Thursday, 13 August 2020

Day-1 Aug 9th 2017

9th ഓഗസ്റ്റ്‌ 2017ല്‍ ആരംഭിച്ച ഞങ്ങളുടെ ലഡാക്ക് യാത്രയുടെ മുന്നൊരുക്കങ്ങള്‍ക്കായി ഏകദേശം ഒരു വര്‍ഷകാലത്തെ ചര്‍ച്ചകളും  മൂന്നുമാസത്തെ പ്ലാനിംങ്ങും ആണ് വേണ്ടി വന്നത്. യാത്രക്ക് ആവശ്യമായ എയര്‍ ലൈന്‍ ടിക്കറ്റ്‌, താമസത്തിനായുള്ള ഹോട്ടല്‍ ബുക്കിംഗ്, പിന്നെ ഏറ്റവും പ്രധാനപ്പെട്ട കാര്‍ എന്നിവയൊക്കെ മൂന്ന് മാസം മുന്നേ തന്നെ ബുക്ക്‌ ചെയ്തു തുടങ്ങിയിരുന്നു. നമ്മടെ കൂട്ടത്തിലെ വിഷ്ണുന്റെ  മഹിന്ദ്ര സ്കോര്‍പിയോ നമ്മുടെ യാത്രകള്‍ക്കായി ഒരുപാട് ഉപയോഗിച്ചിട്ടുള്ളത്കൊണ്ട് തന്നേ കാര്‍ എന്നതിനെ കുറിച്ച് ചിന്തിച്ചപ്പോള്‍ തന്നെ ഇത്തരമൊരു യാത്രയ്ക്ക് അത്യാവശം യാത്ര സുഖവും ഓഫ്‌ റോഡ്‌ ഡ്രൈവ് സ്വഭാവങ്ങളും സര്‍വോപരി ആറു പേരും അര മാസത്തെ സ്ഥാവരജംഗമങ്ങളും ഉള്‍ക്കൊള്ളന്ന സ്കോര്‍പിയോ തന്നെ നമ്മുടെ രഥം എന്ന് എല്ലാരും തീരുമാനിച്ചു കഴിഞ്ഞതാണ്. ZOOM CAR വഴി പത്ത് ദിവസത്തേയ്ക്ക് 3000KM പരിധിയില്‍ ഇന്ധനം അടക്കം എന്ന പ്ലാനില്‍ ആണ് കാര്‍ ബുക്ക്‌ ചെയ്തത്. 
 

Trivandrum Airport


Inside View - Indigo 6E 945


അങ്ങനെ 9th ഓഗസ്റ്റ്‌ 2017 12:15am ന് INDIGO 6E 945 TRV - COK - DEL വിമാനത്തില്‍ ഞങ്ങളുടെ ഡല്‍ഹിവരെയുള്ള യാത്ര ആരംഭിച്ചു. നല്ല യാത്രയോട് കൂടി ആത്മവിശ്വാസം തരുന്ന ഒരു തുടക്കം ആയിരുന്നു അത്. Make My Trip വഴിയാണ് ഞങ്ങള്‍ മൂന്ന് മാസം മുന്നേ തന്നെ Air Ticket എടുത്തു വെച്ചത്. Return Ticket അടക്കം ഒരാള്‍ക്ക്‌ Rs-7,000/- രൂപയോളം ആയി. Cancel ചെയ്‌താല്‍ Full Refund ലഭിക്കുന്ന Option ലാണ് എല്ലാരുടേം Ticket കള്‍. എടുത്തു പറയേണ്ട മറ്റൊരു കാര്യം ഞങ്ങളുടെ എല്ലാം Cabin Baggage (22 Inch അളവില്‍ കൂടിയാല്‍ Cabin ബാഗ്ഗജ് ആയി കണക്കാക്കില്ല)  20Kg യില്‍ നില്‍ക്കാന്‍ എല്ലാവരും ശ്രെദ്ധിക്കുക വഴി അധിക Luggage ന്റെ അധിക ചെലവ് ഒഴിവാക്കാന്‍ കഴിഞ്ഞു. പിന്നെ ഞങ്ങളുടെ എല്ലാ യാത്രകളിലും അത്യാവശ്യം വന്നേക്കാവുന്ന First Aid Kit, Life Support Medicines, Emergency Light, Car Charger, Car Inverter, Car Kettle ഒക്കെ പോലെയുള്ള Emergency Equipment വിമാന യാത്രയില്‍ പലരുടെ Bag കളിലാക്കി. 
 
 
Indira Gandi Air Port Launch New Delhi


വെളുപ്പിനെ 05:45am INDIGO 6E 945 രാജ്യ തലസ്ഥാനത്ത് ലാന്‍ഡ്‌ ചെയ്തു. മുന്‍ നിശ്ചയിച്ച പോലെ ഓരോരുത്തരായി ദല്‍ഹി എയര്‍ പോര്‍ട്ട്‌ന്റെ ടോയിലെറ്റില്‍ വിശദമായ Fresh Up പ്രക്രീയകള്‍ പൂര്‍ത്തിയാക്കി. ട്രിപ്പ്‌ ക്യാപ്റ്റെന്‍ അരുണ്‍ ZOOM CAR പ്രതിന്നിധിയെ ഫോണില്‍ വിളിയ്ക്കുകയും 06:30am ഓടു കൂടി അയാള്‍ ഞങ്ങള്‍ക്കുള്ള സ്കോര്‍പിയോ TERMINAL-1 ന്റെ പാര്‍ക്കിംഗ്ല്‍ കൊണ്ട് വരാമെന്ന് പറഞ്ഞതനുസരിച്ച് ഞങ്ങള്‍ ലഗേജ് എല്ലാം എടുത്ത് അങ്ങോട്ട്‌ ചെന്നു. മിനിട്ടുകള്‍ക്കകം DL-01-NA-2069 RED നിറത്തിലെ സ്കോര്‍പിയോ അവിടെ എത്തി. അത് വെറും 4000KM മാത്രം ഓടിയ, YELLOW Number Board ഉള്ള ഒരു TAXI PERMIT കാര്‍ ആയിരുന്നു. ZOOM CAR പ്രതിനിധി അവരുടെ പ്രത്യേക നിബന്ധനകള്‍ ഒന്ന് കൂടെ വിവരിച്ചു, ഇന്ധനം കൂടി ഉള്‍പ്പെട്ട പ്ലാന്‍ ആകയാല്‍ ഓരോ തവണ ഇന്ധനം നിറയ്ക്കുമ്പോഴും ബില്‍ വാങ്ങണം, വണ്ടി 120KM സ്പീഡില്‍ കൂടുതല്‍ ഓടിയ്ക്കാന്‍ പാടില്ല, വണ്ടിയ്ക്കുള്ളില്‍ പുകവലി പാടില്ല, വളര്‍ത്തു മൃഗങ്ങള്‍ അനുവദനീയമല്ല. ശേഷം നിബന്ധനകള്‍ ലംഖിച്ചാല്‍ ഫൈന്‍ അടയ്ക്കേണ്ട തുകയെ കുറിച്ചും പറഞ്ഞു. ശേഷം വാഹനം കൈമാറും മുന്നേ അയാള്‍ ഫോട്ടോ എടുക്കുന്നുത് കണ്ട് ഞങ്ങളും വാഹനത്തിന്‍റെ മുഴുവന്‍ ഭാഗങ്ങളും വീഡിയോയില്‍ പകര്‍ത്തി വെച്ചു. തിരികെ കൈമാറുമ്പോള്‍ അനാവശ്യ തര്‍ക്കങ്ങള്‍ ഒഴിവാക്കാമല്ലോ.


Initial Odo Reading of 1st day


ആദ്യ ദിവസത്തെ യാത്ര ഡല്‍ഹി - മണാലി ആണ് പ്ലാന്‍ ചെയ്തിട്ടുള്ളത്. വെറും 550 KM ഉള്ളു എങ്കിലും Google Map പോലും 14 മണിക്കൂര്‍ കാണിക്കുന്നുണ്ട് വഴിക്ക് കഴിക്കാന്‍ ഒക്കെ ഇറങ്ങുന്നതും റോഡ്‌ ബ്ലോക്ക്‌ ഒക്കെ കൂടി പതിനെട്ട് മണിക്കൂറില്‍ ഓടി എത്തണംഎന്ന കണക്ക് കൂട്ടലില്‍ ആണ് ഞങ്ങള്‍. വളരെ പെട്ടന്ന് തന്നെ ബാഗുകള്‍ ലോഡ് ചെയ്തു, ഒരു ചെറിയ പ്രാര്‍ത്ഥനയ്ക്ക്ശേഷം നേരം വെളുത്താല്‍ ഉണ്ടാകുന്ന തലസ്ഥാന നഗരത്തിന്‍റെ ഭീകരമായ ട്രാഫിക്‌ കുരുക്കുകളില്‍ നിന്ന് ഒഴിവാകാനായി ഒട്ടും സമയം പാഴാക്കാതെ യാത്ര ആരംഭിച്ചു. ഏകദേശം ഒരു മണിക്കൂറിനുള്ളില്‍ തന്നെ Delhi - Chandigarh എക്സ്പ്രെസ്സ് വേയില്‍ പ്രവേശിച്ചു യാത്ര തുടര്‍ന്നു. ജോലി സംബന്ധമായും മറ്റും കൂടുതല്‍ വാഹനം ഓടിയ്ക്കേണ്ടി വരുന്ന ഒരാള്‍ എന്ന നിലയില്‍ എനിക്ക് ആയിരുന്നു ഒഫീഷ്യല്‍ Driver പരിവേഷം ചാര്‍ത്തി തന്നിരുന്നത്. ഞാന്‍ ആയിരുന്നു മണാലി വരെ ഉള്ള ആദ്യ ദിന ഡ്രൈവ് ചുമതല. ഒരു 08:30am ഓടു കൂടി  Sonapat എന്ന ഇടത്ത് ഒരു Shiv Dhaba എന്നൊരു ധാബയില്‍ നിര്‍ത്തി പൂരി സബ്ജി വട ഒക്കെ ഉള്ള Brakefast പൂര്‍ത്തിയാക്കി. വീണ്ടും യാത്ര തുടര്‍ന്നു. പുതിയവണ്ടിയും, ടയറുകളും നല്‍കുന്ന ആത്മവിശ്വാസം, വേഗ സൂചി മിക്കപ്പോഴും നൂറിനു മുകളില്‍ തന്നെ ആയിരുന്നു. 
 

Breakfast at Shiv Dhaba


Panipat - Karnal - Kurukshhethra ഒക്കെ പിന്നിട്ടു എക്സ്പ്രെസ്സ് വേയില്‍ നിന്ന് Chandigarh ന്റെ ഔട്ടര്‍ ബൈപാസിലേക്ക് തിരിയേണ്ട ഇടം, ഞങ്ങള്‍ അത് ആദ്യം മിസ്സ്‌ ചെയ്തു. പക്ഷെ പെട്ടന്ന് തന്നെ തെറ്റ് മനസിലാക്കി ശരിയായ റോഡിലേക്ക് തൊട്ടടുത്ത അണ്ടര്‍ പാസ്‌ വഴി തിരികെ വന്നു. ശെരിയായ റോഡില്‍ കയറിയപ്പോയെക്കും ഇരു വശത്തും പഞ്ചാബി തനിമയുള്ള ഗോതമ്പ് പാടങ്ങളും ഇടയ്ക്കിടെ കരിമ്പിന്‍ തോട്ടങ്ങളും കണ്ടു തുടങ്ങി. പിന്‍ സീറ്റില്‍ നിന്നും ഉച്ച ഊണിനു മുന്നേ വേണ്ടതിനെ കുറിച്ച് ആവശ്യങ്ങള്‍ വന്ന് തുടങ്ങി. യാത്ര ക്യാപ്റ്റന്‍ അരുണ്‍ Google Map ന്റെ സഹായത്താല്‍ സംഗതി കണ്ടെത്തുകയും റോഡില്‍ നിന്നും 300m ഓളം ഉള്ളിലായിരുന്നിട്ടും ഞങ്ങള്‍ സാധനം വാങ്ങുകയും ചെയ്തു. ശേഷം Kharar എന്ന തിരക്കേറിയ Jn ല്‍ എത്തുമ്പോള്‍ അതാ കൈ കാണിയ്ക്കുന്നു സാക്ഷാല്‍ പഞ്ജാബി പോലീസ്.

വണ്ടി പാര്‍ക്ക്‌ ചെയ്തിട്ട് ഡ്രൈവര്‍ Documents ആയി Inspector അടുത്തേയ്ക്ക് ചെല്ലാന്‍ ആവശ്യപ്പെട്ടു. ഞാന്‍ പേപ്പറുകളും ആയി ഒരു ഔട്ട്‌ പോസ്റ്റ്‌ പോലെ തോന്നിയ കെട്ടിടത്തിനു അടുത്തേയ്ക്ക് ചെന്നു, കൂടെ ഹിന്ദി നന്നായി അറിയാവുന്ന വിഷ്ണു. എല്ലാ പേപ്പറുകളും പരിശോദിച്ച ശേഷം Inspector ടാക്സി പെര്‍മിറ്റ്‌ ഫീ എവിടെ എന്ന് ചോദിച്ചു. സത്യത്തില്‍ ഞാനും വിഷ്ണുവും മുഖത്തോട് മുഖം നോക്കുന്നതിനെ മുന്നേ അയാള്‍ 10000 രൂപ പിഴ അടയ്ക്കാന്‍ പറഞ്ഞു. സത്യത്തില്‍ വിഷ്ണു അവനു അറിയാവുന്ന ഭാഷയില്‍ ഒക്കെ അയാളുടെ കാലുപിടിച്ചു. ഒടുവില്‍ വെറും 220 രൂപ അടയ്ക്കേണ്ട ഇടത്ത് രേഖകള്‍ ഒന്നുമില്ലാതെ 2000 രൂപ അടച്ചു ഒരു വിധത്തില്‍ അവിടെ നിന്നും കഷ്ട്ടിച്ചു രക്ഷപ്പെട്ടു. നടന്ന സംഭവങ്ങളില്‍ എല്ലാവരുടെയും വിശപ്പ് കെട്ടു, പക്ഷെ ഏറെ ദൂരം ചെല്ലും മുന്നേ റോഡ്‌ അരികില്‍ കണ്ട ചെറു പഞ്ചാബി കടയില്‍ നിര്‍ത്തി ബജ്ജി ഒക്കെ പോലെയുള്ള പലഹാരങ്ങള്‍ ഒക്കെ കൊണ്ട് തല്‍ക്കാലം ഒരു ശമനം വരുത്തി എങ്ങനേലും പഞ്ചാബില്‍ നിന്ന് രെക്ഷപ്പെട്ടാല്‍ മതി എന്നായി എല്ലാര്‍ക്കും. 

സത്യത്തില്‍ ZOOM CARകാര് തന്ന വമ്പന്‍ പണി ആയിരുന്നു അത്, WHITE Number Board ഉള്ള RENT A CAR തരുന്നതിനു പകരം അവര്‍ ഞങ്ങള്‍ക്ക് YELLOW Number Board ഉള്ള TAXI PERMIT വാഹനം ആണ് തന്നത്. അത് കൊണ്ട് ഞങ്ങള്‍ ഓരോ സംസ്ഥാന അതിര്‍ത്തിയിലും ടാക്സി പെര്‍മിറ്റ്‌ ഫീസ്‌ അടയ്ക്കേണ്ടി വരും. സത്യത്തില്‍ ഇതിനകം തന്നെ HARIANA സംസ്ഥാനം പാസ്‌ ചെയ്തു എങ്കിലും ഞങ്ങള്‍ ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടു എന്ന് വേണം കരുതാന്‍.

പഞ്ചാബ്‌ സംഭവത്തിന്‌ ശേഷം ഞങ്ങള്‍ ആദ്യം എടുത്ത തീരുമാനം ഇനി ഒരോ STATE ലും Boarder Check Post ല്‍ നിര്‍ബന്ധമായും ടാക്സി പെര്‍മിറ്റ്‌ ഫീസ്‌ അടച്ചു തലവേദന ഒഴിവാക്കും എന്നതായിരുന്നു.

ഹിമാചല്‍ പ്രദേശ്‌ Boarder പാസ്സ് ചെയ്തു ഏറെ കഴിയാതെ തന്നെ റോഡിന്റെ രീതി പാടെ മാറി, ഒപ്പം കാലാവസ്ഥയിലും മാറ്റം വന്ന് തുടങ്ങി. പഞ്ചാബിലെ വരണ്ട കാലാവസ്ഥ പാടെ മാറി ഗ്ലാസ്‌ തുറന്നാല്‍ തണുത്ത കാറ്റ് എന്ന രീതിയിലേക്ക് ഒക്കെ മാറി തുടങ്ങി കാര്യങ്ങള്‍. Kiratpur ന്നു തിരിഞ്ഞു ഹിമാചല്‍ ലെ Dehni വരെ ഉള്ള ഇടങ്ങളില്‍ എല്ലാം ഞങ്ങള്‍ ടാക്സി പെര്‍മിറ്റ്‌ ഫീസ് അടയ്ക്കുന്ന ഇടം തിരഞ്ഞു കൊണ്ടേ ഇരുന്നു. അവസാനം ഞങ്ങള്‍ ആ സത്യം മനസിലാക്കി, ആ സംസ്ഥാനത്തിന് സ്വന്തമായി ഒരു ROAD TRANSPORT DEPARTMENT ഇല്ല !!!

REVENUE DEPARTMENT ആണത്രേ വാഹനങ്ങളുടെ രെജിസ്ട്രേഷന്‍ ടാക്സ്‌ എന്നിവയുടെ ഒക്കെ അധികാരികള്‍. അങ്ങനെ ഹിമാചല്‍ലെ ഇല്ലാത്ത റോഡ്‌ പൊളിച്ചു വാരി ഇട്ടിരിയ്ക്കുന്ന മലകള്‍ കയറി കയറി കുറെ ദൂരം ചെന്നപ്പോള്‍ REVENUE വകുപ്പിന്‍റെ ഓഫീസ് കണ്ടെത്തുകയും ഞങ്ങളുടെ കാറിന്റെ 7 ദിവസത്തേയ്ക്കുള്ള ടാക്സി പെര്‍മിറ്റ്‌ ഫീ ആയ 220 രൂപ അടച്ചു Receipt വാങ്ങുകയും ചെയ്തു. ഞാനും വിഷ്ണുവും തിരികെ വന്ന് കാറില്‍ കയറുമ്പോള്‍ കിട്ടിയ സമയത്തില്‍ ചാര്‍ജ് ആയ എല്ലാരും ഒരേസ്വരത്തില്‍ പറയുകയാണ്‌, സമാധാനമായി... ഇനി കഴിക്കാന്‍ വല്ല ഹോട്ടല്‍ ഉണ്ടോ എന്നു നോക്കാം.

പൊട്ടി പൊളിഞ്ഞു നീര്‍ച്ചാലുകള്‍ ആയ ആ മലനിരകളിലെ റോഡില്‍ കൂടെ നമ്മടെ ചങ്ക് സ്കോര്‍പിയോ ഇഴഞ്ഞു വലിഞ്ഞു പതിയെ പതിയെ മല കയറി നാല് മണി സമയം ഒക്കെ ആയപ്പോ അതാ കാണുന്നു Left സൈഡ് ല്‍ ഒരു ബോര്‍ഡ്‌  "HOTEL". പിന്നെ ഒന്നും അവിടെ അങ്ങ് നിര്‍ത്തി, പക്ഷെ Food ഇല്ല ഉണ്ടാക്കി തരാം വെയിറ്റ് ചെയ്യണം. ഒക്കെ. അതിനും തയ്യാര്‍, ഒടുവില്‍ അവിടുന്ന് Fried Rice ഉം Fry ഉം Lazy ഒക്കെ കഴിച്ചു വീണ്ടും മല കയറ്റം. പക്ഷെ ഇപ്പൊ വിന്‍ഡോ തുറന്നാല്‍ പതിയെ തണുപ്പടിച്ച് തുടങ്ങി, താഴെ ആഴമറിയാത്ത കൊക്കകളില്‍ പഞ്ഞികെട്ടുപോലെ മൂടല്‍ മഞ്ഞു പരന്നു തുടങ്ങി.


Just after Lunch

എത്രയും വേഗം Mandi എത്തുക എന്ന ലക്ഷ്യത്തോടെ വീണ്ടും യാത്ര തുടരുകയാണ്. ഇപ്പൊ പഴയത് പോലെ അല്ല റോഡ്‌ കുറച്ചു നന്നായിട്ടുണ്, ഇടയ്ക്കിടെ പണി നടന്നുകൊണ്ടിരിയ്ക്കയാണ്, അതായത് നല്ല റോഡില്‍ വേഗത്തില്‍ ഓടുമ്പോള്‍ ശ്രദ്ധ വേണം, നല്ല റോഡ്‌ എപ്പോഴേലും ഒരു ചീത്ത കുഴിയില്‍ അവസാനിച്ചേക്കാം. കൂട്ടിനു മഴയുംതുടങ്ങിയിട്ടുണ്ട്. തണുപ്പ് കൂടി കൂടി വരുന്നുണ്ട് ഏതാണ്ട് 09:00pm ഞങ്ങള്‍ Mandi Town ല്‍ എത്തി, അത്ര വലിയ നഗരം ഒന്നും അല്ലെങ്കിലും അപാരമായ Traffic Block ആണ് ഞങ്ങളെ കാത്തിരുന്നത്. Traffic Block ന്റെ തലസ്ഥാനമാണ്‌ Mandi എന്ന് തോന്നി പോകും. വണ്ടിയില്‍ ആവശ്യമായ ഇന്ധനം നിറച്ചു എങ്കിലും ഉള്ളിലുള്ള ആള്‍ക്കാരുടെ ഒക്കെ ഇന്ധനം ഇതിനകം തന്നെ തീര്‍ന്നിട്ടുണ്ടായിരുന്നു. ആള്‍ക്കാരുടെ ഇന്ധനം വാങ്ങാന്‍ ഉള്ള അന്വേഷണം ശെരിക്കും ഞങ്ങളെ ചുറ്റിച്ചു കളഞ്ഞു. Mandi യിലെ ഒരു മാതിരിപ്പെട്ട One Way സംവിധാനങ്ങള്‍ ഒക്കെ തെറ്റിച്ച് ഒടുവില്‍ ഒരു Street ന്റെ അറ്റത്ത്‌ കട കണ്ടു പിടിച്ച് സാധനം വാങ്ങി വീണ്ടും One Way നിയമ ലംഖനം നടത്താതെ Mandi മുഴുവന്‍ ചുറ്റി കറങ്ങി Manali റോഡില്‍ തിരികെ എത്തിയപ്പോഴേക്കും മണി 10:00pm ആയി.  

Bias നദി റോഡിന്‍റെ ഇടതു വശത്ത് കൂടെ കുലംകുത്തി പാഞ്ഞു ഒഴുകുകയാണ്. കുത്തികയറുന്ന തണുപ്പും, കുറ്റാകുറ്റിരുട്ടും, ഒന്നും കാണാന്‍ കഴിയാത്ത മഴയും. Manali വരെ ഇനിയും 2 മണിക്കൂര്‍ യാത്ര സമയം Google Map കാണിയ്ക്കുന്നുണ്ട്. സാഹചര്യങ്ങളുടെ വെളിപാട് ഒരു വേള ഈ രാത്രി Mandi ല്‍ യാത്ര അവസാനിപ്പിച്ചു ഇവിടെ ഇന്ന് Stay ചെയ്യുന്നതിനു വരെ ഞങ്ങളെ കൊണ്ട് ചിന്തിപ്പിചിരുന്നു. കാരണം ഞങ്ങളുടെ എല്ലാ യാത്രകളിലും മുന്‍ഗണന "Safety First" എന്നതായത്‌ കൊണ്ടാവാം. അതിനിടയ്ക്ക് നേരത്തെ തന്നെ Manali ല്‍ ബുക്ക്‌ ചെയ്ത Hotel ല്‍ അരുണ്‍ വിളിച്ചു കാര്യങ്ങള്‍ ഒക്കെ തിരക്കുന്നതും എനിക്ക് കേള്‍ക്കാം, നമ്മള്‍ ഇത്ര ഒക്കെ വൈകും എന്ന് പ്രതീക്ഷിക്കാത്ത കൊണ്ട് Dinner വരെ അവിടെ പറഞ്ഞിട്ടുണ്ട്. കൂട്ടത്തിലെ കാരണവര്‍ വിജീഷ് അണ്ണന്‍ പിന്‍ സീറ്റിലെ ഗഹനമായ ചര്‍ച്ചകള്‍ക്കിടയില്‍ ഒരു ചോദ്യം എന്ന നിലയില്‍ സാരഥിയായ ആയ എന്നോട് ചോദിച്ചു, ഇക്കാര്യത്തില്‍ അനീഷിന്റെ Opinion ആണ് പ്രധാനം താന്‍ എന്ത് പറയുന്നു.

അതൊരു ഒന്നൊന്നര ചോദ്യം ആയിരുന്നു. വഴി അത്ര ഭയങ്കര മോശം അല്ല എന്നാല്‍ ഒട്ടും പരിചയം ഇല്ലാത്തതും. ഞാന്‍ പറഞ്ഞു സ്വയം ഇന്ധനം നിറയ്ക്കാത്ത ഒരാള്‍ Navigator ആയി Co-Driver Seat ല്‍ കൂടെ ഉണ്ടെങ്കില്‍ ഞാന്‍ ഓക്കെ ആണ് എന്ന്, ഓടിച്ചോളാ എന്ന് ഞാന്‍ പറഞ്ഞു. അങ്ങനെ എല്ലാരും ആത്മാവിനു ശാന്തി കൊടുക്കാന്‍ എവിടെയോ ഒന്ന് ഇറങ്ങിയശേഷം കൂട്ടത്തിലെ പച്ച മനുഷ്യനായ വിഷ്ണു Co-Driver Seat ല്‍ എത്തി. ഏറെ താമസിയാതെ Bias നദിയെ ക്രോസ് ചെയ്തു ഒരു പ്രധാന Deviation വന്നു, അവിടം കഴിയവേ അതാ 2.8 KM ഓളം ദൂരം വരുന്ന Aut തുരംഗം ആണ് മുന്നില്‍. Pandoh എന്ന സ്ഥലത്താണ് ഇത് അവസ്സാനിക്കുന്നത്. അവിടെ പുതുതായി വരുന്ന Hydro Electric Project ല്‍ എന്റെ സ്കൂള്‍ കാലത്തെ ഉറ്റ സുഹൃത്തായ Anoop Unni ഉണ്ട്. ആ Dam പ്രോജെക്റ്റ്‌ Voith Hydraulics ന്റെ Project ആണ്. അവന്‍ Voith Hydraulics ന്റെ  സീനിയര്‍ മാനേജര്‍ ആണ്, കുറെ കാലം കുടിയേ അവിടെ ഉള്ളു അതുകഴിഞ്ഞ് ഒഡിസ്സയിലെ പുതിയ Project ലേയ്ക്ക് പോവാണ്. സ്കൂള്‍ കാലത്ത് എന്റെ വീട്ടില്‍ എന്റെ ഒപ്പം വീട്ടില്‍ നിന്ന് പഠിച്ച ചങ്ക്, ഈ യാത്രയെ പറ്റി പറഞ്ഞപ്പോഴേ അവന്‍ അവിടെയ്ക്ക് ചെല്ലാതെ പോകരുതേ എന്ന് പറഞ്ഞതാണ്. പക്ഷെ മഴയും മഞ്ഞും റോഡും കൂടി പണി തന്ന ഈ യാത്രയില്‍, തൊട്ടു മുന്നില്‍ അടുത്ത എന്താണ് സംഭവിക്കുന്നത്‌ എന്ന് കൂടി അറിയാത്ത യാത്രയില്‍ എങ്ങനെയും ലക്ഷ്യ സ്ഥാനത്ത് എത്തുക എന്ന ഒരേ ഒരു ആഗ്രഹം മാത്രമേ ഉള്ളു ബാക്കി.

Aut തുരംഗം കഴിഞ്ഞതോടെ Bias നദി ഇപ്പൊ വലതു ഭാഗത്താണ്, ഒപ്പം പേടിപ്പെടുത്തുന്ന ഭീകര ശബ്ദത്തോടെയാണ് അത് നമ്മളോടൊപ്പം ഒപ്പം ഒഴുകുന്നത്‌. ഇപ്പോള്‍ Google Map പ്രകാരം ശരാശരി വേഗം 40kmph ല്‍ താഴെയാണ്. പക്ഷെ തുരംഗം കടന്ന് കഴിഞ്ഞു റോഡിന്റെ സ്വഭാവം പിന്നെയും ശോകം. ഇരുട്ടില്‍ ഉയരം അറിയാന്‍ പറ്റാത്ത അത്ര ഉയര്‍ന്ന പൈന്‍ മര കുന്നുകള്‍. ഏറെ ഒന്നും പിന്നിട്ടില്ല റോഡിന്റെ സ്ഥിതി അതീവ ഗുരുതരമായി തുടങ്ങി. രണ്ടു മൂന്ന് ഗിയറുകള്‍ മാത്രമേ ഉപയോഗിക്കാന്‍ കഴിയു, മുന്നിലേക്ക്‌ കാണാന്‍ ആവാത്ത മഴയും. കുണ്ടും കുഴിയും താണ്ടി ചെല്ലുമ്പോള്‍ അതാ ഒരു Road Block, അത്ര വലുതല്ല. ഏറിയാല്‍ ഒരു ആറോ ഏഴോ വണ്ടി മുന്നില്‍, ആദ്യം Wiper പിന്നെ Head Light എന്നിങ്ങനെ ഓരോന്നോരോന്നു ഓഫ്‌ ചെയ്തുകൊണ്ട് ക്ഷമയോടെ കാത്തിരുന്നു. പത്തു പതിനഞ്ചു മിനിറ്റ്.

ബാക്ക്സീറ്റിലെ ആത്മാക്കളെല്ലാം ഭയങ്കര ഉറക്കം, നദിയുടെ അലര്‍ച്ചയും മഴയുടെ തേങ്ങലും കാരണം അവരില്‍ പലരുടെയും കൂര്‍ക്കം വലി കേള്‍ക്കുന്നില്ല എന്നേ ഉള്ളു. നോക്കു ക്ഷമ നശിച്ച വിഷ്ണു എന്താണ് മുന്നിലെ Block നു കാരണം എന്നറിയാന്‍ മഴയത്ത് ഇറങ്ങി പോകയാണ്. അവന്‍ എന്നോട് Head Light ഓണാക്കാന്‍ പറഞ്ഞു. മഴയത്ത് അവന്‍ നടന്നു പോകുന്നത് എനിക്ക് കാണാം തിരികെ വരുന്നതും. ഡോര്‍ തുറന്ന് അകത്തു കേറി ഹോ ഹൊ ഹോ... എന്ന തണുപ്പിന്റെ കോട്ടുവ ഇട്ട അവന്‍ പറയുന്നു, അളിയാ പണി കിട്ടി, കുന്നിടിഞ്ഞു വീണതാണ് നീ വില്‍ക്കുന്ന പോലെ എന്തൊക്കെയോ മണ്ണ് മാന്തികള്‍ അവിടെ പണി എടുക്കുന്നു. എപ്പോ ശെരിയാവും എന്നറിയില്ല. 

മൊത്തത്തില്‍ ഒരു അര മണിക്കൂര്‍, മുന്നിലെ വണ്ടികള്‍ പതിയെ നീങ്ങിതുടങ്ങി, കൂട്ടത്തില്‍ ഞങ്ങളും. അവിടെ ഒരു കുന്നിന്റെ കുറെ ഭാഗം അപ്പാടെ മരങ്ങളോടും കല്ലുകളോടും ഒക്കെ കൂടെ ഇടിഞ്ഞു ഒഴുകി താഴേക്ക്‌ വന്നിരിക്കയാണ്. ഒരു വിധത്തില്‍ ചെളിയില്‍ പുതയാതെ നമ്മടെ വണ്ടി അവശിഷ്ട്ടങ്ങള്‍ താണ്ടി മറുകര എത്തി. അതേ മഴ, ഇടയ്ക്കിടെ നേര്‍ത്ത കോട മഞ്ഞ്, ഇങ്ങനെ വണ്ടി ഓടി കൊണ്ടേ ഇരിക്കേ അങ്ങിങ്ങായി ചില Resort കള്‍ Hotel കള്‍ എന്നിവയുടെ Name Board കള്‍ ഒക്കെ കണ്ടു തുടങ്ങി.

വിഷ്ണു പതിയെ നമ്മുടെ ക്യാപ്റ്റന്‍ അരുണിനെ വിളിച്ചുണര്‍ത്തി, ഡേയ് നമ്മുടെ ഹോട്ടല്‍ Location Google Map സെറ്റ് ചെയ്യടെ. അരുണ്‍ Google Map ല്‍ സെറ്റ് ചെയ്ത Map ല്‍ Manali 20KM എന്ന് കാണിയ്ക്കുന്നു. Manali എത്തുന്നതിനു 1km മുന്നേ Left തിരിഞ്ഞു, അകത്തോട്ടു 500m ചെന്നപ്പോ അതാ ബോര്‍ഡ് കണ്ടു. Tree Hill Cottages, Kanyal Villas, Manali.

ഇപ്പോള്‍ സമയം 12:30am, യാത്ര തുടങ്ങി ഏതാണ്ട് 24 മണികൂര്‍ കൃത്യം പിന്നിട്ടു, വിഷ്ണു പതിയെ ഇറങ്ങി ഗേറ്റ് തുറന്നു. ആ സൈഡ് റോഡ്ന്റെ Left Side ലെ ഹോട്ടല്‍ ഗേറ്റ് ലേയ്ക്ക് നമ്മുടെ ചങ്ക് സ്കോര്‍പിയോ ഇന്നത്തെ യാത്ര കഴിഞ്ഞു പതിയെ കയറ്റി, അകത്തേയ്ക്ക് തിരിഞ്ഞതും Head Light വെട്ടത്തില്‍ കാണുന്നത് നിറയെ കായ്ച്ചു നില്‍ക്കുന്ന ആപ്പിള്‍ മരങ്ങള്‍.

വണ്ടി നിര്‍ത്തി ഇറങ്ങിയതും. കിടിലന്‍ തണുപ്പ്. Luggage എടുത്ത് Check In ചെയ്തു. രണ്ടു റൂം ആണ് ബുക്ക്‌ ചെയ്തിരുന്നത് നല്ല വൃത്തിയുള്ള ഹീറ്റര്‍ ഒക്കെ ഉള്ള റൂം. ഒരു രേക്ഷേം ഇല്ല സൂപ്പര്‍. ഡിന്നര്‍നോടൊപ്പം എനിക്കായി കൂടെ ഉള്ളവര്‍ വാങ്ങി കരുതിയ സ്നേഹ ഇന്ധനം കൂടി ആവശ്യത്തിനു നുകര്‍ന്ന് പുതപ്പിനടിയിലെയ്ക്ക് ഒന്നാം ദിവസം.

Starting Km - 4304
Ending Km - 4888

Total - 584 Km

8 comments:

  1. നന്നായിരിക്കുന്നു അടിപൊളി വിവരണം

    ReplyDelete
  2. ഒരു doubt, ഡൽഹി - മണാലി പോകുമ്പോൾ എന്തിനാണ് ധർമ്ശാലക്ക് അടുത്തുള്ള dhanotu വഴി പോയത്?? Chandigarh നിന്നും നേരെ സുന്ദർനഗർ മണ്ടി വഴി അല്ലെ പോകേണ്ടത്????

    ReplyDelete
    Replies
    1. ഞങ്ങള്‍ പോയ ദിവസം കനത്ത മഴ കാരണം മിക്ക ഇടത്തും മണ്ണിടിഞ്ഞ്വീണ് തടസ്സങ്ങള്‍ ഒക്കെ ആയിരുന്നു, അതുകാരണം പല ഇടങ്ങളിലും വഴി തിരിച്ച് വിടുന്നുണ്ടായിരുന്നു. പുതുതായി യാത്ര ചെയ്യുന്ന ഒരാള്‍ക്ക്‌ Confusion ഒഴിവാക്കാന്‍ ആ വാചകം നീക്കം ചെയ്തിട്ടുണ്ട്. Any Way Thanx Bro

      Delete
  3. ഒരു doubt, ഡൽഹി - മണാലി പോകുമ്പോൾ എന്തിനാണ് ധർമ്ശാലക്ക് അടുത്തുള്ള dhanotu വഴി പോയത്?? Chandigarh നിന്നും നേരെ സുന്ദർനഗർ മണ്ടി വഴി അല്ലെ പോകേണ്ടത്????

    ReplyDelete

Day-9 Aug 17th 2017

കഴിഞ്ഞ ദിവസത്തെ നീണ്ട യാത്രയും Zojila Pass എന്ന ഭീകര രാത്രിയും Sonamarg ലെ കിടിലന്‍ തണുപ്പും എല്ലാം കൂടി ആയപ്പോ ഞങ്ങളുടെ ഉറക്കം 8 മണിവരെ ഒക്...