ഒന്നാം ദിവസത്തെ നീണ്ട യാത്രയും ഡ്രൈവും ഒക്കെ കൂടെ നല്ല ഉറക്കമായിരുന്നു, പക്ഷെ 07:00am ന് മുന്നേ തന്നെ കൂട്ടത്തില്‍ ആരുടെയോ മൊബൈല്‍ ശബ്ദിച്ചു. യെസ്, അതെന്റെ തന്നെ ആണ്. എത്ര ലേറ്റ് ആയി എത്തിയാലും മെസ്സേജ് അയക്കണേ എന്ന് പറഞ്ഞാണ് രാത്രി വീട്ടുകാരി വിളിച്ചു ഫോണ്‍ കട്ട് ചെയ്തത്. ഇന്നലെ എത്തിയ ഉടനെ മെസ്സേജ് അയക്കുകയും ചെയ്തതാണ്. അവള് വിളിച്ചു ചോദിയ്ക്കുന്നു Safe ആയി എത്തിയല്ലോ അല്ലെ, ഇപ്പൊ റൂമില്‍ തന്നെ അല്ലെ ഉള്ളത് എന്നൊക്കെ. അതെ എന്താടോ എന്ന് ചോദിച്ചതും അവള് പറയുന്നു Manali റോഡില്‍ മണ്ണിടിഞ്ഞു വീണു, റോഡ് ബ്ലോക്ക് ആയെന്നും ഒക്കെ വാര്‍ത്തയില്‍ പറയുന്നുണ്ടല്ലോ എന്നൊക്കെ. സത്യത്തില്‍ അത് കേട്ട നിമിഷത്തില്‍ തന്നെ ദൈവത്തിനു നന്ദി പറഞ്ഞു പോയി.
www.indianexpress.com/article/india/himachal-pradesh-landslide-mandi-national-highway-many-dead-injured-ndrf-rescue-operation-on-manali-4795047/
ഇതൊക്കെ കഴിഞ്ഞു ഓരോരുത്തര് ആയി എഴുന്നേറ്റു, അപ്പോഴേക്കും കോഫി എത്തി. കാപ്പി കുടിയോടൊപ്പം മുറിയുടെ വെളിയിലേക്കുള്ള ബാല്‍ക്കണി തുറന്നു വെളിയിലേയ്ക്കിറങ്ങി. ആഹ, നല്ല തണുപ്പുണ്ട്, Whether Report കളില്‍ ഒക്കെ 11 ഡിഗ്രി ഒക്കെ ആണ് കാണിയ്ക്കുന്നെ, ഏതാണ്ട് നമ്മുടെ മൂന്നാറിലെ ഒക്കെ പോലെ തന്നെ. ബാല്‍ക്കണിയില്‍ നിന്ന് താഴേക്കുള്ള കാഴ്ച്ചയാണ് അപാരം. മുഴുവന്‍ കായ്ച്ചു വിളഞ്ഞു കിടക്കുന്ന ആപ്പിള്‍ മരങ്ങള്‍.
View from Balcony
View form the Balcony
View from thhe Balcony - Apple Trees
Apples
ഇന്നത്തെ ദിവസം Local Site Seeing ആണ് പ്ലാന്‍, ഇവിടെ തന്നെ ഉണ്ട് ദിവസങ്ങളോളം കാണാനുഉള്ള കാഴ്ച്ച. ആഗസ്റ്റ് Manali യിലെ സീസണ് സമയം അല്ല. അതുകാരണം തന്നെ ഇവിടെ ഭയങ്കര തണുപ്പോ ഉറഞ്ഞു കൂടി കിടക്കുന്ന മഞ്ഞോ ഒന്നും എങ്ങും തന്നെ കാണാന്‍ കഴിയില്ല. കൂടാതെ ഇന്ന് ഏറ്റവും പ്രധാനപ്പെട്ട മറ്റൊരു ജോലി കൂടെ ഉണ്ട്, നാളത്തെ Rohthang Pass യാത്രയ്ക്കുള്ള പാസ്സ് Himachal LSGD ല്‍ നിന്നും എടുക്കുക എന്നതാണ്. www.rohtangpermits.nic.in എന്ന Govt. വെബ്സൈറ്റില്‍ കൂടെ വേണം ഞങ്ങള്‍ക്കും വണ്ടിയ്ക്കും അതിലെ കടന്നു പോകാന്‍ ആവശ്യമായ Pass എടുക്കാന്‍. അതിനായ എല്ലാരുടെയും പേരും വിലാസവും ഒക്കെ വേണം. ഏതാണ്ട് 10:00am ഓടു കൂടി എല്ലാവരും Break Fast ഒക്കെ കഴിഞ്ഞു റെഡി ആയി താഴേയ്ക്ക് വന്നു. ഓരോരുത്തരായി ആന കരിമ്പിന് കാട് കണ്ടപോലെ ആപ്പിള്‍ മരങ്ങള്‍ക്കിടയിലേയ്ക്ക്. അവിടുത്തെ Security പറഞ്ഞു നിങ്ങള്‍ക്ക് കഴിയ്ക്കാന്‍ വേണ്ടി മാത്രം പറിച്ചടുക്കുക. തോട്ടത്തിന് വെളിയിലേയ്ക്കു കൊണ്ട് പോകാന്‍ കഴിയില്ല. എല്ലാരും ഒന്നോ രണ്ടോ ഒക്കെ മാത്രം ആപ്പിള്‍ പറിച്ചു നമ്മടെ കാറിലേയ്ക്കു.
In Apple Plantation near our Hotel
Our Sweet Himalayan Chariot
ആദ്യ ലക്ഷ്യം Manali Town ല്‍ അവശ്യ സാധനങ്ങളുടെ ചെറിയ ഷോപ്പിംഗ്. Manali ലെ Rope Car ആണു മറ്റൊരു ലക്ഷ്യം. പിന്നെ ഇത്തരം യാത്രികര്‍ക്കിടയില്‍ പരസ്യമായ രഹസ്യം, Himachal Pradesh ന്റെ പല ഭാഗങ്ങളിലും പലതരം ലഹരി ചെടികളുടെ കൃഷിയും അവ സംസ്കരിച്ച് ഉണ്ടാക്കുന്ന ലഹരി പദാര്‍ഥങ്ങളുടെ വിപണനവും നിയമപരമാണ്. Manali യില്‍ അടുത്തു അത്തരം രണ്ടു കേന്ദ്രങ്ങള്‍ ഉണ്ട്, Little Italy എന്നറിയപ്പെടുന്ന Old Manali യും Little Israel എന്നറിയപ്പെടുന്ന Kasol ഉം. Old Manali അടുത്തായതിനാല്‍ എന്തായാലും അവിടം ഒന്ന് സന്ദര്‍ശിക്കാന്‍ തന്നെ ഞങ്ങള്‍ തീരുമാനിച്ചു. ഇതിനെല്ലാം പുറമേ നാളെ മുതല്‍ കൂടുതല്‍ കൂടുതല്‍ ഉയര്‍ന്ന പ്രദേശങ്ങളിലേയ്ക്കുള്ള യാത്രയില്‍ Oxygen കുറവു മൂലം വന്നേക്കാവുന്ന Acute Mountain Sickness (AMS) നെ പ്രതിരോധിക്കാന്‍ മണാലിയില്‍ ഒരു ദിവസം ചിലവഴിച്ചു ഇവിടുത്തെ കാലാവസ്ഥയോടൊക്കെ ഒരു Acclamation വരേണ്ടതും ആവശ്യമാണ്.
Initial Odo Reading of the Day
Manali Town ല്‍ നിന്നും ഞങ്ങള്‍ ചിലര്‍ Wind Coat, Glouse, Thermal Inner, Mountain Boot എന്നിവയൊക്കെയാണ് വാങ്ങിയത്. അവിടെ ഒന്ന് വില പേശി മേടിച്ചാല്‍ ഭയങ്കര ലാഭത്തിനു കിട്ടും എന്ന് മുന്നേ തന്നെ ചില കൂട്ടുകാര്‍ പറഞ്ഞിരുന്നു. ഞാനും വാങ്ങി കമ്പിളി നൂല് കൊണ്ടുള്ള ഒരു സ്വെറ്ററും ഒരു ഓവര്‍ കോട്ടും. ബൂട്ട് Manali ല്‍ നിന്ന് വാങ്ങാം എന്ന ലക്ഷ്യത്തില്‍ ഞാന്‍ നാട്ടില്‍ നിന്ന് വെറും ഒരു ചെരുപ്പും കെട്ടി വന്നതാണ്. ഒരു പാട് നല്ല Trekking Boot മിക്ക കടകളിലും ഉണ്ട്, പക്ഷേ നിര്‍ഭാഗ്യം എന്ന് പറയട്ടെ 10 സൈസ് നു മുകളിലേയ്ക്ക് എങ്ങും തന്നെ കിട്ടാനില്ല. ഓക്കേ, വിട്ടുകള, LEH യില്‍ ചെന്നു വാങ്ങാം എന്ന് എല്ലാരും സമാധാനിപ്പിച്ചു. അത് കഴിഞ്ഞു നേരെ പോയത് Rope Way Station നിലേയ്ക്ക് ആണ്.
At Cable Car Station - Manali
At Cable Car Station - Manali
Rope Way Station ല്‍ തിരക്കൊന്നും ഇല്ല, Base Station മുതല്‍ Hill Top വരെ ഏതാണ്ട് 2Km നീളുന്ന Cable Car യാത്രയ്ക്ക് 900 രൂപയാണ് Ticket ചാര്‍ജ്. സീസണ് അല്ലാത്ത കൊണ്ടാവാം അത് നിര്‍ത്തി ഇട്ടിരിക്കുന്നു. അതിനു ചുറ്റും ഉള്ള കാഴ്ച്ചകള്‍ ഒക്കെ വളരെ ഭംഗിയുള്ളവയാണ്. Rope Way Station ലെ കഫേയില്‍ നിന്ന് കോഫി കുടിച്ചു അവിടെ ആകെ ചുറ്റി കണ്ടു പാര്‍ക്കിംഗ് ലേയ്ക്ക് വന്നു. അവിടെ എന്തോ ഒരു തുരങ്ങത്തിന്റെ പണി നടക്കുന്നു. അതിനെപറ്റി അന്വേഷിച്ചപ്പോഴാണ് അറിഞ്ഞത് Rohthang ലേയ്ക്കുള്ള അപകടം പിടിച്ചതും സഞ്ചാരികളെ ഹരംകൊള്ളിയ്ക്കുന്നതുമായ Hill Road ഇനി കുറച്ചു കാലംകൂടിയെ കാണൂ എന്നും, അതിനു ബദല്‍ ആയി പുതിയ തുരംഗം പണി നടന്നു കൊണ്ടിരിക്കുന്നു എന്നും. അപ്പോള്‍ ഇനി ഇത്തരം യാത്രയ്ക്കൊരുങ്ങുന്നവര്‍ക്ക് മുന്നില്‍ Rohtang Pass എന്ന ഒരു വലിയ ഒരു കടമ്പ തന്നെഇല്ലാതാവുകയാണ്. മറിച്ച് സാഹസികത ആസ്വദിക്കുന്നവര്‍ക്ക് അതിനുള്ള അവസരവും.
Tea Time near Rohthang Tunnel Site - Manali
A Valley near Cable Car Station
തിരികെ പോകുന്ന വഴിയില്‍ ഒരു Hidumba Temple ഉണ്ട് അതുകൂടി കാണാന്‍ ഇറങ്ങിയെങ്ങിലും സീസണ് ഒന്നും അല്ലാത്തത് കൊണ്ട് തന്നെ ഗൈഡ്കളോ മറ്റു സന്ദര്‍ശകരോ ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ Google ന്റെ സഹായത്താല്‍ ആ നിര്‍മിതിയെ കുറിച്ച് മനസിലാക്കി. മഹാഭാരതത്തിലെ പഞ്ചപാണ്ടാവരില് ഒരാളായ ഭീമസേനന്റെ ഭാര്യായ ഹിടുമ്പി ദേവി തപസുചെയ്ത ഇടമാണത്. 1555 ല്‍ അന്നത്തെ മഹാരാജാവായ ബഹാദൂര്‍ സിംഗ് ആണ് ഹിടുമ്പി ദേവിയുടെ ആരാധനയ്ക്കായി ഈ ക്ഷേത്രം പണി കഴിപ്പിച്ചത്. ഏറെ സമയം ചിലവഴിയ്ക്കാതെ അവിടുന്നു Old Manali ലക്ഷ്യമാക്കി ഞങ്ങള്‍ യാത്ര തിരിച്ചു.
Hidumba Temple
Little Italy അഥവാ Old Manali എന്നത് കുറെ Antique Shop കളും കരകൌശല സാധനങ്ങളും അതിലേറെ വിദേശികളും നിറഞ്ഞ ഒരു തെരുവായാണ് ആദ്യം കാണപ്പെട്ടത്. അങ്ങോട്ടേയ്ക്ക് ഒരു പ്രവേശന കവാടം പോലെ ഒരു ലോഹ നിര്‍മിതമായ പാലമാണ് ഉള്ളത്. ആ പാലം കടന്നാല്‍ ശെരിക്കും നമ്മള് ഏതോ യൂറോപ്യന്‍ തെരുവുകളില്‍ എത്തിപ്പെട്ട പ്രതീതിയാണ്, നോക്കുന്നിടത്തൊക്കെ വിദേശ ടൂറിസ്റ്റ്കള്‍.
Street View - Little Italy / Old Manali
അവിടെയ്ക്ക് കടക്കുമ്പോള്‍ തന്നെ വഴിയരികില്‍ ശ്രദ്ധയില്‍ പെട്ടത് ഒരു ചെടിയാണ് കേട്ടോ, പാലം കടന്നു ഇടതു വശത്തേയ്ക്ക് തിരിഞ്ഞു പോകുമ്പോള്‍ ഒരു കുന്നിലേയ്ക്കുള്ള കുത്തനെയുള്ള കയറ്റം ആണ്. അതങ്ങനെ കയറി ചെല്ലുമ്പോള്‍ വണ്ടി പാര്‍ക്ക് ചെയ്യാന്‍ പോലും ഇടമില്ലാത്ത തെരുവ്, ഇരുവശവും കടകള്‍. അവയില്‍ പ്രധാനപ്പെട്ടവ CAFE കള്‍ ആണ്. മുന്‍പ് പോയ ഒരു സുഹൃത്ത് ഏകദേശ Location പറഞ്ഞതനുസരിച്ച് NIRVANA CAFE എന്ന ഒരെണ്ണം കണ്ടു പിടിച്ചു. ഈ CAFE കളില്‍ പ്രധാന പരിപാടി എന്നത് Night Party കള്‍ ആണ് പ്രത്യേകിച്ചും Smoke Party with DJ എന്ന് പറയാം. പകല്‍ സമയങ്ങളില്‍ മിക്ക CAFE കളും ഉറങ്ങിക്കിടക്കുന്നവയാണ്. എന്തായാലും കയറിയതല്ലേ ഒരു ഹിമാലയന്‍ കോഫിയും കുടിച്ചു, അന്ന് വൈകുന്നേരത്തെ Party Schedule ഉം ചോദിച്ചറിഞ്ഞ് അവിടെ നിന്നും പതിയെ Scoott ആയി.
The Most Wanted Bush
At Nirvana Caffe
At Nirvana Caffe
CAFE യില്‍ നിന്ന് വെളിയില്‍ ഇറങ്ങിയപ്പോള്‍ ഞങ്ങളില്‍ ഒരാള്‍ക്ക് മാത്രം ഒരു ആഗ്രഹം, അല്ല ഒരു ദുരാഗ്രഹം. എന്തായാലും ഇവിടെ വരെ വന്നതല്ലേ, എന്തേലും ഒന്നു വാങ്ങാതെ പോകുന്നത് എങ്ങനാ. സംഗീതം പഠിക്കാന്‍ സിംഹത്തിന്റെ മടയില്‍ ചെന്നു എന്നൊക്കെ പറയുന്ന പോലെ ചെന്നത്തിയതോ ഒരു സന്യാസിവര്യന്റെ മുന്നില്‍. ആവിശ്യം അറിയിച്ചപ്പോള്‍. ദക്ഷിണ വെയ്ക്കാനല്ല, ഊരും പേരും ജാതകവും ആണ് ആ ഇഷ്ട്ടന് ചോദിച്ചത്. Kerala, Trivandrum എന്നൊക്കെ കേട്ടതും അദ്ദേഹം ഭയങ്കര Excited ആയി. അങ്ങൊരുരു പുലിയല്ല പുപ്പുലിയാ, ഓരോരോ വര്‍ഷവും Tourist Season കളില്‍ മുടങ്ങാതെ കോവളത്തും വര്‍ക്കലയും തപസ്സ് അനുഷ്ട്ടിക്കാന്‍ വരുന്ന പാവം സ്വാതികന്. ചുമ്മാ തെറ്റിദ്ധരിച്ചു. സാധനം വാങ്ങാന്‍ മുട്ടി വന്നവന് വിലകേട്ടു ഞെട്ടി. പക്ഷേ, ഒരു Sample എന്ന നിലയില്‍ അവന് ഉപയോഗിച്ചുകൊണ്ടിരുന്ന Lights ന്റെ തുമ്പത്തു ആ മഹാ ഋഷി വര്യന് തന്റെ കയ്യില്‍ ഇരുന്ന ഒരു മോതിരത്തോളം മാത്രം വരുന്ന കുഞ്ഞു ഡപ്പയില്‍ നിന്നും എന്തോ ഒരു സാധനം വിരലുകള്‍ കൊണ്ട് എടുത്ത് പുരട്ടി കൊടുക്കുന്നുണ്ടായിരുന്നു. കൂടെ നിന്ന ഞങ്ങളില്‍ രണ്ടു പേര്‍ക്ക് രണ്ടു മിട്ടായി ആണ് തന്നത്.
Sage of Old Manali
Street View Old Manali
എന്തായാലും അവിടുത്തെ ഇടപാടുകള്‍ ഒക്കെ മതിയാക്കി വണ്ടി പാര്‍ക്ക് ചെയ്ത ഇടത്തേയ്ക്ക് ചെന്നപ്പോഴാണ് അടുത്ത പണി, കുന്നിന് മുകളിലേയ്ക്ക് വന്ന വഴി തിരികെ പോകാന്‍ കഴിയാത്ത വിധം Road Block ആയി. കുറെ കൂടെ മുന്നിലേയ്ക്ക് ചെന്നപ്പോഴാണ് Manali യുടെ യഥാര്‍ത്ഥ ഗ്രാമ ജീവിതം എന്താണ് എന്നറിഞ്ഞത്. തടിയും കല്ലും കൊണ്ട് നിര്‍മിച്ച വീടുകള്‍ ആണ് എങ്ങും. അത്ര ധനികരായ ജനത ഒന്നുമല്ല. ചെറിയതോതില്‍ ഗോതമ്പ് പാടങ്ങള്‍ കാണുന്നുണ്ട്. ഒരു പക്ഷെ വീട്ടാവശ്യത്തിനുള്ള ധാന്യങ്ങള്‍ കൃഷി ചെയ്യുന്നതാവാം.
Village Area - Old Manali
മഹാമഹര്‍ഷി തന്ന മിട്ടായി തിന്നോണ്ട് വണ്ടിയില്‍ കയറിയതും തല പമ്പരം പോലെ കറങ്ങുന്നു, ഞാന്‍ വണ്ടി ഓടിച്ചാല്‍ ഈ കുന്നും മലയും താണ്ടി കടക്കാന്‍ കഴിയില്ല എന്ന് പറഞ്ഞു വണ്ടി അരുണിനെ ഏല്‍പ്പിച്ചു. എന്നോടൊപ്പം രണ്ടാമത്തെ മിട്ടായി കഴിച്ച വിശാഖിനും ഏതാണ്ട് എന്റെ അതെ അവസ്ഥ. ഒരു വിധം Manali Town വരെ എത്തി. നേരത്തെ മറന്ന ചില അത്യാവശ്യ സാധനങ്ങള്‍, രാത്രി ഭക്ഷണം, മനുഷ്യരുടെ ഇന്ധനം എന്നിവ വാങ്ങി Room ലേയ്ക്ക് തിരികെ പോയി. അവശ്യ സാധനങ്ങള്‍ ആയി വാങ്ങിയത് മറ്റൊന്നും അല്ല 6 Portable Oxygen Cylinder കളും, AMS നു ഉള്ള Diamox Tablet കളും ആണ്.
അത് പറഞ്ഞില്ലെല്ലോ പകല്‍ സമയത്തെ കറക്കത്തിനിടെ യാത്രാ ക്യാപ്റ്റെന്‍ അരുണ്‍ നാളെ Rohthang Pass കടക്കുന്നതിനും LEH വരെ ഞങ്ങളും വണ്ടിയും എത്തുന്നതിനുമുള്ള പാസ് Online ആയി തന്നെ എടുത്തു വെച്ചു
Starting Km - 4888
Ending Km - 4936
Total Trip - 48 Km




















Super 🙏
ReplyDeleteTnqs bro...
DeleteWow.. Nice narration.. Enalum aa muttayi kollato 😀
ReplyDeleteThnx Bro
Deletenannayetunde
ReplyDelete