്റങ്ങളും മറുവശം കാഴ്ച്ച മറയ്ക്കുന്ന ഇടുങ്ങിയ വളവുകളും ഒക്കെ പിന്നിട്ട്‌ ഏതാണ്ട് മണിയോട് കൂടി ഞങ്ങള്‍ Mulbekh എന്ന സ്ഥലത്ത് എത്തിച്ചേര്‍ന്നു

 
Blind Curves


Entry to Kargil Sector
 

Mulbekh ഒരു ചെറു ഗ്രാമമാണ്, അവിടെ അങ്ങിങ്ങായി ചെറിയ ഒന്ന് രണ്ട് കടകള്‍ ഒക്കെ ഉണ്ട് കൂടാതെ 800 വര്‍ഷങ്ങള്‍ക്ക് മുന്പ് ടിബറ്റന്‍ ബുദ്ധ മത ആചാര്യനായ Lotsawa Rinchen Zangpo സ്ഥാപിച്ച Mulbekh Monastry എന്ന ഒരു ബുദ്ധവിഹാരം ഉണ്ടവിടെ. Mulbekh Monastry രണ്ട് ഭാഗങ്ങള്‍ ആയാണ് സ്ഥിതിചെയ്യുന്നത് അതിലൊന്ന് Drukpa യിലും അടുത്തത്‌  Gelugpa ലുമാണ് സ്ഥിതി ചെയ്യുന്നത്. Leh - Kargil NH Road ല്‍ Mulbekh എത്തുമ്പോഴേയ്ക്കും 650 Feet ഉയരത്തിലെ കുത്തനെയുള്ള ഒരു പാറയോട് ചേര്‍ന്നാണ് Mulbekh Monastry യുടെ ഒരു ഭാഗം നമുക്ക് കാണാന്‍ കഴിയുക. അവിടെ കല്ലില്‍ കൊത്തിയെടുത്ത ബുദ്ധ വിഗ്രഹവും Kharoshti ഭാഷയിലെ സൂക്തങ്ങളും കാണാന്‍ കഴിയും. ടിബറ്റന്‍ ആചാരങ്ങള്‍ക്ക് പകരം തനതായ Ladakhi ആചാരങ്ങളാണ് ഈ Monastry ല്‍ പിന്തുടരുന്നത്. Leh - Kargil NH Road ല്‍ കുറച്ച് കൂടി മുന്നിലേയ്ക്ക് പോകുമ്പോള്‍  30 Feet ഉയരമുള്ള ചുണ്ണാമ്പ് കല്ലില്‍ കൊത്തിയെടുത്ത Mythreya Budhha പ്രതിമയാണ് അവിടുത്തെ ഏറ്റവും വലിയ പ്രത്യേകതകളില്‍ ഒന്ന്. 2016ല്‍ Mulbekh Monastry പുതുക്കി പണിത് കാല പഴക്കം കൊണ്ടുള്ള കേടുപാടുകള്‍ ഒക്കെ പരിഹരിച്ച് വീണ്ടും തുറക്കുകയായിരുന്നു.
 
 
Mulbekh Monastry
 
 
Mulbekh Monastry
 
 
Monastry കണ്ട ശേഷം എല്ലാവര്‍ക്കും നല്ല വിശപ്പ് ആയി തുടങ്ങി. ഞങ്ങള്‍ വണ്ടി പാര്‍ക്ക്‌ ചെയ്തതിനും പിന്നിലായി കണ്ട കടകളുള്ള ഭാഗത്തേയ്ക്ക് നടന്നു. അവിടെ കടകളുടെ ഒക്കെ ബോര്‍ഡ് ഉറുദു ഭാഷയിലാണ് എഴുതിയിരിയ്ക്കുന്നത്. എന്നാല്‍ തന്നെയും അതിനിടയിലെ ഒറ്റമുറിയില്‍ പ്രവര്‍ത്തിയ്ക്കുന്ന ഒരു Hotel കണ്ടെത്താന്‍ ബുദ്ധിമുട്ടൊന്നും ഉണ്ടായില്ല എന്ന് പറയാം. എല്ലാവര്‍ക്കും ഇരിയ്ക്കാന്‍ സ്ഥലം കഷ്ട്ടിച്ചേ ഉള്ളു. ഒരു ചെറിയ മേശയ്ക്കു ചുറ്റും കൂടി ഇരുന്നു. ഞങ്ങളെ എല്ലാരേയും അതിശയിപ്പിച്ച് കൊണ്ട് കഴിക്കാന്‍ ചോറാണ് അവിടെ ഉള്ളത്. പക്ഷെ കറികള്‍ ആയിട്ട് Mutton കറി മാത്രമേയുള്ളൂ, അതും പത്തു മിനിറ്റു വെയിറ്റ് ചെയ്‌താല്‍ ഉണ്ടാക്കി തരും - ആഹ അന്തസ്സ്. എന്തായാലും ഒരു പരീക്ഷണം എന്ന നിലയില്‍ ആദ്യം രണ്ടെണ്ണം ഓര്‍ഡര്‍ ചെയ്തു. എല്ലാരും കഥയൊക്കെ പറഞ്ഞിരിയ്ക്കുംബോഴെയ്ക്കും ചോറും Mutton കറിയും വന്നെത്തി. സംഭവം സൂപ്പര്‍, ഒരു കറി എന്നൊക്കെ പറഞ്ഞാല്‍ ഒരു ഒന്നൊന്നര കറിയാണ്. നല്ല ചൂടുള്ള എണ്ണയില്‍ മുങ്ങി കുളിച്ച് കിടക്കുന്ന വലിയ മൂന്നോളം Mutton പീസ്സുകള്‍ അതും സാധാരണ പോലെ അല്ല നന്നായി വെന്തു എടുത്തുകഴിക്കാന്‍ പാകത്തിനുള്ള കഷ്ണങ്ങള്‍. Vegitable എണ്ണയില്‍ തയാറാക്കിയ കറിയില്‍ അവിടുത്തെ പ്രത്യേകതരം മസാല കൂട്ടാണ് ഉപയോഗിച്ചിട്ടുള്ളത്. പക്ഷെ കറിയുടെ സത്ത് അഥവാ Grevy അതിങ്ങനെ തനതു കാശ്മീരി മുളകിന്റെ നിറത്തിലെ എണ്ണയാണ്. ആദ്യത്തെ പീസ്സ് വായില്‍ വെച്ചപ്പോ തന്നെ അതിന്റെ അസാമാന്ന്യ രുചി ഒപ്പം സഹിക്കാനാവാത്ത എരിവ് ഒക്കെ പിടികിട്ടി. പിന്നെ ആ Gravy ചോറില്‍ ഒഴിച്ച് ഒരു യുദ്ധം തന്നെ ആയിരുന്നു എന്ന് പറയാം. Mutton Curry പിന്നേം പിന്നേം ഓര്‍ഡര്‍ ചെയ്തു ചോറ് പിന്നേം വന്നു. അധികം വിഭവങ്ങള്‍ ഒന്നും ഇല്ലാതെ തന്നെ രുചികരമായ ഒരു ഉച്ച ഭക്ഷണം ദിവസങ്ങള്‍ക്കു ശേഷം ലഭിച്ചു. അന്നത്തെ ആ ഭക്ഷണത്തിന്റെ രുചി ഇന്ന് ഇത് എഴുതുമ്പോഴും നാവിന്‍ തുമ്പില്‍ ഉണ്ട്. അങ്ങനെ ഒരു കിടിലന്‍ ഭക്ഷണം ഒക്കെ കഴിഞ്ഞ് വീണ്ടും യാത്ര തുടങ്ങി, ഇനിയും 50 കി.മി. ഓളം ഉണ്ട് Kargil വരെ. Mulbekh കഴിഞ്ഞ് Shargole എന്ന സ്ഥലം പിന്നിട്ടപ്പോഴെയ്ക്കും ഇടവിട്ടെങ്കിലും ആള്‍താമസമുള്ള  സ്ഥലങ്ങളായി, അങ്ങിങ്ങായി കൃഷിഇടങ്ങളും വീടുകളും ഒക്കെ കണ്ടു തുടങ്ങി. 
 
 

 Cultivated Land Near Kargil
 
 
Cultivated Land Near Kargil
 
 
 
 
Village Homes Near Kargil
 
 
Indigo Air Line nte Return Flight ന്റെ കാര്യത്തില്‍ email ചെക്ക്‌ ചെയ്യണം Ticket Confirm ആയെങ്കില്‍ Web Check In ചെയ്യണം. Independence Day അനുബന്ധ ആഴ്ച ആയതിനാല്‍ തന്നെ ഈ ഒരാഴ്ച മുഴുവന്‍ Jammu Kashmir ല്‍ Mobile Internet നു സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണം ഇത്തരത്തിലെ ബുദ്ധിമുട്ടുകള്‍ വരുത്തി വെച്ചിട്ടുണ്ട്.  Google Map നോക്കുമ്പോള്‍ Kargil നഗരത്തിലെ Traffic മുഴുവന്‍ ചുവന്ന വരകളോടെ കാണപ്പെട്ടതിനാല്‍ Town ഒഴിവാക്കി Kargil By Pass Road ലൂടെ നഗരത്തിന്റെ മറു ഭാഗത്ത് എത്തി Intrenet Cafe ല്‍ പോകാന്‍ ഞങ്ങള്‍ തീരുമാനിയ്ക്ക ആയിരുന്നു. Kargil By Pass Road കടന്നു പോകുന്നത് നഗര പരിധി വിട്ട്  POK എന്ന പാക്‌ അധീന Kashmir ന്റെ ഏറ്റവും അടുത്തു കൂടെയാണ്. നഗര തിരക്കുകള്‍ അധികമില്ലാതെ By Pass ന്റെ മറു വശത്തെത്തി ഞങ്ങള്‍ Kargil Town ലേയ്ക്ക് പ്രവേശിച്ചു. 
 

Starting Point Kargil By Pass


View from Kargil By Pass


View from Kargil By Pass
 
 
Kargil By Pass end Towards Drass Sector
 
 
Kargil നഗരത്തിനുള്ളില്‍ ഒരു Internet Cafe കണ്ടെത്തി. ID കാര്‍ഡ്‌ ഉം Mobile ഉം കൂടാതെ Browse ചെയ്യുന്ന ആളിന്റെ photo കൂടി എടുത്തിട്ടാണ് Internet ഉപയോഗിയ്ക്കാന്‍ അനുവദിയ്ക്കുക. അരുണും ഞാനും കൂടിയാണ് Cafe ല്‍ പോയത്, ഭാഗ്യം ഞങ്ങളുടെ Flight Reschedule ചെയ്ത് Ticket Confirm ആയിട്ടുണ്ട്‌ പക്ഷേ പ്രതീക്ഷിച്ചതിനേക്കാള്‍ രണ്ട് ദിവസം കൂടി കഴിഞ്ഞാണ്. എന്തായാലും അപ്പോഴേ Web Check In ഒക്കെ ചെയ്തു വെച്ചു. പിന്നെ Keylong ല്‍ നിന്നും തിരികെ പോയ വിജീഷ് അണ്ണന് പകരം ബിജുന്റെ ടിക്കറ്റും ഞങ്ങളുടെ കൂടെ തിരുവനന്തപുരം വരെ ആക്കുകയും ചെയ്തു. ആകെ മൊത്തം സമാധാനമായി, ഇനി ധൃതി പിടച്ച്‌ ഡല്‍ഹി വരെ ഓടി എത്തേണ്ട കാര്യമില്ല. ഞങ്ങളുടെ Trip Plan ല്‍ ഇല്ലാത്തതും എന്നാല്‍ വഴിക്കുള്ള പ്രധാന സ്ഥലങ്ങളായ Sree Nagar, Pahalgam, Sonamarg ഒക്കെ ഇറങ്ങി കണ്ടു പോകാം എന്ന തീരുമാനത്തില്‍ എത്തുകയായിരുന്നു. ഇനി ആദ്യം തന്നെ Kargil War Memmorial കാണണം എന്ന അഭിപ്രായവും ആഗ്രഹവും  എല്ലാവരും ഒരുപോലെ അങ്ങീകരിച്ചതിനാല്‍ എത്രയും വേഗം അത് സ്ഥിതി ചെയ്യുന്ന Drass ലേയ്ക്ക് യാത്ര തിരിച്ചു. 
 
 
By Pass Junction പാസ്സ്ചെയ്യുന്നതോടെ ഇവിടെ നിന്നും പാകിസ്ഥാന്‍ ലേയ്ക്ക് ഒഴുകുന്ന Shingo നദി NH Road ന് വലത് വശത്തുകൂടെ കുറേ ദൂരം നമ്മോടൊപ്പം ഒഴുകുന്നുണ്ട്. By Pass Bridge പിന്നിട്ട്‌ അടുത്തു കണ്ട Dhaba യില്‍ ചായ കുടിക്കാനായി നിറുത്തി. എണ്ണയില്‍ വറുത്തതും അല്ലാത്തതുമായ പലതരം കാശ്മീരി പലഹാരങ്ങള്‍ അടുക്കി വെച്ചിരിയ്ക്കുന്നു. കൂടുതലും സമോസ, പലതരത്തിലുള്ള ബജ്ജികള്‍ ഒക്കെ ആയിരുന്നു. ചായ കുടിയ്ക്കുന്നതിനിടയില്‍ അവിടെനിന്നും അറിഞ്ഞത് Kargil War Memmorial ന്റെ പ്രവേശനം വൈകിട്ട് 6 മണിവരെ മാത്രമേ ഉള്ളു എന്നും അത് കഴിഞ്ഞാല്‍ നടക്കുന്ന Flag Ceremony ക്ക് ശേഷം സന്ദര്‍ശകരെ പ്രവേശിപ്പിയ്ക്കില്ല എന്നതാണ്. അതുകൊണ്ട് തന്നെ വേഗം അവിടെ നിന്നും ഞങ്ങള്‍ Drass ലേയ്ക്ക് തിരിച്ചു. Kargil മുതല്‍War Memorial വരെ 54 കി.മി ആണ് ഉള്ളത് പക്ഷെ Google Map പറയുന്നത് ഒന്നര മണിയ്ക്കൂര്‍ എന്നാണ്, ഇപ്പൊ തന്നെ സമയം 03.45 ആയിട്ടുണ്ട്‌. ഇനിയും താമസിച്ചാല്‍ Leh Palace എന്ന അതിമനോഹര സംഭവം മിസ്സ്‌ ചെയ്ത പോലെ ഇതും കൈവിട്ടു പോകും. അത്ര നല്ല Road ഒന്നുമല്ല എങ്കിലും കഴിയുന്ന പരമാവധി വേഗത്തില്‍ തന്നെ വണ്ടി ഓടിച്ച് ഞങ്ങള്‍ Kargil War Memorial എത്തുകയായിരുന്നു.


Way side Dhaba at Kargil


Way side Dhaba at Kargil
 
 
Way side Dhaba at Kargil
 
 
കൃത്യ സമയത്തിനു മുന്നേ എത്താന്‍ കഴിഞ്ഞതിനാല്‍ കിട്ടിയ ഇടത്തില്‍ വണ്ടി പാര്‍ക്ക്‌ ചെയ്ത് വളരെ വേഗം Ticket Counter ലേയ്ക്ക് എത്തുകയായിരുന്നു ഞങ്ങള്‍. 1998 - 1999ല്‍ നടന്ന ഇന്ത്യാ പാക്‌ യുദ്ധ വിജയത്തിന്റെയും യുദ്ധത്തില്‍ കൊല്ലപ്പെട്ട വീര യോദ്ധക്കളുടെയും സ്മരണയ്ക്കായി സ്ഥാപിയ്ക്കപ്പെട്ടതാണ് Kargil War Memorial. Sreenagar - Kargil NH-1 നു തൊട്ടു ചേര്‍ന്നുള്ള മലനിരകളിലെ Indian Military Post കളായ Tololing Heights, Tiger Hill & Point 4875 (Batra Top) എന്നിവ മുന്‍ നിശ്ചയിക്കപ്പെട്ട LOC കടന്ന് Pak സേന പിടിച്ചെടുത്ത് നിലയുറപ്പിച്ചതാണല്ലോ Kargil യുദ്ധത്തിന് കാരണമായി തീര്‍ന്നത്. Tololing Heights, Tiger Hill & Point 4875 (Batra Top) എന്നീ മലനിരകള്‍ തിരികെ പിടിച്ചെടുത്ത് Tololing മലനിരകളുടെ താഴ്വരയിലാണ് Kargil War Memorial സ്ഥാപിച്ചിരിയ്ക്കുന്നത്. ഇന്ത്യന്‍ ARMY നിര്‍മിച്ച ഈ Memorial നവംബര്‍ 2014നു ആണ് പൊതുജനങ്ങള്‍ക്കായി തുറന്നു നല്‍കിയത്. ഹിന്ദി കവി "Pushp Kii Abhilasha (Wish of a Flower) എന്ന കവിതയിലെ വരികളാണ് സന്ദര്‍ശകരെ സ്വീകരിയ്ക്കുന്നതിനായി കവാടത്തില്‍ രേഖപ്പെടുത്തിയിട്ടുള്ളത്. 
 
 Kargil War Memorial
 
 
Out Side of Kargil War Memorial

 
Kargil War Memorial ന് പ്രധാനമായും നാല് ഭാഗങ്ങളാണ് ഉള്ളതെന്ന് പറയാം. നമ്മള്‍ പ്രവേശന കവാടം കടെന്നെത്തുമ്പോള്‍ തന്നെ കാണുന്ന "Amar Jawan" എന്ന ഫലകസ്തൂപം, നമ്മുടെ രാജ്യത്തെ സംബന്ധിച്ച് ഇത്ര തന്ത്ര പ്രധാനമായ ഇടങ്ങള്‍ തിരികെ പിടിയ്ക്കുന്നതിനിടെ ജീവന്‍ നഷ്ട്ടപ്പെട്ട സൈനകരുടെയും പ്രദേശവാസികളുടെയും പേര് ആലേഖനം ചെയ്ത ഒരു വലിയ ഫലകം. 30 Meter പൊക്കമുള്ള കൊടിമരത്തിലെ ദേശീയ പതാകയ്ക്കു താഴെയാണ് അത് സ്ഥാപിച്ചിരിയ്ക്കുന്നത്. അടുത്ത് തന്നെ ഇടതു ഭാഗത്തായി യുദ്ധത്തില്‍ വീരചരമം പ്രാപിച്ച അഞ്ഞൂറോളം വരുന്ന ധീര യോദ്ധാക്കളുടെ കുടീരങ്ങള്‍. അവയില്‍ ഓരോന്നിലും വീര സൈനികരുടെ പേര് കൊത്തിവെച്ച ഫലകങ്ങളും ഉണ്ട്. അവിടെ നിന്നും അടുത്തതായി കാണാനായി പോയത് War Museum ആണ്. അവിടെയ്ക്ക് പോകുമ്പോള്‍ കര വ്യോമ സേനകള്‍ Kargil യുദ്ധത്തില്‍ ഉപയോഗിച്ച പ്രധാനപ്പെട്ട  ആയുധങ്ങള്‍ യുദ്ധ വിമാനം എന്നിവ സന്ദര്‍ശകര്‍ക്ക് അടുത്തു നിന്നു തന്നെ കാണാനായി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
 
 
Entrance - Kargil War Memorial
 
 

Way to Amar Jawan


Amar Jawan


Amar Jawan

Names of Martyrs

Tololing Mountain View


Veer Bhoomi - Thromb of Martyrs

 
War Memorial ന്റെ ഏറ്റവും പ്രധാന ഭാഗമാണ് War Museum എന്ന് പറയാം. അവിടെ വിവിധ Army Emblems, War Document Archives, യുദ്ധത്തില്‍ പിടിച്ചെടുക്കപ്പെട്ട പാക്‌ യുദ്ധ ഉപകരണങ്ങള്‍ വെടിക്കോപ്പുകള്‍  പിന്നെ  Himalayan Mountain Range ന്റെ മുഴുവനായുള്ള ചെറു രൂപം എന്നിവയാണ് പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. അവിടെ തന്നെ Captain Manoj Pandey യുടെ പേരിലുള്ള Special War Gallery യില്‍ യുദ്ധ സന്ദര്‍ഭത്തിലെ ചില Photographs, പിടിചെടുക്കപ്പെട്ട പാക്‌ പതാക (തലകീഴായി) എന്നിവ പ്രദര്‍ശിപ്പിചിരിയ്ക്കുന്നു. അവിടെയുള്ള മിനി തിയേറ്ററില്‍ Kargil യുദ്ധത്തെ കുറിച്ചുള്ള  ഒരു പതിനഞ്ചു മിനിറ്റ് Documentary സന്ദര്‍ശകര്‍ക്കായി പ്രദര്‍ശിപ്പിയ്ക്കുന്നു. ആ Documentary കണ്ടിറങ്ങുന്ന ഓരോ ഇന്ത്യക്കാരനും അങ്ങേയറ്റം അഭിമാന ബോധത്തോടെ നമ്മുടെ രാജ്യത്തെ പ്രതിരോധ സംവിധാനങ്ങളെ കുറിച്ചും ബഹുമാനത്തോടെ നമ്മുടെ വീര സൈനകരെ കുറിച്ചും ഓര്‍ക്കുകയുള്ളൂ എന്നത് ഉറപ്പായ കാര്യമാണ്.
 
 
War Museum

Photo Gallery

Pakistan Flag at War Museum
 

War Memorial ന്റെ അടുത്ത ഭാഗം സുവനീര്‍ ഷോപ്പ് ആണ് അവിടെ നിന്നും Kargil War Memorial സന്ദര്‍ശിച്ച ഓര്‍മയ്ക്കായി INDIAN ARMY യുടെ ചിഹ്നം ഒക്കെ പതിച്ച ചില Memento കളും Kargil War Memorial എന്നു ആലേഖനം ചെയ്ത Cap, T-Shirt ഒക്കെ വാങ്ങി ഞങ്ങള്‍ വേഗം അവിടെ നിന്നു പതാക താഴ്ത്തല്‍ ചടങ്ങ് കാണാന്‍ ആയി പ്രധാന കവാടത്തിന്റെ അടുത്തേയ്ക്ക് വന്നു. ചടങ്ങ് കഴിഞ്ഞ് ഈ ദിവസത്തെ അവസാന സന്ദര്‍ശകരായി ഞങ്ങള്‍ അവിടെ നിന്നും വീണ്ടും കാറിലേയ്ക്ക്. ഇനി ഇന്നത്തെ ലെക്ഷ്യം Stay ചെയ്യാന്‍ ഏറ്റവും സുരക്ഷിതമായ ഒരിടം കണ്ടെത്തുകയെന്നുള്ളതാണ്. War Memorial ന്റെ അടുത്ത് നിന്നും Drass ലേയ്ക്ക് 5 കി.മി. ദൂരമാണ് ഉള്ളത്.  അവിടുത്തെ Military Check പോസ്റ്റ്‌ 7 മണി കഴിഞ്ഞാല്‍ Sri Nagar ഭാഗത്തേയ്ക്ക് വാഹനങ്ങള്‍ കടത്തി വിടില്ലത്രേ. അതുകൊണ്ട് തന്നെ എത്രയും വേഗം Military Check Post ല്‍ Inner Line Permit പരിശോധന ഒക്കെ കഴിഞ്ഞ് അത് പാസ്സ്ചെയ്തു മറുവശത്താണ് ഒരു ചായ കുടിയ്ക്കാനായി പോലും ഞങ്ങള്‍ വണ്ടി നിര്‍ത്തിയത്.
 
Firing Equipment used in Kargil War


Firing Equipment

 
Combat Air Craft used in Kargil War

Me and Rajeev Annan


സമുദ്രനിരപ്പില്‍ നിന്നും 10800 Feet ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന Drass ലെ തണുപ്പുകാലത്ത് താപനില മൈനസ് 17ഡിഗ്രിയ്ക്കും താഴെയാണത്രേ, നേരം ഇരുട്ടി തുടങ്ങുന്നതെയുള്ളു ഇപ്പോള്‍ തന്നെ ഇവിടുത്തെ തണുപ്പ് താങ്ങാന്‍ ആവുന്നില്ല. ഏതാണ്ട് 15000 ആള്‍ക്കാര്‍ മാത്രമുള്ള ഒരു ചെറു ഗ്രാമം ആണ് Drass. പക്ഷെ Drass ലോകത്തിലെ രണ്ടാമത്തെ ഏറ്റവും തണുപ്പേറിയതും മനുഷ്യ വാസമുള്ളതുമായ ഗ്രാമം ആണ്. ചായ കുടിയ്ക്കുന്നതിനിടയില്‍ ഞങ്ങളുടെ ചര്‍ച്ച ഇന്നിനി മുന്നോട്ടുള്ള യാത്രയെകുറിച്ചായിരുന്നു. Drass ല്‍ ഈ രാത്രി തങ്ങുന്നതിനെ കുറിച്ച് ഞങ്ങള്‍ എല്ലാവരും ഒരു പോലെ വിയോജിയ്ക്കുകയാണ്. പ്രധാനമായും അതിശക്തമായ തണുപ്പ്, പിന്നെ Hotel കള്‍ അല്ല Drass ല്‍ Home Stay കളാണ് ഉള്ളത്, അതൊന്നും കൂടാതെ വലത് ഭാഗത്ത് കാണുന്ന Thololing പര്‍വ്വത നിരകളുടെ മുകളിലെ Indian Army Post കള്‍ക്ക് മറുവശം ആയുധങ്ങളോടെ പാകിസ്ഥാന്‍ സൈന്യവും ഉണ്ടെന്നതും ഇടയ്ക്കിടെ അവര്‍ സകല നിയന്ത്രണങ്ങളും തെറ്റിച്ച് Indian ഭാഗത്തേയ്ക്ക് പലതരത്തിലുള്ള അക്രമണങ്ങളും നടത്താറുണ്ട്‌ എന്ന വസ്തുതകളും പരിഗണിച്ചാണ് അത്തരമൊരു വിയോജിപ്പ്. Drass ലും ചുറ്റുപാടും തന്നെ ഒരു ദിവസം മുഴുവന്‍ കണ്ടാലുംതീരാത്ത അത്ര മനോഹര താഴ്വാരങ്ങളും കാഴ്ച്ചകളും ഒക്കെ ഉണ്ടെങ്കിലും ഈ യാത്രയില്‍ അവ ഒഴിവാക്കുക അല്ലാതെ നിവര്‍ത്തി ഇല്ല.
 
 
Drass Town


ചായ കുടിച്ച്കൊണ്ട് നില്‍ക്കുമ്പോള്‍ അതാ പതിയെ നടന്നു വരുന്നു രണ്ട് Kargil Police കാര്‍ . അവര്‍ അടുത്ത് വന്ന് ID Card, Permit ഒക്കെ പരിശോദിച്ച് ഇന്നിനി മുന്നിലേയ്ക്കുള്ള യാത്ര അനുവദനീയമല്ല എന്നും ഇവിടെ Stay ചെയ്തു നാളെ രാവിലെയെ പോകാന്‍ കഴിയു എന്നും പറഞ്ഞു. ഈ മേഖലയിലെ ഏറ്റവും അപകടകരമായ Road ഉം ചുരവുമാണ് തൊട്ടുമുന്നില്‍ ഇനി കടന്നു പോകേണ്ട Zojila Pass എന്നാണ് അവര്‍ പറയുന്നത്. ഈ രാത്രി പ്രത്യേകിച്ചും മഞ്ഞു വീഴ്ചയും ഇരുട്ടും മഞ്ഞ് ഇടിഞ്ഞു വീണ് Road ബ്ലോക്ക്‌ ആയിരിക്കുക ആണത്രേ. പക്ഷെ ഞങ്ങള്‍ Sri Nagar ല്‍ മുന്‍കൂട്ടി Hotel ബുക്ക്‌ ചെയ്തു പോയി അതിനാല്‍ ഇവിടെ Stay ചെയ്യാന്‍ കഴിയില്ല എന്നൊക്കെ പറഞ്ഞ് അപേക്ഷിച്ചു, എങ്കിലും ഞങ്ങളെയും കൂടെയുള്ള ഒന്നുരണ്ട് Truck കള്‍ അടക്കമുള്ള ചില വാഹനങ്ങളെയും അടുത്ത അര മണിയ്ക്കൂര്‍ സമയത്തോളം അവര്‍ തടഞ്ഞു വെച്ചു. അവിടെയുള്ള മറ്റൊരു വാഹനത്തിനലെ ആള്‍ക്കാര്‍ പറഞ്ഞറിഞ്ഞത് ഇവിടുത്തെ Home Stay കാരെ സഹായിക്കാനുള്ള Police കാരുടെ സ്ഥിരം ഏര്‍പ്പാടാണ് ഇതെന്നാണ്. എന്തായാലും അരമണിക്കൂര്‍ ഒക്കെ ആയപ്പോള്‍ ഉയര്‍ന്ന ഏതോ Police ഉദ്ദ്യോഗസ്ഥന്റെ വാഹനം എതിര്‍ ദിശയില്‍ നിന്നും വരികയും അദ്ദേഹത്തിന്റെ നിര്‍ദേശ പ്രകാരം തടഞ്ഞു വെച്ച എല്ലാ വാഹങ്ങളും കടത്തി വിടുകയും ചെയ്തു. ശെരിയ്ക്കും എന്തോ Road Block ഉണ്ടായിരുന്നപോലെയാണ് ഞങ്ങള്‍ക്ക് തോന്നിയത്, കാരണം ഇപ്പോഴാണ് എതിര്‍ ദിശയില്‍ നിന്നു ആകെ മൂന്നോ  നാലോ വാഹനങ്ങള്‍ കടന്നു വരുന്നത് കണ്ടത്, അതും ഒരുമിച്ച്.

എന്തായാലും ഈ യാത്രയിലെ അടുത്ത ഒരു പരീക്ഷണം കൂടിയാണ് മുന്നില്‍ ഉള്ളത്. സമുദ്രനിരപ്പില്‍ നിന്നും 11575 Feet ഉയരത്തില്‍ Sri Nagar നെ Kargil മായി ബന്ധിപ്പിയ്ക്കുന്ന ചുരമാണ് Zojila Pass. എല്ലാ വര്‍ഷവും ശൈത്യ കാലത്ത് മൂന്ന് മാസ കാലത്തോളം അതിതീവ്ര മഞ്ഞ് വീഴ്ച്ചയുള്ളപ്പോള്‍ ഇവിടെ കൂടെയുള്ള ഗതാഗതം ഇടയ്ക്കിടെ തടസപ്പെടാറുണ്ട്. Drass മുതല്‍ ഏതാണ്ട് Zojila വരെ Drass നദി NH Road നു സമാന്തരമായി ഒഴുകുന്നുണ്ട്. കുറച്ച് ദൂരം പിന്നിട്ടപ്പോഴാണ് വിചാരിയ്ക്കുന്നത്ര എളുപ്പമല്ല Zojila Pass എന്ന Himalayan ചുരം എന്ന് മനസിലായി തുടങ്ങി. അത്യാവശ്യം നല്ല മഞ്ഞ് വീഴ്ച്ച ഉണ്ട് രാത്രിയിലും, Road ല്‍ വീണ മഞ്ഞ് Road എവിടെയാണ് വശങ്ങളില്‍ അവസാനിയ്ക്കുന്നത് എന്ന് കൃത്യമായ കാഴ്ച്ച ലഭിക്കാതെ മറയ്ക്കുകയാണ്. Zojila Pass ന്റെ വശങ്ങളില്‍ സാധാരണ മറ്റിടങ്ങളിലെ പോലെ ബാരിക്കേടുകള്‍ അല്ലെങ്കില്‍ Road ന്റെ അതിര്‍ത്തി കല്ലുകളോ ഒന്നും തന്നെ ഇല്ല. എതിര്‍ ദിശയില്‍ നിന്നും വണ്ടികള്‍ ഇല്ലാത്തത് കൊണ്ട് വലത് വശം മലയും ഇടതു വശം കൊക്കയും ആയ ഭാഗത്തൊക്കെ Wrong സൈഡില്‍ കൂടെയാണ് വണ്ടി ഓടിയ്ക്കുന്നത്. ഇടയ്ക്ക് ചില ഇടങ്ങളില്‍ ഇരുവശത്തും മഞ്ഞ് മതിലുകള്‍ പോലെ ഉള്ള ഇടത്തൊക്കെ കഷ്ട്ടിച്ചു ഒരു വണ്ടിയ്ക്ക് കടന്നു പോകാന്‍ ഉള്ള വീതിയെ ഉള്ളു. Zojila Pass കടക്കാന്‍ കുറേ Nallah കള്‍ താണ്ടേണ്ടതുണ്ട്. അതില്‍ രണ്ടാമത്തെ എത്തിയപ്പോഴേയ്ക്കും നല്ല കുത്തൊഴുക്കുള്ള വെള്ളം, പൊട്ടി പൊളിഞ്ഞ Road ല്‍ ഒരു കുഴിയിലായി വണ്ടി നിന്നു പോയി. അവിടെ വരെ വണ്ടി ഓടിച്ച അരുണ്‍ രണ്ട് മൂന്ന് തവണ ശ്രെമിച്ചിട്ടും നടക്കാതെ വന്നപ്പോള്‍ ഞാന്‍ ഡ്രൈവിംഗ് സീറ്റിലേയ്ക്ക്. പണ്ട് ടിപ്പര്‍ ഓടിച്ച് Demo ചെയ്ത പരിചയം സഹായിച്ചു, ഒരു വിധത്തില്‍ വണ്ടി കയറി എന്ന് പറയുന്നതാകും നല്ലത്. Clutch കരിഞ്ഞ മണം ഒക്കെ വന്ന് എന്ന് വിഷ്ണു പറയുന്നുണ്ടായിരുന്നു.


Zojila Pass ശെരിക്കും ഞങ്ങളുടെ മുന്നിലുള്ള ഒരു അഗ്നി പരീക്ഷണം തന്നെ ആയിരുന്നു. കുറ്റാകുറ്റിരുട്ടും കനത്ത മഞ്ഞും ഇലകൊഴിഞ്ഞ ഭീമന്‍ മരങ്ങളുടെ രാത്രി കാഴ്ചയും എല്ലാം കൂടി ഒരു നരക ലോകത്ത് ചെന്നെത്തിയ പ്രതീതിയായിരുന്നു ആ യാത്രയില്‍. Zojila Pass കടന്ന് താഴെയ്ക്കെത്തുന്ന Baltal ല്‍ എന്ന സ്ഥലത്ത് നിന്നും വളരെ അടുത്താണ് Amrnath ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. Zojila Pass നു ബദലായി നിര്‍മ്മിയ്ക്കുന്ന 15 കി.മി. വരുന്ന തുരംഗം Baltal നിന്നാണ് ആരംഭിയ്ക്കുന്നത്. തുരംഗം പണി നടന്നുകൊണ്ടിരിയ്ക്കയാണ്. ഇനി ഒരു പക്ഷെ ഭാവിയിലെ സഞ്ചാരികള്‍ക്ക് Zojila Pass ഒക്കെ ഒരു കേട്ട് കേഴ്വി മാത്രമായി മാറാന്‍ ഇനി അധിക കാലം വേണ്ട. അങ്ങനെ ഞങ്ങള്‍ Baltal ഉം പിന്നിട്ട്‌ ഏതാണ്ട് 09:00 ഓടെ ഒക്കെ Sonamarg ല്‍ എത്തി. ഭയങ്കര തണുപ്പ് തന്നെയാണ് ഇവിടെയും. ആദ്യം കണ്ട ഇത്തിരി നല്ല ഒരു Hotel ല്‍ തന്നെ ഭക്ഷണം കഴിക്കാനായി കയറി. Thandoori Rotti Chicken Tikka ഒക്കെയാണ് വിഭവങ്ങള്‍.  കഴിച്ചുകൊണ്ടിരിയ്ക്കെ ഞങ്ങള്‍ അടുത്തുള്ള Hotel കളെ കുറിച്ച് അവിടെ തന്നെ തിരക്കുകയും, ഈ Resturant നു മുകളില്‍ തന്നെ കുറേ Room കള്‍ ലഭ്യമാണെന്നും അതില്‍ Family Room ല്‍ 2 Extra Bed കൂടി ഇട്ട് ഒരു റൂം Arrange ചെയ്തു തരാം എന്ന് അവര്‍ പറഞ്ഞു. ഒരാള്‍ക്ക്‌ 500 രൂപയെ അവര്‍ പറഞ്ഞ വലിയ റൂമില്‍ ഞങ്ങള്‍ 6 പേര്‍ക്കും കൂടി ആവുന്നുള്ളൂ എന്ന് കണ്ട് ചൂട് വെള്ളം ഉള്‍പ്പടെയുള്ള സൌകര്യങ്ങള്‍ ഉണ്ടെന്നു പറഞ്ഞതിനാല്‍ അവിടെ തന്നെ ഈ രാത്രി തങ്ങാന്‍ തീരുമാനിച്ചു. പിന്നെ ലഡാക്കിലും കശ്മീരിലും രണ്ട് തരം ജന വിഭാഗങ്ങള്‍ ആയതു കൊണ്ട് തന്നെ ഞങ്ങളുടെ കയ്യില്‍ Stock തീര്‍ന്നുകൊണ്ടിരുന്ന തണുപ്പ് മാറ്റാന്‍ ആവശ്യമുള്ള സാധനങ്ങള്‍ നേരിട്ട് ചോദിക്കാന്‍ മടി ആയത് കൊണ്ട്. Room Boy വഴി ആവശ്യം അറിയിച്ചു, എല്ലാം ഓക്കേ ആണ് സാധനം സംഖടിപ്പിയ്ക്കാം എന്ന ഉറപ്പ് തന്നപ്പോള്‍ തന്നെ Room Advance ഒക്കെ കൊടുത്തു പക്ഷെ സാധനത്തിനു കൊടുത്ത കാശും പോയ ആളെയും പിന്നെ കണ്ടേ ഇല്ല. ഞങ്ങള്‍ പിന്നെ ഉള്ളത് കൊണ്ട് ഓണം പോലെ എന്ന സ്ഥിരം ആചാരം പാലിച്ച് പുതപ്പിനടിയിലേയ്ക്ക് ചുരുണ്ട് കൂടി. അതൊരു പാഠമായിരുന്നു. ഓരോരോ ജന വിഭാഗങ്ങളും അവരുടെ നാട് സന്ദര്‍ശിക്കാന്‍ എത്തുന്നവരെ എത്തരത്തില്‍ കരുതുന്നു എന്ന് മനസിലാക്കി തന്ന പാഠം. ഇനി നാളെ ഇന്ത്യയുടെ പൂന്തോട്ടമെന്നു തന്നെ വിശേഷിപ്പിയ്ക്കാവുന്ന ശ്രീ നഗറിലേയ്ക്ക്.

2 comments:

  1. ഓരോന്നായി ഓർക്കാൻ എന്ത് രസം. താങ്ക്സ് അനീഷ് ഭായ്.

    ReplyDelete
    Replies
    1. താങ്ക്സ് വിശാഖ്, ഇത്തരമൊരു യാത്രയ്ക്ക് എന്നെ ഒക്കെ സഹിച്ച് കൂടെ ഉണ്ടായിരുന്നതിന് !!!

      Delete

Day-9 Aug 17th 2017

കഴിഞ്ഞ ദിവസത്തെ നീണ്ട യാത്രയും Zojila Pass എന്ന ഭീകര രാത്രിയും Sonamarg ലെ കിടിലന്‍ തണുപ്പും എല്ലാം കൂടി ആയപ്പോ ഞങ്ങളുടെ ഉറക്കം 8 മണിവരെ ഒക്...